പ്രതീകാത്മക ചിത്രം 
Business

വ്യക്തിവിവരം ചോര്‍ന്നാല്‍ 250 കോടി വരെ പിഴ; ഡാറ്റ പ്രൊട്ടക്ഷന്‍ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

വ്യക്തിവിവരങ്ങള്‍ ചോര്‍ന്നാല്‍ ഉടന്‍ തന്നെ ഡാറ്റ പ്രൊട്ടക്ഷന്‍ ബോര്‍ഡിനെയും ഉപയോക്താക്കളെയും വിവരം അറിയിക്കണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വ്യക്തിവിവരങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ഡിജിറ്റല്‍ പേഴ്‌സനല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ബില്ലിനു രാഷ്ട്രപതിയുടെ അംഗീകാരം. ഈയാഴ്ചയാണ് പാര്‍ലമെന്റ് ബില്‍ പാസാക്കിയത്. ചട്ടങ്ങള്‍ രൂപീകരിച്ച് വിജ്ഞാപനം ഇറക്കുന്നതോടെ ബില്‍ നിയമമായി മാറും.

ഡാറ്റ ദുരുപയോഗം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് 250 കോടി രൂപ വരെയാണ് പുതിയ നിയമത്തില്‍ നിര്‍ദേശിക്കുന്ന പിഴ. വ്യക്തി വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് അത് സംരക്ഷിക്കുന്നതിന് ഉത്തരവാദിത്വമുണ്ടെന്ന് നിയമത്തില്‍ പറയുന്നു. വ്യക്തിവിവരങ്ങള്‍ ചോര്‍ന്നാല്‍ ഉടന്‍ തന്നെ ഡാറ്റ പ്രൊട്ടക്ഷന്‍ ബോര്‍ഡിനെയും ഉപയോക്താക്കളെയും വിവരം അറിയിക്കണം. 

നിയമം അനുസരിച്ച് കുട്ടികളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യണമെങ്കില്‍ രക്ഷിതാക്കളുടെ സമ്മതം വേണം. പത്തു മാസത്തിനകം ചട്ടങ്ങള്‍ രൂപീകരിച്ച് നിയമം നടപ്പാക്കാനാവുമെന്നാണ് കരുതുന്നതെന്ന് ഐടി മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

SCROLL FOR NEXT