‘നേത്ര’... കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥി

സംസ്ഥാനത്തെ അമ്മത്തൊട്ടിലുകളിൽ എത്തിയ കുഞ്ഞുങ്ങളുടെ എണ്ണം 1003
Newborn baby
kozhikode ammathottilപ്രതീകാത്മക ചിത്രം
Updated on: 
1 min read

കോഴിക്കോട്: സംസ്ഥാന ശിശുക്ഷേമ സമിതി ബീച്ച് ആശുപത്രി വളപ്പിൽ സ്ഥാപിച്ച അമ്മത്തൊട്ടിലിൽ 12ാം അതിഥിയെത്തി. കരുതൽ കരങ്ങളിലേക്ക് 7 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് എത്തിയത്. സംസ്ഥാനത്തെ അമ്മത്തൊട്ടിലുകളിൽ എത്തിയ കുഞ്ഞുങ്ങളുടെ എണ്ണം ഇതോടെ 1003 ആയി.‌

ബുധനാഴ്ച വൈകീട്ട് 5.30 നാണ് 2.89 കിലോ തൂക്കമുള്ള പെൺകുരുന്നിനെ അമ്മത്തൊട്ടിലിൽ കണ്ടെത്തിയത്. ഒക്ടോബർ 8 ലോക നേത്രദിനത്തിൽ അമ്മത്തൊട്ടിലിൽ എത്തിയ കുഞ്ഞിന് ‘നേത്ര’ എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജിഎൽ അരുൺഗോപി വ്യക്തമാക്കി.

Newborn baby
കാട്ടാക്കടയിൽ നിന്നു കാണാതായ ദമ്പതികളെ കണ്ടെത്തി... ആശ്വാസം

കുഞ്ഞിനെ സന്ദർശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്താൻ കോഴിക്കോട് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ശ്രീദേവ് പറമ്പിൽ ബീച്ച് ആശുപത്രിയിലെത്തി. നേത്രയുടെ ദത്തെടുക്കൽ നടപടിക്രമങ്ങളും ആരംഭിച്ചു. കുഞ്ഞിന്റെ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ ഉടൻ തന്നെ സംസ്ഥാന ശിശുക്ഷേമ സമിതി അധികൃതരുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.

Newborn baby
വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി
Newborn baby
ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ
Summary

kozhikode ammathottil: Kozhikode's baby hatch has welcomed its twelfth infant, a baby girl aptly named 'Nethra', who was discovered on World Sight Day

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com