രാജീവും സോണിയയും ആദ്യമായി കണ്ടുമുട്ടിയ റെസ്റ്റോറന്റില്‍ കാമുകിക്കൊപ്പം രാഹുല്‍ ഗാന്ധി; 'പക്ഷേ, ആ ഭക്ഷണം നിരാശപ്പെടുത്തി'

rahul gandhi at sonai gandhi book launch
Rahul Gandhi Shares Story of Parents' First Meeting at Cambridge Restaurant
Updated on: 
2 min read

ന്യൂഡല്‍ഹി: മാതാപിതാക്കളായ രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും ആദ്യമായി കണ്ടുമുട്ടിയ കേംബ്രിജിലെ റെസ്റ്റോറന്റില്‍ വര്‍ഷങ്ങള്‍ക്കുശേഷം കാമുകിയോടൊപ്പം പോയ അനുഭവം പങ്കുവെച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സോണിയ ഗാന്ധിയുടെ ഓര്‍മക്കുറിപ്പായ 'ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്' പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു രാഹുല്‍ രസകരമായ അനുഭവം പങ്കുവെച്ചത്.

കേംബ്രിജില്‍ പഠിച്ചിരുന്ന കാലത്താണ് രാജീവ് ഗാന്ധിയും സോണിയയും ആദ്യമായി കണ്ടുമുട്ടിയത്. ഇരുവരുടെയും പ്രണയകഥയില്‍ പ്രധാനപ്പെട്ട ഇടമായിരുന്നു അവിടുത്തെ വാഴ്‌സിറ്റി റെസ്റ്റോറന്റ്. മാതാപിതാക്കളുടെ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് നിരവധി കഥകള്‍ കേട്ടിട്ടുണ്ടെന്നും അതില്‍ വലിയൊരു കൗതുകം ഉണ്ടായിരുന്നെന്നും രാഹുല്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്കുശേഷം കേംബ്രിജില്‍ എത്തിയപ്പോള്‍ പെണ്‍ സുഹൃത്തിനെ കൂട്ടി ആ റെസ്റ്റോറന്റിലേക്ക് പോകാന്‍ തീരുമാനിച്ചു. എന്നാല്‍ താന്‍ അവിടേക്ക് പോകുന്നതിന്റെ പിന്നിലെ കാരണം സുഹൃത്തിനോട് ആദ്യം പറഞ്ഞിരുന്നില്ല. മാതാപിതാക്കള്‍ ആദ്യമായി കണ്ടുമുട്ടിയ സ്ഥലം നേരില്‍ കാണണമെന്നായിരുന്നു ആഗ്രഹം.

rahul gandhi at sonai gandhi book launch
'രാഹുലിന് മുമ്പ് ഒരു മകൻ, ഒരു ദിവസം മാത്രം ജീവിച്ച കുഞ്ഞ്'; വേദനാജനകമായ ഓര്‍മ്മകള്‍ പങ്കുവച്ച് സോണിയ

റെസ്റ്റോറന്റിന്റെ മഞ്ഞനിറത്തിലുള്ള വാതില്‍ ഇപ്പോഴും ഓര്‍മയിലുണ്ട്. അകത്തേക്ക് പ്രവേശിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരാള്‍ എത്രപേര്‍ക്ക് ഇരിക്കാനാണെന്ന് ചോദിച്ചു. രണ്ടുപേരെന്ന് മറുപടി നല്‍കിയതോടെ ഇരിക്കാന്‍ സ്ഥലം കാണിച്ചുകൊടുത്തു. തുടര്‍ന്ന് തന്റെ മാതാപിതാക്കള്‍ ഈ റെസ്റ്റോറന്റില്‍വെച്ചാണ് കണ്ടുമുട്ടിയതെന്ന് അവിടെയുണ്ടായിരുന്ന ജീവനക്കാരനോട് രാഹുല്‍ പറഞ്ഞു. 'ഓ, അവരെയാണോ? എനിക്കറിയാം' എന്നായിരുന്നു അയാളുടെ മറുപടി. ഇരുവരെയും കൃത്യമായി അറിയാമെന്നും അയാള്‍ പറഞ്ഞതായി രാഹുല്‍ ഓര്‍ത്തെടുത്തു.

പിന്നീട് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനെക്കുറിച്ചായി സംസാരം. എന്താണ് നല്ല വിഭവമെന്ന് ചോദിച്ചപ്പോള്‍ ചിക്കന്‍ ഷാസര്‍ (Chicken Chasseur) കഴിച്ചുനോക്കാന്‍ ജീവനക്കാരന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് രാഹുലും കാമുകിയും രണ്ട് പ്ലേറ്റ് ചിക്കന്‍ ഷാസര്‍ ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ ഭക്ഷണം കഴിച്ചുകഴിഞ്ഞപ്പോള്‍ അനുഭവം അത്ര നല്ലതായിരുന്നില്ല. മാതാപിതാക്കളുടെ പ്രണയകഥയുമായി ബന്ധപ്പെട്ട് മനോഹരമായ ഓര്‍മകളുള്ള റെസ്റ്റോറന്റിലെ ഭക്ഷണം തന്നെ നിരാശപ്പെടുത്തിയെന്ന് രാഹുല്‍ തമാശരൂപേണ പറഞ്ഞു. 'പ്രണയത്തിലാകണമെങ്കില്‍ വാഴ്‌സിറ്റി റെസ്റ്റോറന്റിലേക്ക് പോകാം. പക്ഷേ അവിടെയെത്തിയാല്‍ ഒരിക്കലും ചിക്കന്‍ ഷാസര്‍ ഓര്‍ഡര്‍ ചെയ്യരുത്. ഭക്ഷണം വളരെ മോശമാണ്. എന്നാല്‍ അവിടുത്തെ ഭക്ഷണം വളരെ മികച്ചതായിരുന്നുവെന്നാണ് മാതാപിതാക്കള്‍ ഓര്‍ത്തിരുന്നത്' എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍. സദസ്സില്‍ ചിരി പടര്‍ത്തുന്നതായിരുന്നു ഈ പരാമര്‍ശം.

Sonia Gandhi with Leader of Opposition in Lok Sabha Rahul Gandhi and party general secretary Priyanka Gandhi Vadra displays copies of her memoir, 'Belonging: A Journey of Love', during its official launch event, in New Delhi
Sonia Gandhi with Leader of Opposition in Lok Sabha Rahul Gandhi and party general secretary Priyanka Gandhi Vadra displays copies of her memoir, 'Belonging: A Journey of Love', during its official launch event, in New DelhiPhoto | PTI

മാതാപിതാക്കള്‍ തമ്മിലുണ്ടായിരുന്ന ആഴത്തിലുള്ള സ്‌നേഹത്തെക്കുറിച്ചും രാഹുല്‍ ചടങ്ങില്‍ സംസാരിച്ചു. കുടുംബത്തിലെ ഓരോ ഭക്ഷണസമയത്തും അച്ഛന്‍ രാജീവ് ഗാന്ധിയുടെ മടിയില്‍ അമ്മ സോണിയ ഇരിക്കാറുണ്ടായിരുന്നുവെന്ന് അദ്ദേഹം ഓര്‍ത്തെടുത്തു. മറ്റുള്ളവരുടെ വീടുകളില്‍ പോയപ്പോഴാണ് മാതാപിതാക്കള്‍ തമ്മിലുള്ള ഈ അടുപ്പം എല്ലാ കുടുംബങ്ങളിലും സാധാരണമല്ലെന്ന് മനസിലായത്. മാതാപിതാക്കള്‍ തമ്മില്‍ വഴക്കിടുന്നത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് കണ്ടിട്ടുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ രാജീവ് ഗാന്ധിയോട് സോണിയ എന്തോ പറയാന്‍ ശ്രമിച്ചു. എന്നാല്‍ സമ്മര്‍ദത്തിലായിരുന്ന രാജീവ് അത് ശ്രദ്ധിക്കാതെ വന്നതോടെ ദേഷ്യപ്പെടുകയായിരുന്നു. അതായിരുന്നു ഇരുവരും തമ്മിലുള്ള വഴക്ക് താന്‍ കണ്ട ഒരേയൊരു സന്ദര്‍ഭമെന്നും രാഹുല്‍ പറഞ്ഞു.

ഇന്ദിര ഗാന്ധിയുടെയും പിന്നീട് രാജീവ് ഗാന്ധിയുടെയും മരണം അമ്മയുടെ ജീവിതത്തെ വലിയ രീതിയില്‍ മാറ്റിമറിച്ചെന്നും രാഹുല്‍ ഓര്‍ത്തെടുത്തു. മുമ്പ് എല്ലാവരോടും സംസാരിക്കുകയും സന്തോഷത്തോടെ ഇടപഴകുകയും ചെയ്തിരുന്ന അമ്മ പിന്നീട് ഏറെ ഉള്‍വലിഞ്ഞു. എപ്പോഴും സന്തോഷവതിയായിരുന്ന അമ്മ അപ്രത്യക്ഷയായി. പകരം മറ്റൊരു അമ്മയാണ് ഞങ്ങള്‍ക്ക് മുന്നിലെത്തിയത്. കാരണം, അവരുടെ ജീവിതത്തിലെ വെളിച്ചം അണഞ്ഞുപോയിരുന്നു.

എന്നാല്‍ ഇന്ത്യയിലെ ഗ്രാമങ്ങളിലടക്കമുള്ള ജനങ്ങള്‍ നല്‍കിയ സ്‌നേഹവും പിന്തുണയുമാണ് അമ്മയെ വീണ്ടും സമൂഹവുമായി അടുപ്പിച്ചത്. 'നിങ്ങള്‍ ഞങ്ങളുടേതാണ്' എന്ന് ജനങ്ങള്‍ അമ്മയോട് പറഞ്ഞത് അവര്‍ക്ക് വലിയ ആശ്വാസമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാന്‍സര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടപ്പോഴും സോണിയ ഭയപ്പെടുകയോ തളരുകയോ ചെയ്യുന്നത് താന്‍ കണ്ടിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു. ജീവിതത്തില്‍ ഒരിക്കല്‍പ്പോലും അമ്മ ഭയന്നുനില്‍ക്കുന്നത് കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

rahul gandhi at sonai gandhi book launch
'കുടുംബത്തെക്കുറിച്ചുള്ള ഇല്ലാക്കഥകള്‍ വേദനിപ്പിച്ചു'; പുസ്തകം എഴുതിയതിന്റെ കാരണം വെളിപ്പെടുത്തി സോണിയ
rahul gandhi at sonai gandhi book launch
'ആദ്യമായി സാരി ഉടുക്കാന്‍ പെട്ട പാട്, വായ് എരിയിച്ച തന്തൂരി ചിക്കന്‍; അനുഭവങ്ങള്‍ ഓര്‍ത്തെടുത്ത് സോണിയ
rahul gandhi at sonai gandhi book launch
എസ്ഐആർ നടപ്പാക്കാന്‍ തീരുമാനിച്ചത് ആര്? തെരഞ്ഞെടുപ്പ് കമ്മിഷനോട് 48 ചോദ്യങ്ങളുമായി ഇന്ത്യ സഖ്യം
Summary

Rahul Gandhi Recalls Visiting Cambridge Restaurant Where Rajiv and Sonia First Met With Girlfriend

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER