പ്രതീകാത്മക ചിത്രം 
Business

നാണയത്തേക്കാള്‍ ചെറുത്, ഇനി ഇടയ്ക്കിടെ ഫോണ്‍ ചാര്‍ജ് ചെയ്യേണ്ട!; 50 വര്‍ഷം ലൈഫുള്ള ബാറ്ററി വികസിപ്പിച്ച് ചൈനീസ് കമ്പനി

ഇടയ്ക്കിടെ ഫോണ്‍ ചാര്‍ജ് ചെയ്യാതെ തന്നെ 50 വര്‍ഷം ഉപയോഗിക്കാന്‍ കഴിയുന്ന ബാറ്ററി വികസിപ്പിച്ചതായി ചൈനീസ് സ്റ്റാര്‍ട്ട് അപ്പ് കമ്പനിയുടെ അവകാശവാദം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇടയ്ക്കിടെ ഫോണ്‍ ചാര്‍ജ് ചെയ്യാതെ തന്നെ 50 വര്‍ഷം ഉപയോഗിക്കാന്‍ കഴിയുന്ന ബാറ്ററി വികസിപ്പിച്ചതായി ചൈനീസ് സ്റ്റാര്‍ട്ട് അപ്പ് കമ്പനിയുടെ അവകാശവാദം. ബെയ്ജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബീറ്റാവോള്‍ട്ട് എന്ന കമ്പനിയാണ് ന്യൂക്ലിയര്‍ അധിഷ്ഠിത ബാറ്ററി വികസിപ്പിച്ചതെന്ന് ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

നാണയത്തേക്കാള്‍ ചെറിയ ബാറ്ററിയാണ് വികസിപ്പിച്ചത്. 63 ഐസോടോപ്പുകളെ നാണയത്തേക്കാള്‍ ചെറിയ മോഡ്യൂള്‍ ആക്കി ചുരുക്കിയാണ് ഇത് നിര്‍മിച്ചത്. ആണവോര്‍ജ്ജത്തെ ചെറിയ രൂപത്തിലേക്ക് മാറ്റാന്‍ കഴിയുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച ലോകത്തിലെ ആദ്യത്തെ ബാറ്ററിയാണിതെന്ന് കമ്പനി പറഞ്ഞു.

അടുത്ത തലമുറ ബാറ്ററി ഇതിനകം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഫോണുകളും ഡ്രോണുകളും പോലുള്ള വാണിജ്യ ആപ്ലിക്കേഷനുകള്‍ക്കായി വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കപ്പെടും.എയ്റോസ്പേസ്, എഐ ഉപകരണങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, മൈക്രോപ്രൊസസറുകള്‍, നൂതന സെന്‍സറുകള്‍, ചെറിയ ഡ്രോണുകള്‍, മൈക്രോ റോബോട്ടുകള്‍ എന്നിങ്ങനെ ഒന്നിലധികം സാഹചര്യങ്ങളില്‍ ദീര്‍ഘകാല വൈദ്യുതി വിതരണത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ബീറ്റാവോള്‍ട്ട് ആറ്റോമിക് എനര്‍ജി ബാറ്ററികള്‍ക്ക് കഴിയുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

നിലവില്‍ ന്യൂക്ലിയര്‍ ബാറ്ററി 3 വോള്‍ട്ടില്‍ 100 മൈക്രോവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്.  2025-ഓടെ ഒരു വാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ റേഡിയേഷന്‍ മനുഷ്യശരീരത്തിന് അപകടമുണ്ടാക്കുന്നില്ലെന്നും പേസ് മേക്കര്‍ പോലുള്ള മെഡിക്കല്‍ ഉപകരണങ്ങളില്‍ ഇത് ഉപയോഗിക്കാവുന്നതാണെന്നും ബീറ്റാവോള്‍ട്ട് പറഞ്ഞു. ഐസോടോപ്പുകളില്‍ നിന്നുള്ള ഊര്‍ജ്ജത്തെ വൈദ്യുതിയാക്കി മാറ്റുന്ന തരത്തിലാണ് ഇതിന്റെ സാങ്കേതികവിദ്യയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

ഒരേ ദിവസം തകര്‍ന്നുവീണത് തന്ത്രപ്രധാന ബോംബര്‍ വിമാനങ്ങള്‍; ശീതയുദ്ധത്തിലെ റഷ്യയുടെയും യുഎസിന്റെയും 'കരുത്ത്'

SCROLL FOR NEXT