സിഎന്‍ജി വില കിലോയ്ക്ക് 4 മുതല്‍ 6 രൂപയോളം വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ഫയൽ
Business

ഇനി സിഎന്‍ജിയും പൊള്ളുമോ?, വില ആറു രൂപ വരെ ഉയര്‍ന്നേക്കും; റിപ്പോര്‍ട്ട്

രാജ്യത്ത് സിഎന്‍ജി വില കിലോയ്ക്ക് 4 മുതല്‍ 6 രൂപയോളം വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് സിഎന്‍ജി വില കിലോയ്ക്ക് 4 മുതല്‍ 6 രൂപയോളം വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന വിലകുറഞ്ഞ പ്രകൃതിവാതകത്തിന്റെ വിതരണം സര്‍ക്കാര്‍ 20 ശതമാനം വരെ വെട്ടിക്കുറച്ചതാണ് ഇതിനു കാരണമായി പറയുന്നത്.

അതേസമയം ചില്ലറ വ്യാപാരികള്‍ ഇതുവരെ സിഎന്‍ജി നിരക്കുകള്‍ ഉയര്‍ത്തിയിട്ടില്ല. ഇതുസംബന്ധിച്ച് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണ് ചില്ലറ വ്യാപാരികള്‍. സിഎന്‍ജിയുടെ എക്‌സൈസ് തീരുവ സര്‍ക്കാര്‍ വെട്ടിക്കുറയ്ക്കണമെന്നാണ് മേഖലയുടെ ആവശ്യം. നിലവില്‍, കേന്ദ്ര സര്‍ക്കാര്‍ സിഎന്‍ജിക്ക് 14 ശതമാനം എക്സൈസ് തീരുവ ചുമത്തുന്നുണ്ട്. ഇത് കിലോയ്ക്ക് 14-15 രൂപയ്ക്ക് സമമാണ്. ഇത് വെട്ടിക്കുറച്ചാല്‍ ചില്ലറ വ്യാപാരികള്‍ക്ക് വര്‍ധിച്ച ചെലവ് ഉപഭോക്താക്കള്‍ക്ക് കൈമാറേണ്ടി വരില്ല.

ഇന്ത്യയില്‍ അറബിക്കടല്‍ മുതല്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെയുള്ള സ്ഥലങ്ങളില്‍ നിന്ന് ഭൂമിയുടെ അടിയില്‍ നിന്നും, കടലിനടിയില്‍ നിന്നും നിര്‍മ്മിക്കപ്പെടുന്ന പ്രകൃതിദത്ത വാതകമാണ് സിഎന്‍ജി. ഇതു വാഹനങ്ങള്‍ക്കു പുറമേ പാചക വാതകമായും ഉപയോഗിക്കുന്നുണ്ട്. പ്രകൃതിദത്ത കാരണങ്ങളാല്‍ സിഎന്‍ജിയുടെ ഉല്‍പ്പാദനം പ്രതിവര്‍ഷം 5 ശതമാനം വരെ കുറയുന്നു. ഇതാണ് നഗര വാതകത്തിന്റെ വിതരണം വെട്ടിക്കുറയ്ക്കാന്‍ കാരണമായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

'തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനേ കാണാൻ ഒരവസരം'; മേജർ രവിക്കുള്ള മറുപടിയാണോയെന്ന് മല്ലിക സുകുമാരനോട് ആരാധകർ

ആയിരം രൂപ അടച്ച് തുടങ്ങൂ; മാസം 9,250 രൂപ വരുമാനമായി നേടാം, ഇതാ ഒരു സ്‌കീം

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

കമലയുടെ ആ നീര്‍മാതളം പൂത്തു, നിറഞ്ഞു പരന്ന് ഓര്‍മയുടെ സുഗന്ധം

SCROLL FOR NEXT