ഫയല്‍ ചിത്രം 
Business

പാചക വാതക വില വീണ്ടും വർധിച്ചു; കൂട്ടിയത് 25 രൂപ; ഇന്ന് മുതൽ പ്രാബല്യത്തിൽ

പാചക വാതക വില വീണ്ടും വർധിച്ചു; കൂട്ടിയത് 25 രൂപ; ഇന്ന് മുതൽ പ്രാബല്യത്തിൽ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പാചക വാതക വിലയിൽ വീണ്ടും വർധന. ​ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന് 25 രൂപയാണ് വർധിച്ചത്. വില വർധന ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. 

ഇതോടെ 14.2 കിലോ ​ഗ്യാസിന് കൊച്ചിയിൽ 726 രൂപയായി വില. തിരുവനന്തപുരത്ത് 728.50 രൂപയും കോഴിക്കോട് 728 രൂപയുമാണ് വില.

വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിൻഡറിന്റെ വില ദിവസങ്ങൾക്ക് മുൻപ് കമ്പനികൾ കൂട്ടിയിരുന്നു. 19 കിലോ​ഗ്രാമിന്റെ സിലിൻഡറിന് 191 രൂപയാണ് കൂടിയത്. ഇതോടെ 1335.50 രൂപയിൽ നിന്ന് 1528.50 രൂപയിലേക്കാണ് വില വർധിച്ചത്. 

ഈ വർഷം ആദ്യം വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വീണ്ടും വിലയിൽ മാറ്റം വരുത്തിയിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ലേ? ഇതാ ചില ടിപ്പുകൾ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

SCROLL FOR NEXT