ലിഥിയത്തിന്റെ കസ്റ്റംസ് തീരുവ പൂര്‍ണമായി എടുത്തുകളഞ്ഞു പ്രതീകാത്മക ചിത്രം
Business

ഇവി ബാറ്ററിയുടെ വില കുറയും?; ലിഥിയത്തിന്റെ കസ്റ്റംസ് തീരുവ പൂര്‍ണമായി എടുത്തുകളഞ്ഞു

സമീപഭാവിയില്‍ തന്നെ ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയാന്‍ സാധ്യത

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സമീപഭാവിയില്‍ തന്നെ ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയാന്‍ സാധ്യത. പരിസ്ഥിതി സൗഹൃദം എന്ന നിലയില്‍ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയം തുടരുന്ന കേന്ദ്രം ബജറ്റിലും ഇത് ആവര്‍ത്തിച്ചു. ലിഥിയം, കോബാള്‍ട്ട് അടക്കമുള്ള അപൂര്‍വ്വയിനം ധാതുക്കളെ ഇറക്കുമതി തീരുവയില്‍ നിന്ന് ഒഴിവാക്കുമെന്ന ബജറ്റ് നിര്‍ദേശം ഇലക്ട്രിക് വാഹനമേഖലയ്ക്ക് ഉണര്‍വേകും. കുറഞ്ഞ ചെലവില്‍ ബാറ്ററി ഉല്‍പ്പാദിക്കാന്‍ കഴിയുന്നത് ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയാന്‍ സഹായകമാകുമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലിഥിയം, കോബാള്‍ട്ട് ഉള്‍പ്പെടെ 25 പ്രധാനപ്പെട്ട ധാതുക്കളുടെ കസ്റ്റംസ് തീരുവ പൂര്‍ണമായി ഒഴിവാക്കുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇത് ഇത്തരം ധാതുക്കളുടെ സംസ്‌കരണത്തിനും ശുദ്ധീകരണത്തിനും പ്രോത്സാഹനം നല്‍കുമെന്നും തന്ത്രപരവും പ്രധാനപ്പെട്ടതുമായ മേഖലകളില്‍ അവയുടെ ലഭ്യത ഉറപ്പാക്കാന്‍ സഹായിക്കുമെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു. ആണവോര്‍ജം, ബഹിരാകാശം, പ്രതിരോധം, ടെലികമ്മ്യൂണിക്കേഷന്‍ തുടങ്ങിയ മേഖലകള്‍ക്ക് ലിഥിയം, കോപ്പര്‍, കോബാള്‍ട്ട് തുടങ്ങിയ ധാതുക്കള്‍ നിര്‍ണായകമാണെന്നും ധനമന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'കരുതലുള്ള ഭരണാധികാരിയുടെ കൃത്യമായ ഇടപെടല്‍, ഇത് ആഘോഷിക്കേണ്ട നേട്ടം'; മുരളി തുമ്മാരുകുടി

ഡിപ്ലോമക്കാർക്ക് റെയിൽവേയിൽ എന്‍ജിനീയർ ആകാം; 2569 ഒഴിവുകൾ,കേരളത്തിലും നിയമനം

'മാര്‍ക്കോ വീണു, ഇനി പ്രണവ് മോഹന്‍ലാലിന്റെ നാളുകള്‍'; ഡീയസ് ഈറെ ആദ്യ ദിവസം നേടിയത് കോടികള്‍

'എന്റെ ജീവിതത്തിലെ പ്രണയം'; വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് നടൻ അല്ലു സിരിഷ്

SCROLL FOR NEXT