

കോഴിക്കോട്: വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം. ഏറാമല സഹകരണ ബാങ്കിന്റെ എതിർവശത്തെ മൂന്ന് നില കെട്ടിടത്തിനാണ് തീപിടിച്ചത്. വ്യാഴാഴ്ച രാത്രി 08.30 ഓടെയാണ് കെട്ടിടത്തിൽ നിന്നു പുക ഉയരുന്നത് കണ്ടത്. അപ്പോഴേക്കും കെട്ടിടത്തിലെ സ്ഥാപനങ്ങളെല്ലാം പൂട്ടിയിരുന്നു.
ഏറാമല ബാങ്കിന്റെ നീതി മെഡിക്കൽ സ്റ്റോർ, ഇവ ബ്രൈഡ് ഫാൻസി സ്റ്റോർ, ടോയ് മാൾ, കോട്ടക്കൽ ആര്യവൈദ്യശാല എന്നിവ പ്രവർത്തിക്കുന്ന കെട്ടിടമാണിത്. കെട്ടിടത്തിലെ എല്ലാ സ്ഥാപനങ്ങൾക്കും തീപിടിച്ചിട്ടുണ്ട്. ഗ്ലാസുകൾ ഉൾപ്പെടെ പൊട്ടിത്തെറിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കടയ്ക്കുള്ളിലെ നാശനഷ്ടത്തിൻ്റെ കണക്കും ലഭ്യമായിട്ടില്ല.
വടകരയിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം തുടങ്ങിയെങ്കിലും പെട്ടെന്നുതന്നെ വെള്ളം തീർന്നു. പിന്നാലെ മറ്റ് സ്ഥലങ്ങളിൽ നിന്നു ഫയർ യൂണിറ്റുകൾ തീയണയ്ക്കാൻ എത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates