റിസര്‍വ് ബാങ്ക് Digital fraud cases ഫയൽ
Business

ആരുടെ പിഴവെന്നു നോക്കില്ല, ഡിജിറ്റല്‍ തട്ടിപ്പിന് ഇരയായാല്‍ 25,000 രൂപ നഷ്ടപരിഹാരം; ആശ്വാസ നടപടിയുമായി റിസര്‍വ് ബാങ്ക്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഡിജിറ്റല്‍ ഇടപാടുകളിലെ തട്ടിപ്പിനിരയാവുന്ന ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കാന്‍ റിസര്‍വ് ബാങ്ക് നടപടി. തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ക്ക് 25,000 രൂപവരെ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് പദ്ധതി തയ്യാറാക്കിയതായി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അറിയിച്ചു.

സാമ്പത്തികത്തട്ടിപ്പുകളില്‍ 65 ശതമാനവും 50,000 രൂപയില്‍ താഴെ വരുന്നതാണ്. ഇത്തരം തട്ടിപ്പുകള്‍ക്കാണ് നഷ്ടപരിഹാരം ലഭ്യമാക്കുകയെന്ന് മല്‍ഹോത്ര വ്യക്തമാക്കി. ഡിജിറ്റല്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍, അത് ആരുടെ കുറ്റംകൊണ്ടായാലും ഉപഭോക്താവിന് നഷ്ടപരിഹാരം ലഭ്യമാക്കാനാണ് പദ്ധതി. നഷ്ടമായ തുകയുടെ 85 ശതമാനം അല്ലെങ്കില്‍ പരമാവധി 25,000 രൂപ നഷ്ടപരിഹാരമായി ലഭ്യമാക്കും. ഒരാള്‍ക്ക് ഒരുവട്ടം മാത്രമേ ഇത്തരത്തില്‍ നഷ്ടപരിഹാരം ലഭിക്കൂവെന്ന് മല്‍ഹോത്ര അറിയിച്ചു. തട്ടിപ്പുകളില്‍ ജാഗരൂകരായിരിക്കാനും തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുമാണ് പരിധി നിശ്ചയിച്ചിരിക്കുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ഒടിപി പറഞ്ഞുകൊടുത്തുള്ള തട്ടിപ്പായാല്‍പ്പോലും പണം നഷ്ടമായിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം ലഭിക്കും. പണം നഷ്ടമായതു പരിശോധിക്കാന്‍ സംവിധാനമുണ്ടാകും. തട്ടിപ്പാണെന്ന് ഉറപ്പാക്കിയശേഷം മാത്രമാകും നഷ്ടപരിഹാരം ലഭ്യമാക്കുക. നഷ്ടപ്പെട്ട തുകയുടെ 15 ശതമാനം ഉപഭോക്താക്കളും 15 ശതമാനം ബന്ധപ്പെട്ട ബാങ്കുമാകും വഹിക്കേണ്ടിവരുക. പാക്കി തുക റിസര്‍വ് ബാങ്ക് നല്‍കും.

പദ്ധതിയുടെ കരട് ഉടന്‍ പുറത്തിറക്കും. 2024-25 സാമ്പത്തികവര്‍ഷം 13,469 തട്ടിപ്പുകേസാണ് ഇന്ത്യന്‍ ബാങ്കിങ് സംവിധാനത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 520 കോടി രൂപയാണ് ഇതിലെ നഷ്ടം.

Digital fraud cases: RBI plans compensation up to Rs 25,000 even if victim shares OTP

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യ - യുഎസ് വ്യാപാരക്കരാറിന് രൂപരേഖയായി; റഷ്യ എണ്ണ ഇടപാടിന് ചുമത്തിയ 25% തീരുവ പിന്‍വലിച്ച് ട്രംപ്

'വികാസ് യാത്ര സിന്ദാബാദ്', അതിഥി തൊഴിലാളികള്‍ക്ക് സിപിഎമ്മിന്റെ മുദ്രാവാക്യ റിഹേഴ്‌സല്‍; വിഡിയോ വൈറല്‍

യുഎസ് വ്യാപാര കരാര്‍: ഇന്ത്യയ്ക്ക് മുന്നില്‍ തുറക്കുന്നത് 30 ട്രില്യണ്‍ ഡോളറിന്റെ വിപണിയെന്ന് പീയുഷ് ഗോയല്‍

ഇന്ത്യ - യുഎസ് വ്യാപാരക്കരാറിന് രൂപരേഖയായി, ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സ്പാ ജീവനക്കാരിക്കെതിരായ അതിക്രമം, ആറ് പേര്‍ പിടിയില്‍; മുഖ്യ പ്രതിക്കെതിരെ വീണ്ടും കാപ്പ ചുമത്താന്‍ നീക്കം

SCROLL FOR NEXT