ഫയല്‍ ചിത്രം 
Business

ഡീസൽ വിലയിൽ വീണ്ടും വർധന; ലീറ്ററിന് 26 പൈസ കൂടി 

തുടർച്ചയായി രണ്ടാം ദിവസമാണ് ഡീസൽ വിലയിൽ വർധനവുണ്ടാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് ഡീസൽ വിലയിൽ വീണ്ടും വർധന. ലീറ്ററിന് 26 പൈസയാണ് വർധിപ്പിച്ചത്​. തുടർച്ചയായി രണ്ടാം ദിവസമാണ് ഡീസൽ വിലയിൽ വർധനവുണ്ടാകുന്നത്. തിരുവനന്തപുരത്ത്​ ഒരു ലിറ്റർ ഡീസലിന്​ 95 രൂപ 87 പൈസയാണ്​ വില. കൊച്ചിയിൽ  93 രൂപ 74 പൈസയും കോഴിക്കോട് 94 രൂപ 19 പൈസയുമാണ് ഇന്നത്തെ വില.

അതേസമയം പെട്രോൾ വിലയിൽ മാറ്റമില്ല. തിരുവനന്തപുരത്ത് പെട്രോൾ വില 104 രൂപയിലേക്ക് അടുക്കുകയാണ്. 103 രൂപ 42 പൈസയാണ് ഒരു ലിറ്ററിന് വില. എറണാകുളത്ത് 101.18 രൂപയും കോഴിക്കോട് 101.61 രൂപയുമാണ് പെട്രോൾ നിരക്ക്

ആഗോള വിപണിയിൽ ബ്രെൻറ്​ ക്രൂഡോയിലിൻറെ വില 0.84 ഡോളർ ഉയർന്നു. ബാരലിന്​ 78.09 ഡോളറാണ്​ ബ്രെൻറ്​ ക്രൂഡിൻറെ വില. വരും ദിവസങ്ങളിലും അന്താരാഷ്​ട്ര വിപണിയിൽ എണ്ണവില വർധിക്കാനാണ്​ സാധ്യത. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT