Clean Toilet Picture Challenge introduced by union government file
Business

ടോയ്‌ലറ്റ് വൃത്തിഹീനമാണോ?, ചുമ്മാ ഒരു ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്യുക; 1000 രൂപ പോക്കറ്റിലിടാം, യാത്രക്കാര്‍ക്കായി പുതിയ പദ്ധതി

യാത്രാവേളയില്‍ നല്ല ശുചിമുറി കിട്ടുമോ എന്നതിനെ കുറിച്ച് ആശങ്കപ്പെടാത്തവര്‍ ചുരുക്കമായിരിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: യാത്രാവേളയില്‍ നല്ല ശുചിമുറി കിട്ടുമോ എന്നതിനെ കുറിച്ച് ആശങ്കപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. പലപ്പോഴും വൃത്തിഹീനമായ ശുചിമുറികള്‍ സ്വാഗതം ചെയ്തതിന്റെ അനുഭവം ഉള്ളത് കൊണ്ടാണ് യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ ഇത്തരം ആശങ്കകളും ഉയര്‍ന്നുവരുന്നത്. ഹൈവേയിലൂടെയൊക്ക യാത്ര ചെയ്യുന്നവര്‍ക്ക് ഇതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. പുതിയ എക്‌സ്പ്രസ് വേകളിലൂടെ വലിയ വികസനത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യ. എന്നാല്‍, റോഡരികുകളില്‍ വൃത്തിയുള്ള ശുചിമുറികള്‍ ഉറപ്പാക്കുക എന്നത് വലിയൊരു വെല്ലുവിളിയായി തുടരുന്നു. ഈ പ്രശ്‌നത്തിന് പരിഹാരമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുതിയൊരു പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

ടോള്‍ പ്ലാസകളിലെ വൃത്തിഹീനമായ ശുചിമുറികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ യാത്രക്കാരോട് ആവശ്യപ്പെടുന്ന 'ക്ലീന്‍ ടോയ്‌ലറ്റ് പിക്ചര്‍ ചലഞ്ച്' പദ്ധതിയുമായാണ് മന്ത്രാലയം എത്തിയിരിക്കുന്നത്. ടോള്‍ പ്ലാസയിലെ വൃത്തിഹീനമായ ശുചിമുറി ഏത് യാത്രക്കാരന്റെ ശ്രദ്ധയില്‍ പെട്ടാലും അതിന്റെ ഫോട്ടോ 'രാജ്മാര്‍ഗ് യാത്ര' ആപ്പില്‍ അപ്ലോഡ് ചെയ്യാം. ഇത് അധികൃതര്‍ പരിശോധിച്ച് ഉറപ്പുവരുത്തിയാല്‍, ഉപയോക്താവിന് 1,000 രൂപ ഫാസ്ടാഗ് ക്രെഡിറ്റായി ലഭിക്കും. പൊതു അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ യാത്രക്കാരുടെ കൂടി പങ്കാളിത്തം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ പദ്ധതി.

ഈ പദ്ധതിയിലൂടെ കൂടുതല്‍ ആളുകള്‍ ഇതില്‍ പങ്കുചേരണമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നതിനെ ഫാസ്ടാഗ് ആനുകൂല്യങ്ങളുമായി ബന്ധിപ്പിക്കുന്നതിലൂടെ ടോള്‍ പ്ലാസകളിലെ സൗകര്യങ്ങള്‍ മികച്ച രീതിയില്‍ പരിപാലിക്കപ്പെടുമെന്ന് മന്ത്രാലയം പ്രതീക്ഷിക്കുന്നു.

Clean Toilet Picture Challenge introduced by union government

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒഡീഷ തീരത്ത് ചരക്കുകപ്പല്‍ മുങ്ങി, കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവര്‍ത്തനം തുടരുന്നു

കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ ഇപ്പോള്‍ വ്യക്തികളുടെ പേരില്‍; കെപിസിസി അംഗത്വം രാജിവെച്ച് നേതാവ്

കെപിസിസി നേതൃമാറ്റത്തിൽ അനിശ്ചിതത്വം തുടരുന്നു; രാഷ്ട്രീയകാര്യ സമിതി യോഗം വിളിച്ച് സണ്ണി ജോസഫ്

മംഗലാപുരം പോയാൽ പാലക്കാട് റെയിൽവേ ഡിവിഷൻ ഇല്ലാതാകും; കുമ്പളയും മഞ്ചേശ്വരവും വികസിപ്പിക്കണമെന്ന് ആവശ്യം

കീമോതെറപ്പിക്കു പകരം പുതിയ സ്മാര്‍ട്ട് മരുന്ന്; കാന്‍സര്‍ ചികിത്സയില്‍ വിപ്ലവമാകാന്‍ ആര്‍കെ-251