ചെന്നൈ: അടുത്ത നാലു വര്‍ഷത്തിനകം രാജ്യത്ത് സ്വകാര്യ മുതല്‍മുടക്ക് ഗണനീയമായ വിധത്തില്‍ വര്‍ധിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേശകന്‍ ഡോ. വി അനന്ത നാഗേശ്വരന്‍. മുതല്‍മുടക്ക് ജിഡിപിയുടെ 35 ശതമാനത്തില്‍ എത്തുമെന്നും ഇത് വളര്‍ച്ച ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ തിങ്ക് എഡ്യൂ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു ഡോ. അനന്ത നാഗേശ്വരന്‍.
കഴിഞ്ഞ ആറു വര്‍ഷമായി തുടരുന്ന, സര്‍ക്കാരിന്റെ വര്‍ധിച്ച മൂലധന നിക്ഷേപം ഇനി തുടരേണ്ടതില്ല. ഇനി സ്വകാര്യ മേഖല മുന്നോട്ടു വരുന്ന സമയമാണ് - എഴുത്തുകാരനും വിശകലന വിദഗ്ധനുമായ ശങ്കര്‍ അയ്യറുമായുള്ള സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആറു വര്‍ഷമായി തുടരുന്ന, സര്‍ക്കാരിന്റെ വര്‍ധിച്ച മൂലധന നിക്ഷേപം ഇനി തുടരേണ്ടതില്ല
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച് ആശങ്കകള്‍ക്ക് ഇടമില്ലെന്ന് ഡോ. അനന്ത നാഗേശ്വരന്‍ പറഞ്ഞു. ഗ്രാമീണ മേഖലയില്‍ ഉപഭോഗവും ചെലവിടലും വര്‍ധിക്കുന്നുണ്ട്. അത് നാണയപ്പെരുപ്പ നിരക്കിനേക്കാള്‍ മുകളിലാണ്. നഗര, ഗ്രാമ ഉപഭോഗത്തിന്റെ വിടവ് കുറഞ്ഞുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ വരുമാനത്തിന് സ്ഥിര സ്വഭാവമുണ്ടാക്കുക എന്നതാണ് പ്രധാനം. ശമ്പളക്കാരുടെ എണ്ണം ഇപ്പോഴും താരതമ്യേനെ കുറവാണ്. എന്നാല്‍ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു എന്നത് കാണാതിരിക്കരുത്. മഹാമാരിയുടെ കാലത്ത് നഗരങ്ങളില്‍ ഇത് 21 ശതമാനമായിരുന്നു. ഇപ്പോള്‍ 6.6 ശതമാനമായി താഴ്ന്നിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ഗ്രാമങ്ങളിലേതു കൂടി ചേര്‍ത്തു കണക്കാക്കിയാല്‍ തൊഴിലില്ലായ്മ നിരക്ക് 3.2 ശതമാനം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates