ഫയൽ ചിത്രം 
Business

ഇന്ധനവിലയില്‍ വീണ്ടും വര്‍ധന; പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും കൂടി

രണ്ടാഴ്ചയ്ക്കുള്ളില്‍ നാലാമത്തെ വര്‍ധനവാണിത്.

Edited By : Amal Joy

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോള്‍ വില ലിറ്ററിന് 2.61 രൂപയും ഡീസല്‍ വില ലിറ്ററിന് 2.71 രൂപയുമാണ് എണ്ണ വിപണന കമ്പനികള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ നാലാമത്തെ വര്‍ധനവാണിത്.

ഇതോടെ, ഡല്‍ഹിയില്‍ ഡീസല്‍ വില ലിറ്ററിന് 95.20 രൂപയായും പെട്രോള്‍ 102.12 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 115.32 രൂപയും ഡീസലിന് 104.41 രൂപയും ആയി ഉയർന്നു.

ഒരു ബാരൽ ക്രൂഡ് ഓയിൽ വില 100 ഡോളറിന് താഴെ ആണ് നിലവിലുള്ളത്. പശ്ചിമേഷ്യയിലെ നീണ്ടുനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍, ആഗോള അസംസ്‌കൃത എണ്ണ വിലയിലെ വര്‍ധനവ്, എണ്ണ വിപണന കമ്പനികളില്‍ വര്‍ധിച്ചുവരുന്ന സമ്മര്‍ദ്ദം എന്നിവ പെട്രോള്‍, ഡീസല്‍ വിലകളിലെ സമീപകാല വര്‍ദ്ധനവ് എന്നിവയാണ് ഇന്ധനവിലയില്‍ പ്രതിഫലിപ്പിക്കുന്നത്.

Petrol, diesel prices hiked for 4th time in almost 2 weeks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ധര്‍മേന്ദ്ര പ്രധാന് പകരക്കാരനായി; പ്രള്‍ഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

CJP Jantar Mantar Protest Live: സമരം അവസാനിപ്പിച്ച് 'പാറ്റകള്‍', ജന്തര്‍ മന്തറില്‍ ആഹ്ലാദം

സ്വര്‍ണക്കടത്തെന്ന് സംശയം, കണ്ണൂര്‍ വിമാനത്താവളത്തില്‍ നഗ്നനാക്കി പരിശോധന; മുഖ്യമന്ത്രിക്ക് പരാതി നല്‍കി പ്രവാസി യുവാവ്

'യുവജനം എല്ലാം കാണുന്നുണ്ട്': പുതിയ വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിക്ക് സിജെപിയുടെ മുന്നറിയിപ്പ്

തുടരും... ഇന്ത്യയുടെ 'ബാറ്റിങ് വിപ്ലവം'; സ്വന്തം ലോക റെക്കോർഡിനൊപ്പം!