ITR filing 
Business

ജാഗ്രത!; ഡിസംബര്‍ 31നകം ഇത് ചെയ്തില്ലെങ്കില്‍ പിഴ ഉറപ്പ്

2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള വൈകിയതോ പുതുക്കിയതോ ആയ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയ്യതി ഡിസംബര്‍ 31

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള വൈകിയതോ പുതുക്കിയതോ ആയ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയ്യതി ഡിസംബര്‍ 31. ഈ സമയപരിധിക്കു ശേഷവും പ്രക്രിയ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ 5,000 രൂപ വരെ പിഴ ഈടാക്കും. 5 ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള വ്യക്തികള്‍ക്ക് 1,000 രൂപ വരെയാണ് പിഴ.

സെപ്റ്റംബര്‍ 16നകം യഥാര്‍ത്ഥ ഐടിആര്‍ ഫയല്‍ ചെയ്തെങ്കിലും പിന്നീട് ഒരു പിശക് ശ്രദ്ധയില്‍പ്പെട്ടാല്‍, പിശക് പരിഹരിക്കാന്‍ അവസരം ലഭിക്കുന്നതിന്റെ ഭാഗമായാണ് ഐടിആര്‍ ഭേദഗതി ചെയ്യുന്നതിനും/പരിഷ്‌കരിക്കുന്നതിനും നികുതിദായകര്‍ക്ക് ഡിസംബര്‍ 31 വരെ സമയം അനുവദിച്ചിരിക്കുന്നത്. ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 16 ആയിരുന്നു. ഈ സമയപരിധിക്കുള്ളില്‍ ഐടിആര്‍ ഫയല്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ബിലേറ്റഡ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനാണ് ഡിസംബര്‍ 31 വരെ സമയം അനുവദിച്ചിരിക്കുന്നത്.

യഥാര്‍ത്ഥ സമയപരിധി പാലിക്കാത്ത എല്ലാ നികുതിദായകരും ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 234F പ്രകാരം അധിക പിഴയും സെക്ഷന്‍ 234A പ്രകാരമുള്ള പലിശയും അടയ്ക്കണം.സെപ്റ്റംബര്‍ 16-ന് മുമ്പ് ഐടിആര്‍ ഫയല്‍ ചെയ്തപ്പോള്‍ എന്തെങ്കിലും ഒഴിവാക്കുകയോ പിശക് സംഭവിക്കുകയോ ചെയ്തതായി മനസ്സിലാക്കിയാല്‍ അത് ഡിസംബര്‍ 31നകം തിരുത്താന്‍ കഴിയും. ഈ കേസുകളില്‍ നികുതിദായകര്‍ക്ക് പുതുക്കിയ റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ട്. ഒറിജിനല്‍ റിട്ടേണില്‍ വരുത്തിയ തെറ്റുകള്‍ തിരുത്താന്‍ പുതുക്കിയ റിട്ടേണ്‍ അനുവദിക്കുന്നു.

Complete these important tasks before December 31; Belated ITR filing

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

​ഗോവയേയും തകർത്ത് ബ്ലാസ്റ്റേഴ്സ് ; അവസാന മത്സരത്തിൽ 2-1 ന്റെ വിജയം

വിവാഹസംഘം സഞ്ചരിച്ച ട്രാവലര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; 13 മരണം, നിരവധി പേര്‍ക്ക് പരിക്ക്

മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടിയെ ദുബായിലെത്തിച്ച് ലൈം​ഗിക പീഡനം, ന​ഗ്നചിത്രങ്ങൾ പകർത്തി ഭീഷണി; രണ്ടു യുവതികൾ അറസ്റ്റിൽ

സിപിഎമ്മിന്റേത് നാണം കെട്ട തോല്‍വി; ആശമാരുടെ ഓണറേറിയം കൂട്ടിയത് സ്വാഗതാര്‍ഹം: പി കെ ശ്രീമതി

SCROLL FOR NEXT