പ്രതീകാത്മക ചിത്രം 
Business

മുതിര്‍ന്ന പൗരന്മാര്‍ക്ക് ആശ്വാസം; ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് ഉയര്‍ത്തി, വിശദാംശങ്ങള്‍ 

ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍. വിവിധ പദ്ധതികളുടെ പലിശനിരക്കില്‍ 20 മുതല്‍ 110 ബേസിക് പോയന്റിന്റെ വരെ വര്‍ധനയാണ് വരുത്തിയത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസ കാലയളവിലേക്കുള്ള പലിശനിരക്കാണ് പരിഷ്‌കരിച്ചത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് പലിശനിരക്ക് ഉയര്‍ത്തുന്നത്. ഒക്ടോബര്‍- ഡിസംബര്‍ കാലയളവില്‍ 10 മുതല്‍ 30 ബേസിക്  പോയന്റിന്റെ വരെ വര്‍ധനയാണ് വരുത്തിയത്.

മുതിര്‍ന്ന പൗരന്മാരുടെ പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതിയുടെ പലിശനിരക്ക് 7.6 ശതമാനത്തില്‍ നിന്ന് എട്ടു ശതമാനമാക്കി ഉയര്‍ത്തി. ഏഴു ശതമാനമാണ് നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റിന്റെ പുതുക്കിയ പലിശനിരക്ക്. നേരത്തെ ഇത് 6.8 ശതമാനമായിരുന്നു. കിസാന്‍ വികാസ് പത്രയുടെ പലിശനിരക്കില്‍ 20 ബേസിക് പോയന്റിന്റെ വര്‍ധനയാണ് വരുത്തിയത്. ഏഴുശതമാനത്തില്‍ നിന്ന് 7.2 ശതമാനമായാണ്  ഉയര്‍ത്തിയത്. 

ടേം ഡെപ്പോസിറ്റുകളുടെ പലിശനിരക്കും ഉയര്‍ത്തിയിട്ടുണ്ട്. ഒന്നും മൂന്നും അഞ്ചും വര്‍ഷ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്കാണ് ഉയര്‍ത്തിയത്.110 ബേസിക് പോയന്റിന്റെ വരെ വര്‍ധനയാണ് വരുത്തിയത്. അതേസമയം സുകന്യ സമൃദ്ധി യോജന, പബ്ലിക് പ്രോവിഡന്റ് ഫണ്ട്, സേവിങ്‌സ് ഡെപ്പോസിറ്റ് എന്നിവയുടെ പലിശനിരക്കില്‍ മാറ്റമില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT