Credit Score  ഫയൽ
Business

വരുമാനം കൂട്ടാതെ തന്നെ ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്താം; ഇതാ അഞ്ചു ടിപ്പുകള്‍

വരുമാനം വര്‍ധിപ്പിച്ചാല്‍ മാത്രമേ ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്താന്‍ കഴിയുകയുള്ളൂ എന്നാണ് പൊതുവേയുള്ള ധാരണ

സമകാലിക മലയാളം ഡെസ്ക്

രുമാനം വര്‍ധിപ്പിച്ചാല്‍ മാത്രമേ ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്താന്‍ കഴിയുകയുള്ളൂ എന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ഇത് തെറ്റായ ധാരണയാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉയര്‍ന്ന വരുമാനമുള്ള ഒരാള്‍ക്കും മോശം ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടാകാം. നേരെമറിച്ച്, കുറഞ്ഞ വരുമാനമുള്ള ഒരാള്‍ക്ക് ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ആസ്വദിക്കാനും കഴിയും.

ക്രെഡിറ്റ് സ്‌കോര്‍ യഥാര്‍ത്ഥത്തില്‍ വായ്പ സ്വഭാവത്തിന്റെ പ്രതിഫലനമാണ്. ഇതില്‍ സാമ്പത്തിക സ്ഥിതിയല്ല പ്രതിഫലിക്കുന്നത്. അതിനാല്‍, ഒരാള്‍ക്ക് മോശം ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടെങ്കില്‍, വരുമാനം വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം വായ്പ സ്വഭാവം മാറ്റേണ്ടതുണ്ട്. വരുമാനത്തില്‍ മാറ്റം വരുത്താതെ തന്നെ സ്‌കോര്‍ വര്‍ധിപ്പിക്കുന്നതിനുള്ള ചില ഉപായങ്ങള്‍ ചുവടെ:

കുടിശ്ശികകള്‍ തീര്‍ക്കുക: ആദ്യം എല്ലാ വായ്പ കുടിശ്ശികകളും തീര്‍ക്കാനാണ് പ്രാധാന്യം നല്‍കേണ്ടത്. അടയ്ക്കാത്ത ചില ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളോ വൈകിയ ചില കാര്‍ ലോണ്‍ ഇഎംഐകളോ ഉണ്ടാകാം. ഇതെല്ലാം തീര്‍ത്താല്‍ തന്നെ ക്രെഡിറ്റ് സ്‌കോര്‍ ഓട്ടോമാറ്റിക്കായി ഉയരും.

ഒന്നിലധികം വായ്പകള്‍: ഒന്നിലധികം വായ്പകള്‍ക്ക് അപേക്ഷിക്കുന്നത് ഒഴിവാക്കുക. ഓരോ തവണയും വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍, അത് ക്രെഡിറ്റ് സ്‌കോറില്‍ പ്രതികൂലമായ രീതിയില്‍ പ്രതിഫലിച്ചെന്ന് വരാം.

വായ്പ വിനിയോഗം: വായ്പ വിനിയോഗം 30 ശതമാനത്തില്‍ താഴെയാക്കുക. ക്രെഡിറ്റ് പരിധി പകുതിയില്‍ കൂടുതല്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍, അത് കുറയ്ക്കാന്‍ ശ്രദ്ധിക്കുക.

ക്രെഡിറ്റ് മിശ്രിതം: സുരക്ഷിതവും സുരക്ഷിതമല്ലാത്തതുമായ വായ്പകള്‍ക്കിടയില്‍ ആരോഗ്യകരമായ അനുപാതം നിലനിര്‍ത്തുക. ഉദാഹരണത്തിന്, ഒരു വിഭാഗം വായ്പ മാത്രമേ ഉള്ളൂവെങ്കില്‍, രണ്ടാമത്തെ വിഭാഗം വായ്പയും നേടാന്‍ ശ്രമിക്കുക. ഇത് ആരോഗ്യകരമായ ക്രെഡിറ്റ് മിശ്രിതമായി കണക്കാക്കപ്പെടുന്നു.

വിദഗ്ധോപദേശം: ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്തുന്നതിന് വായ്പ വിദഗ്ദ്ധരുടെ ഉപദേശം സ്വീകരിക്കാവുന്നതാണ്.

Credit score: can raise it without increase in income

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സുഹൃത്ത് രാഹുലിന് അയച്ച സന്ദേശം ആളുമാറി മാങ്കൂട്ടത്തിലിന്, ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഇറങ്ങിവരാൻ നിര്‍ബന്ധിച്ചു; മൂന്നുകുട്ടികൾ വേണം'

പ്രക്ഷോഭകാരികള്‍ 'ട്രംപിന് വഴിയൊരുക്കുന്നു'; പ്രതിഷേധക്കാര്‍ക്ക് വിദേശ സഹായം കിട്ടുന്നുണ്ടെന്ന് ഇറാന്‍

തൈപ്പൊങ്കല്‍: സംസ്ഥാനത്ത് വ്യാഴാഴ്ച ആറ് ജില്ലകളില്‍ അവധി

പട്നാ യൂണിവേഴ്സിറ്റിയിൽ പി എച്ച് ഡി പ്രവേശനം; അവസാന തീയതി ജനുവരി 21

പോക്‌സോ നിയമത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രത്തോട് സുപ്രീംകോടതി; എന്താണ് 'റോമിയോ-ജൂലിയറ്റ് വകുപ്പ്'?

SCROLL FOR NEXT