ഓഹരി വിൽപ്പനയിലൂടെ 2000 കോടി രൂപ സമാഹരിക്കുക ലക്ഷ്യം ഫയൽ
Business

ഓഹരി ഒന്നിന് 1,540 രൂപ, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ അഞ്ചുശതമാനം ഓഹരി വില്‍ക്കും; ലക്ഷ്യം 2000 കോടി രൂപ; വില്‍പ്പന ഇന്നും നാളെയും

കേരളം ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ അഞ്ചു ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളം ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ അഞ്ചു ശതമാനം ഓഹരി വിറ്റഴിക്കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. ഓഫര്‍ ഫോര്‍ സെയില്‍ വഴി ഇന്നും നാളെയുമായി ഓഹരി വില്‍പ്പന നടത്താനാണ് തീരുമാനം. നിലവിലെ ഓഹരി ഉടമകള്‍ കൈവശമുള്ള നിശ്ചിത ഓഹരികള്‍ വിറ്റഴിക്കുന്ന രീതിയാണ് ഓഫര്‍ ഫോര്‍ സെയില്‍.

ഇന്ന് റീറ്റെയ്ല്‍ ഇതര നിക്ഷേപകര്‍ക്കും 17ന് റീറ്റെയ്ല്‍ (ചെറുകിട) നിക്ഷേപകര്‍ക്കും ഓഹരിക്കായി അപേക്ഷിക്കാം. ഓഹരി ഒന്നിന് 1,540 രൂപ അടിസ്ഥാനവിലയായി നിശ്ചയിച്ചിരിക്കുന്നത്. ചൊവ്വാഴ്ചത്തെ ക്ലോസിങ് വിലയായ 1672 രൂപയില്‍ നിന്ന് 7.89 ശതമാനം ഡിസ്‌ക്കൗണ്ടോടെയാണ് അടിസ്ഥാന വില നിശ്ചയിച്ചത്.

2.5% ഓഹരികളാണ് കേന്ദ്രം ഒഎഫ്എസ് വഴി വില്‍ക്കുക. അതായത് 65.77 ലക്ഷം ഓഹരികള്‍ ഒഎഫ്എസ് വഴി വിറ്റഴിക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചാല്‍, അധിക ഓഹരികള്‍ വിറ്റഴിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന 'ഗ്രീന്‍ ഷൂ' ഓപ്ഷന്‍ പ്രയോജനപ്പെടുത്തി 2.5% ഓഹരികള്‍ കൂടി വിറ്റഴിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഫലത്തില്‍ 5 ശതമാനം ഓഹരികള്‍ തന്നെ വില്‍ക്കാന്‍ കേന്ദ്രത്തിന് കഴിയും. ഇതുവഴി 2000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യം.

2017ല്‍ പ്രാരംഭ ഓഹരി വില്‍പന (ഐപിഒ) നടത്തുന്നതവരെ കൊച്ചി കപ്പല്‍ശാലയുടെ 100% ഓഹരികളും കേന്ദ്രത്തിന്റെ പക്കലായിരുന്നു. ഐപിഒയ്ക്ക് ശേഷം ഓഹരി പങ്കാളിത്തം 75 ശതമാനത്തിന് താഴെയെത്തി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുപ്രകാരം 72.86% ഓഹരി പങ്കാളിത്തമാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ കേന്ദ്രത്തിനുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം, ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് രോഗബാധ

തിരുവന്തപുരം പിടിക്കാൻ കോൺഗ്രസ്, ശബരീനാഥൻ സ്ഥാനാർഥിയാകും, വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

SCROLL FOR NEXT