ഇപിഎഫ്ഒ, ഫയല്‍ ചിത്രം 
Business

ഇപിഎഫ് പലിശ 8.15 ശതമാനം തന്നെ, കേന്ദ്രസര്‍ക്കാര്‍ അംഗീകാരം 

ഇപിഎഫ് നിക്ഷേപങ്ങള്‍ക്ക് 8.15 ശതമാനം പലിശ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇപിഎഫ് നിക്ഷേപങ്ങള്‍ക്ക് 8.15 ശതമാനം പലിശ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് 8.15 ശതമാനമായി നിശ്ചയിച്ച ഇപിഎഫ്ഒയുടെ നടപടിക്കാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.

മാര്‍ച്ചിലാണ് പലിശനിരക്കില്‍ ഇപിഎഫ്ഒ നേരിയ വര്‍ധന വരുത്തിയത്. ഇത് പ്രാബല്യത്തില്‍ വരണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം വേണമായിരുന്നു. നിരക്ക് ഉയര്‍ത്താന്‍ ധനമന്ത്രാലയം പച്ചക്കൊടി കാണിച്ചതോടെ, ആറുകോടി ജീവനക്കാര്‍ക്കാണ് ഗുണം ചെയ്യുക. 

2022 മാര്‍ച്ചില്‍ ഇപിഎഫ്ഒ പലിശനിരക്ക് 8.10 ശതമാനമായി കുറച്ചത് തൊഴിലാളി സംഘടനകളുടെ എതിര്‍പ്പിന് ഇടയാക്കിയിരുന്നു. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കായിരുന്നു ഇത്. 8.50 ശതമാനത്തില്‍ നിന്നാണ് 8.10 ശതമാനമായി കുറച്ചത്. ഇതിലാണ് നേരിയ വര്‍ധന വരുത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT