credit card പ്രതീകാത്മക ചിത്രം
Business

ക്രെഡിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടോ?, അറിയാം ഉടനടി ചെയ്യേണ്ട കാര്യങ്ങള്‍

ഉത്സവ സീസണായതോടെ, പണം ചെലവഴിക്കല്‍ വര്‍ധിക്കുന്നത് സ്വാഭാവികമാണ്

സമകാലിക മലയാളം ഡെസ്ക്

ത്സവ സീസണായതോടെ, പണം ചെലവഴിക്കല്‍ വര്‍ധിക്കുന്നത് സ്വാഭാവികമാണ്. ഗിഫ്റ്റ് വാങ്ങാനും മറ്റും വിവിധ പര്‍ച്ചെയ്‌സുകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡിനെ ആശ്രയിക്കുന്നവരുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. തട്ടിപ്പിന് വളരെ സാധ്യതയുള്ള ഇക്കാലത്ത് ക്രെഡിറ്റ് കാര്‍ഡ് കൈമോശം വരുന്നത് അങ്ങേയറ്റം കരുതലോടെ കാണണം. ക്രെഡിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഉടനടി ചെയ്യേണ്ട കാര്യങ്ങള്‍ ചുവടെ:

1. കാര്‍ഡ് നല്‍കിയ സ്ഥാപനത്തിന്റെ ഹെല്‍പ്ലൈന്‍ നമ്പറില്‍ കസ്റ്റമര്‍ എക്സിക്യൂട്ടീവിനെ അറിയിക്കുക.

2. അതിനു കഴിഞ്ഞില്ലെങ്കില്‍ നെറ്റ് ബാങ്കിങ്/മൊബൈല്‍ ബാങ്കിങ് വഴി കാര്‍ഡ് ഉടനടി ബ്ലോക്ക്/ലോക്ക് ചെയ്യുക.

3. സമീപകാലത്തെ പണമിടപാടുകള്‍ പരിശോധിച്ച് സംശയമുണ്ടെങ്കില്‍ കസ്റ്റമര്‍ സര്‍വീസില്‍ അറിയിക്കുക.

4. വലിയ തട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ പൊലീസ് സ്റ്റേഷനിലെത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുക.

5. തട്ടിപ്പിന് ഇരയായെങ്കില്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിലും പരാതിപ്പെടാം. https://cybercrime.gov.in/

6.കാര്‍ഡുമായി ബന്ധിപ്പിച്ച പതിവു പേയ്‌മെന്റ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുക.

7. പുതിയ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുക. ചില ബാങ്കുകള്‍ പ്രത്യേക ഫീസ് ഈടാക്കുന്നുണ്ട്.

credit card lost, what to do immediately?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ നാളെ തുടര്‍വാദം; രാഹുലിന്റെ അറസ്റ്റ് തടയാതെ കോടതി

രാജ്യത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ വളര്‍ച്ചാ മുരടിപ്പും ഭാരക്കുറവും; കേന്ദ്രത്തിന്റെ കണക്കുകള്‍ ഇങ്ങനെ

പഴങ്ങൾ ഫ്രീസ് ചെയ്താണോ സൂക്ഷിക്കുന്നത്? എങ്കിൽ ഇക്കാര്യം ശ്രദ്ധിക്കുക

'ബലാത്സംഗക്കേസിലെ പ്രതിയെ ഒപ്പം നിര്‍ത്തിയാണ് സിപിഎമ്മിന്റെ വലിയ വര്‍ത്തമാനം: കോണ്‍ഗ്രസ് ചെയ്തതു പോലെ ഏതെങ്കിലും പാര്‍ട്ടി ചെയ്തിട്ടുണ്ടോ?'

ബിരുദമുണ്ടോ?, എസ്‌ബി‌ഐയിൽ അപേക്ഷിക്കാം; മൂന്ന് തസ്തികകളിലായി 996 ഒഴിവുകൾ

SCROLL FOR NEXT