china ഫയൽ
Business

ചൈന സാമ്പത്തിക മാന്ദ്യത്തിലോ?, അടച്ചുപൂട്ടിയത് 600ലധികം ബാങ്കുകള്‍; ഗ്രാമീണ മേഖല പ്രതിസന്ധിയില്‍

സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ ചൈനയില്‍ ബാങ്കുകള്‍ കൂട്ടത്തോടെ അടച്ചുപൂട്ടുന്നതായി റിപ്പോര്‍ട്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ബീജിങ്: സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ ചൈനയില്‍ ബാങ്കുകള്‍ കൂട്ടത്തോടെ അടച്ചുപൂട്ടുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ ധനകാര്യ മേഖലയെ കൂടുതല്‍ ശക്തമാക്കുന്നതിനായി ഉയര്‍ന്ന മൂലധനമുള്ള വലിയ സ്ഥാപനങ്ങള്‍ രൂപീകരിക്കുന്നതിനായി അധികൃതര്‍ ലയനങ്ങളും പ്രവര്‍ത്തനമവസാനിപ്പിക്കലും ശക്തമാക്കിയിരിക്കുകയാണ്. 2025ല്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ചൈനയില്‍ 670 ബാങ്കുകള്‍ അടച്ചുപൂട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ധനകാര്യ മേഖലയെ കൂടുതല്‍ ശക്തമാക്കുന്നതിനായി ചെറിയ ബാങ്കുകളുടെ, പ്രത്യേകിച്ച് ഗ്രാമീണ ബാങ്കുകളുടെ സംയോജനത്തിനാണ് ചൈന പ്രാധാന്യം നല്‍കുന്നത്. ചൈനയിലെ ധനകാര്യമേഖലയിലെ ഏറ്റവും ദുര്‍ബലമായ വിഭാഗം ചെറിയ വാണിജ്യ ബാങ്കുകളും ഗ്രാമീണ ബാങ്കുകളുമാണെന്ന് ഫിച്ച് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇത്തരം ബാങ്കുകളില്‍ മോശം ആസ്തി ഗുണനിലവാരം, മൂലധനക്കുറവ്, ഭരണപരമായ വീഴ്ചകള്‍ എന്നിവ നിലനില്‍ക്കുന്നുണ്ട്. ഗ്രാമീണ ബാങ്കുകളുടെ ആസ്തിയില്‍ നിന്നുള്ള വരുമാനം 2021ലെ 0.56 ശതമാനത്തില്‍ നിന്ന് മുന്‍വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 0.45 ശതമാനമായി കുറഞ്ഞതായും റേറ്റിങ് ഏജന്‍സി ചൂണ്ടിക്കാണിക്കുന്നു. ഈ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി 2.8 ശതമാനമായാണ് ഉയര്‍ന്നത്.

രണ്ടാം പാദത്തില്‍ ചൈനയുടെ ജിഡിപി വളര്‍ച്ച 4.3 ശതമാനം മാത്രമാണ്. ഇത് 2022ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ്. ഓഗസ്റ്റിലെ വ്യാവസായിക ലാഭം 4.2 ശതമാനമായാണ് കുറഞ്ഞത്. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കാണിത്.

China shuts hundreds of banks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണം; ഒറ്റക്കെട്ടായി പ്രതിപക്ഷ പ്രതിഷേധം; മാര്‍ച്ച് തടഞ്ഞ് പൊലീസ്

'മച്ചാനേ ദേ, ഷാനിക്ക ചായ വിൽക്കുന്നു'; ആ വൈറൽ വിഡിയോയ്ക്ക് പിന്നിലെ സത്യമിതാണ്

'സുരേഷ് ബാബുവിനെ മാറ്റിയത് കമ്മ്യൂണിസ്റ്റ് മൂല്യം ഉയർത്തിപ്പിടിച്ച്': ബിനോയ് വിശ്വം; പാർട്ടി ഓഫീസുകൾ അനാശാസ്യ കേന്ദ്രമെന്ന് ബിജെപി

ഹര്‍മന്‍പ്രീത് കൗർ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു! ക്രിക്കറ്റ് ലോകത്ത് അമ്പരപ്പ്

ഇനി എല്ലാം സൗജന്യമല്ല, ഗൂഗിള്‍ ജെമിനെ പ്ലാനുകളില്‍ മാറ്റം; ഒക്‌ടോബര്‍ മുതല്‍ പുതിയ നിയന്ത്രണങ്ങള്‍