കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 
Business

യൂറോപ്പില്‍ നിന്ന് 2,000 കോടിയുടെ മെഗാ ഓര്‍ഡര്‍ സ്വന്തമാക്കി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ചരിത്രനേട്ടം

എല്‍എന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന 1,700 ട്വന്റി ഫുട് ഇക്വിലന്റ് യൂണിറ്റ് (ടിഇയു) ഭാരശേഷിയുള്ള വെസ്സലുകളാണ് കൊച്ചി ഷിപ്പ്‌യാര്‍ഡ് നിര്‍മ്മിച്ച് നല്‍കുക

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യൂറോപ്പില്‍ നിന്ന് മെഗാ ഓര്‍ഡര്‍ സ്വന്തമാക്കി ചരിത്ര നേട്ടവുമായി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്. യൂറോപ്പിലെ പ്രമുഖ കമ്പനിയില്‍ നിന്ന് 6 ഫീഡര്‍ വെസ്സലുകള്‍ നിര്‍മിക്കാനായി 2,000 കോടി രൂപയുടെ മെഗാ ഓര്‍ഡര്‍ ആണ് കൊച്ചി ആസ്ഥാനമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനം സ്വന്തമാക്കിയത്.

എല്‍എന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന 1,700 ട്വന്റി ഫുട് ഇക്വിലന്റ് യൂണിറ്റ് (ടിഇയു) ഭാരശേഷിയുള്ള വെസ്സലുകളാണ് കൊച്ചി ഷിപ്പ്‌യാര്‍ഡ് നിര്‍മ്മിച്ച് നല്‍കുക. പരമ്പരാഗത വിഭാഗത്തിലും ബാറ്ററി അധിഷ്ഠിത വിഭാഗത്തിലും വെസ്സലുകള്‍ നിര്‍മിച്ച് ശ്രദ്ധനേടിയ കൊച്ചി കപ്പല്‍ശാല, ആദ്യമായാണ് എല്‍എന്‍ജി അധിഷ്ഠിത കപ്പല്‍ നിര്‍മാണത്തിലേക്ക് കടക്കുന്നത്.

ഓര്‍ഡര്‍ ലഭിച്ചതിന്റെ വിശദാംശങ്ങള്‍ കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഓര്‍ഡര്‍ സംബന്ധിച്ച ഔദ്യോഗിക കരാര്‍ വൈകാതെ ഒപ്പുവയ്ക്കും. അതേസമയം, ഉപഭോക്തൃകമ്പനിയുടെ പേര് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് വ്യക്തമാക്കിയിട്ടില്ല.മെഗാ ഓര്‍ഡര്‍ സംബന്ധിച്ച് കമ്പനി വ്യക്തമാക്കിയതിനു പിന്നാലെ ഇന്ന് ഓഹരിവില 3 ശതമാനത്തിലധികം മുന്നേറി. 1,766ല്‍ വ്യാപാരം തുടങ്ങിയ ഓഹരിവില 1,807 രൂപവരെയാണ് ഉയര്‍ന്നത്. ഉച്ചയ്ക്കുശേഷം വില അല്‍പം താഴ്ന്നു.

ഇക്കഴിഞ്ഞ ജൂണ്‍ 6ന് കുറിച്ച 2,545 രൂപയാണ് കൊച്ചി കപ്പല്‍ശാലാ ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം. 52-ആഴ്ചത്തെ താഴ്ച ഫെബ്രുവരി 18ലെ 1,180.20 രൂപയും. 47,000 കോടി രൂപയാണ് ഇന്നത്തെ ഓഹരിവില പ്രകാരം കമ്പനിയുടെ വിപണിമൂല്യം. രാജ്യത്തെ ഏറ്റവും വലിയ കപ്പല്‍ നിര്‍മാണ, അറ്റകുറ്റപ്പണി ശാലയുമായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് സമീപഭാവിയില്‍ പ്രതീക്ഷിക്കുന്നത് 2.85 ലക്ഷം കോടി രൂപയുടെ പുതിയ ഓര്‍ഡറുകളാണ്.

Cochin Shipyard wins 'mega' order worth over ₹2,000 crore from prominent European client

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT