യുപിഐ 
Business

ജനുവരി മുതല്‍ യുപിഐയില്‍ മാറ്റങ്ങള്‍; പുതിയ ചട്ടങ്ങളുമായി ആര്‍ബിഐ

യുപിഐ 123പേ വഴി പ്രതിദിനം 10,000 രൂപ വരെ പണം അയക്കാമെന്നാണ് ആര്‍ബിഐ അറിയിച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2025 ജനുവരി 1 മുതല്‍ യുപിഐ പേയ്മെന്റുകളില്‍ മാറ്റങ്ങള്‍. ഫീച്ചര്‍ ഫോണ്‍ വഴിയുള്ള ഇന്‍സ്റ്റന്റ് പേയ്മന്റ് സംവിധാനമായ യുപിഐ 123പേയുടെ പരിധി ഉയര്‍ത്തുന്നതാണ് ആദ്യത്തേത്. 2025 ജനുവരി 1 മുതല്‍, ഉപയോക്താക്കള്‍ക്ക് യുപിഐ 123പേ വഴി പ്രതിദിനം 10,000 രൂപ വരെ പണം അയക്കാമെന്നാണ് ആര്‍ബിഐ അറിയിച്ചിരിക്കുന്നത്. നേരത്തെ ഈ പരിധി 5,000 രൂപയായിരുന്നു.

യുപിഐ123പേ

യുപിഐ123പേ ഉപയോഗിച്ച് ഏതൊരു യുപിഐ ഉപയോക്താവിനും ദിവസത്തില്‍ 10,000 രൂപ വരെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയും. എന്നാല്‍ ഫോണ്‍ണ്‍ പേ, പേടിഎം, ഗൂഗിള്‍ പേ പോലുള്ള സ്മാര്‍ട്ട്ഫോണ്‍ ആപ്പുകളുടെ ഇടപാട് പരിധിയില്‍ മാറ്റമില്ല. ഇവയില്‍ പ്രതിദിനം 1 ലക്ഷം രൂപ വരെ യുപിഐ ഇടപാടുകള്‍ നടത്താം. എന്നാല്‍ മെഡിക്കല്‍ ബില്ലുകള്‍ക്ക് ഈ പരിധി 5 ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.

യുപിഐ സര്‍ക്കിള്‍

ഈ വര്‍ഷം ആരംഭിച്ച യുപിഐ സര്‍ക്കിള്‍ ഫീച്ചര്‍, വരും വര്‍ഷത്തില്‍ ഭീമിന് പുറമെ മറ്റ് യുപിഐ പ്ലാറ്റ്ഫോമുകളിലേക്കും വ്യാപിപ്പിക്കും. നിലവില്‍ ഭീം ആപ്പിന്റെ ഉപയോക്താക്കള്‍ക്ക് മാത്രമാണ് യുപിഐ സര്‍ക്കിള്‍ സേവനമുള്ളത്. പ്രത്യേക ഇടപാടുകള്‍ നടത്താന്‍ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കള്‍ക്കോ അനുമതി നല്‍കുന്നതാണ് സേവനം.

ഇങ്ങനെ യുപിഐ സര്‍ക്കിളില്‍ ചേര്‍ക്കുന്ന സെക്കന്‍ഡറി ഉപയോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ പേയ്മെന്റുകള്‍ നടത്താന്‍ കഴിയും. എന്നാല്‍ ഇത്തരക്കാര്‍ക്ക് ഓരോ പേയ്മെന്റിനും പ്രൈമറി ഉപയോക്താവ് അനുമതി നല്‍കണം, അല്ലെങ്കില്‍ ഉപയോക്താക്കള്‍ക്ക് ചെലവഴിക്കുന്നതിന് ഒരു പ്രത്യേക പരിധി നിശ്ചയിക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

ഇന്ന് കേരളപ്പിറവി ദിനം; ഐക്യ കേരളത്തിന് 69ാം പിറന്നാള്‍

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

SCROLL FOR NEXT