investment schemes പ്രതീകാത്മക ചിത്രം
Business

കൈയില്‍ സമ്പാദ്യമുണ്ടോ?, ജോലിക്ക് പോകാതെ 10,000 രൂപ മാസ വരുമാനം നേടാം; ഇതാ നിരവധി സ്കീമുകൾ

അധ്വാനിച്ച് പണം സമ്പാദിച്ച ശേഷം വിശ്രമജീവിതം നയിക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ ആരും ഉണ്ടാവില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

അധ്വാനിച്ച് പണം സമ്പാദിച്ച ശേഷം വിശ്രമജീവിതം നയിക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ ആരും ഉണ്ടാവില്ല. ഇത്തരത്തില്‍ സമ്പാദിച്ച പണം സുരക്ഷിതമായി എവിടെയെങ്കിലും നിക്ഷേപിച്ച് മാസം ആകര്‍ഷകമായ വരുമാനം നേടി, അത് ഉപയോഗപ്പെടുത്തി സുഖമായി ജീവിക്കണമെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്. ഇത്തരത്തില്‍ പണം സമ്പാദിച്ചവര്‍ക്ക് സുരക്ഷിതമായി നിക്ഷേപിച്ച് മികച്ച റിട്ടേണ്‍ നേടാന്‍ കഴിയുന്ന നിരവധി സ്‌കീമുകള്‍ ചുവടെ:

1. സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം

മുതിര്‍ന്ന പൗരന്മാര്‍ക്കായി പോസ്റ്റ് ഓഫീസിന്റെ നിക്ഷേപ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം. 60 വയസും അതില്‍ കൂടുതലുമുള്ള വ്യക്തികള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഈ സാമ്പത്തിക നിക്ഷേപ പദ്ധതി മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രതിമാസം 20,500 രൂപ വരെ വരുമാനം ലഭിക്കാന്‍ സഹായിക്കുന്നു. ഓരോ പാദത്തിലും പലിശ നിരക്ക് പരിഷ്‌കരിക്കുമെങ്കിലും നിലവില്‍ 8.2 ശതമാനം പലിശയാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. അഞ്ച് വര്‍ഷമാണ് നിക്ഷേപ കാലാവധി. എന്നാല്‍ ആവശ്യമെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടാനുള്ള സൗകര്യവുമുണ്ട്.

മുമ്പ് ഒരു നിക്ഷേപകന് 15 ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിരുന്ന ഈ പദ്ധതി ഇപ്പോള്‍ പരമാവധി 30 ലക്ഷം രൂപ നിക്ഷേപിക്കാന്‍ അനുവദിക്കുന്നു. ഇത് മുതിര്‍ന്ന പൗരന്മാര്‍ക്ക് ആനുപാതികമായി അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ അനുവദിക്കുന്നു. ആധാര്‍, പാന്‍ കാര്‍ഡ് എന്നിവയുള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ഏത് പോസ്റ്റ് ഓഫീസിലോ അംഗീകൃത ബാങ്കിലോ അക്കൗണ്ട് തുറക്കാം. നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതിയില്ല. എന്നാല്‍ ലഭിക്കുന്ന പലിശ നികുതിക്ക് വിധേയമാണ്.

കേന്ദ്രസര്‍ക്കാര്‍ പിന്തുണയുള്ളത് കൊണ്ടുതന്നെ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ സുരക്ഷിതമാണ്. അതോടൊപ്പം മികച്ച പലിശയും നേടാം. ഒരുപക്ഷെ രാജ്യത്തെ ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാള്‍ പലിശ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം വാഗ്ദാനം ചെയ്യുന്നുണ്ട്. ലക്ഷക്കണക്കിന് മുതിര്‍ന്ന പൗരന്മാര്‍ ഇതിനകം തന്നെ ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നതിനാല്‍, ഇന്ത്യയിലെ വിരമിക്കല്‍ ആസൂത്രണത്തിലെ പ്രധാനിയാണ് ഈ പദ്ധതി.

ജൂലൈ സെപ്റ്റംബര്‍ കാലത്തേക്ക് 8.2 ശതമാനമാണ് സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീമിന്റെ പലിശ നിരക്ക്. ഈ സ്‌കീമില്‍ അഞ്ച് ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ വര്‍ഷത്തില്‍ ലഭിക്കുന്ന പലിശ 40966 രൂപയാണ്. ഈ സ്‌കീമില്‍ പലിശ നല്‍കുന്നത് മൂന്നു മാസത്തിലൊരിക്കലാണ്.

2. മാസം തോറുമുള്ള വരുമാന പദ്ധതി

നിക്ഷേപ തുകയുടെ പലിശ പ്രതിമാസം ലഭിക്കുന്നതാണ് പദ്ധതിയുടെ ആകര്‍ഷണം. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുള്ളത് കൊണ്ട് നിക്ഷേപം സുരക്ഷിതമാണ്. ഈ പോസ്റ്റ് ഓഫീസ് പദ്ധതിയില്‍ ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിച്ചാല്‍ മാസം 9,250 രൂപ വരുമാനം ഉറപ്പാക്കാന്‍ കഴിയുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.

അഞ്ചുവര്‍ഷമാണ് കാലാവധി. 7.4 ശതമാനം പലിശയാണ് ലഭിക്കുക. ആയിരം രൂപ ഉണ്ടെങ്കില്‍ പദ്ധതിയില്‍ ചേരാം. സിംഗിള്‍ അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം വരെ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടില്‍ പ്രായപൂര്‍ത്തിയായ മൂന്ന് പേര്‍ക്ക് വരെ ചേരാം. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്കും പദ്ധതിയില്‍ ചേരാവുന്നതാണ്. കുട്ടിക്ക് പത്തുവയസിന് മുകളില്‍ പ്രായം വേണം. പലിശ നികുതിവിധേയമാണ്.

നിക്ഷേപം നടത്തി ഒരു വര്‍ഷത്തിനു ശേഷം 2 ശതമാനം കിഴിവോടെയും മൂന്നു വര്‍ഷത്തിനു ശേഷം 1 ശതമാനം കിഴിവോടെയും നിക്ഷേപത്തുക പിന്‍വലിക്കാവുന്നതാണ്. പലിശ മാസം തോറും റെക്കറിങ് ഡെപ്പോസിറ്റില്‍ നിക്ഷേപിച്ചാല്‍ കാലാവധി ആകുമ്പോള്‍ നല്ല ഒരു തുക ലഭിക്കും.

നിക്ഷേപം

അഞ്ചുലക്ഷം- പ്രതിമാസം 3,083 രൂപ വരുമാനം

ഒന്‍പതുലക്ഷം- പ്രതിമാസം 5,550 രൂപ വരുമാനം

15 ലക്ഷം രൂപ- പ്രതിമാസം 9,250 രൂപ വരുമാനം

ഈ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഓരോ പാദങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധിക്കും. മാസ വരുമാന പദ്ധതിയില്‍ ചേരാന്‍ 10 വയസാണ് പ്രായപരിധി. ഇതില്‍ അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാല്‍ വര്‍ഷത്തില്‍ 36,996 രൂപയാണ് പലിശയായി ലഭിക്കുക.

3. ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റ്

മുകളില്‍ പറഞ്ഞ രണ്ടു പദ്ധതികള്‍ പോസ്റ്റ് ഓഫീസ് സ്‌കീമുകളാണ്. കാലങ്ങളായി സ്വീകാര്യതയുള്ള മറ്റൊരു നിക്ഷേപ മാര്‍ഗമാണ് ഫിക്‌സഡ് ഡെപ്പോസിറ്റ്. നിലവില്‍ 7-8 ശതമാനം പലിശയാണ് ലഭിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് അധിക പലിശവരുമാനം പല ബാങ്കുകളും ഓഫര്‍ ചെയ്യുന്നുണ്ട്.

16-17 ലക്ഷം രൂപ വിവിധ പ്രധാന ബാങ്കുകളിലായി നിക്ഷേപിച്ചാല്‍ പ്രതിമാസം 10,000 രൂപയിലധികം പലിശ നേടാന്‍ സാധിക്കും.

4. മറ്റു പദ്ധതികള്‍

കെഎസ്എഫ്ഇ ഫിക്‌സഡ് ഡെപ്പോസിറ്റ്, എല്‍ഐസി പെന്‍ഷന്‍ പദ്ധതികള്‍, ട്രഷറി നിക്ഷേപം എന്നിവയും മാസംതോറും വരുമാനം ഉറപ്പാക്കാന്‍ സഹായിക്കുന്ന പദ്ധതികളാണ്.

Do you have savings in hand? You can earn Rs 10,000 per month without going to work

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി പെരുമഴക്കാലം, നാളെ 11 ജില്ലകളില്‍ തീവ്രമഴ; ഓറഞ്ച് അലര്‍ട്ട്

'മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്'; നടൻ എയറിൽ

കുവൈത്തില്‍ ചൈനീസ് കമ്പനി കെട്ടിടം ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം; തൊഴിലാളി കൊല്ലപ്പെട്ടു

മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, 'ഖലീഫ' ഡബ്ബിങ് പൂർത്തിയാക്കി താരം

'ഞാൻ ഒക്കെയാണ്!' സുഹൃത്തുക്കൾക്കൊപ്പം ചിരിക്കുന്നുണ്ടെങ്കിലും, ഉള്ളിൽ സ്ഥിരമായ ശൂന്യത, 'ഹൈ-ഫങ്ഷനിങ് ഡിപ്രഷൻ' ലക്ഷണങ്ങൾ