ഡോണൾഡ് ട്രംപ് ( Donald Trump ) എപി
Business

ബ്രിക്‌സിനൊപ്പം നിന്നാല്‍ 10 ശതമാനം അധിക നികുതി; ഭീഷണിയുമായി ട്രംപ്

ബ്രിക്സിന്റെ അമേരിക്കന്‍ വിരുദ്ധ നയങ്ങളെ അനുകൂലിച്ച് മുന്നോട്ടുപോകാന്‍ ഒരുങ്ങുന്ന ഏതൊരു രാജ്യവും 10 ശതമാനം അധിക താരിഫ് നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ബ്രിക്സിന്റെ അമേരിക്കന്‍ വിരുദ്ധ നയങ്ങളെ അനുകൂലിച്ച് മുന്നോട്ടുപോകാന്‍ ഒരുങ്ങുന്ന ഏതൊരു രാജ്യവും 10 ശതമാനം അധിക താരിഫ് നേരിടേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയത്.

'ബ്രിക്സിന്റെ അമേരിക്കന്‍ വിരുദ്ധ നയങ്ങളുമായി യോജിക്കുന്ന ഏതൊരു രാജ്യത്തിനുമെതിരെ 10 ശതമാനം അധിക തീരുവ ചുമത്തും. ഈ നയത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. ബ്രിക്സ് ബ്ലോക്കിന്റെ സ്വാധീനത്തിലേക്ക് നീങ്ങുന്നതായി കാണപ്പെടുന്ന രാജ്യങ്ങള്‍ക്കെതിരെ കര്‍ശനമായ നിലപാട് സ്വീകരിക്കും'- ട്രംപ് കുറിച്ചു.

ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ബ്രിക്സ് രാജ്യങ്ങളുടെ വാര്‍ഷിക ഉച്ചകോടി നടക്കുന്നതിനിടെയാണ് ട്രംപിന്റെ പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ആഗോള ഭീകരതയുടെ വര്‍ദ്ധിച്ചുവരുന്ന ഭീഷണി ചൂണ്ടിക്കാട്ടി ഭീഷണിയെ ചെറുക്കുന്നതില്‍ നരേന്ദ്രമോദി ഐക്യത്തിന് ആഹ്വാനം ചെയ്തു.

any country aligning itself with what he called the “Anti-American policies of BRICS” will face an additional 10% tariff: donald trump

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

മൂന്നാം നമ്പരില്‍ ഇറങ്ങി, ആരാധകരെ നിരാശരാക്കി സഞ്ജു; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച

വിസ്മയിപ്പിച്ച് പ്രണവ്; രാഹുലിന്റെ ​ഗംഭീര ഓഡിയോ- വിഷ്വൽ ക്രാഫ്റ്റ്- 'ഡീയസ് ഈറെ' റിവ്യൂ

ഡ്രൈവിങ്ങിനിടെ സ്‌കൂട്ടറില്‍ തല പൊക്കി നിന്ന് വിഷപ്പാമ്പ്, അധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അതിദാരിദ്ര്യ മുക്ത സംസ്ഥാനം: ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനം അല്ല, 2021ല്‍ തുടങ്ങിയ ശ്രമമെന്ന് എം ബി രാജേഷ്

SCROLL FOR NEXT