ന്യൂഡല്‍ഹി: പെട്രോളിന് പിന്നാലെ ഡീസലിനും നൂുറു കടന്ന് രാജസ്ഥനിലെ വിദൂര പട്ടണം. വടക്കാന്‍ രാജസ്ഥാനിലെ ശ്രീഗംഗാനഗറിലാണ് രണ്ട് ഓട്ടോ ഇന്ധനങ്ങള്‍ക്കും വില നൂറു കടന്ന സ്ഥലമെന്ന 'ബഹുമതി'.
രാജ്യത്ത് പെട്രോളിന് ആദ്യം നൂറു കടന്നത് ശ്രീഗംഗാനഗറില്‍ ആയിരുന്നു. ഇന്നത്തെ വില വര്‍ധനയോടെ ഡീസലിനും ഇവിടെ വില നൂറിനു മുകളിലായി.
പെട്രോളിന് ശ്രീഗംഗാനഗറില്‍ ഇന്നത്തെ വില 107.23 രൂപയാണ്. ഡീസല്‍ ഇന്ന 25 പൈസ കൂടി വര്‍ധിപ്പിച്ചതോടെ 100.06 ആയി.
ഇരട്ട സെഞ്ച്വറി അടിച്ച ഏക പട്ടണമെന്ന ശ്രീഗംഗാനഗറിന്റെ ബഹുമതി അധികം നീളില്ലെന്നാണ് സൂചനകള്‍. സമീപത്തെ പല സ്ഥലങ്ങളിലും ഡീസല്‍ വിലയും നൂറിനോട് അടുക്കുകയാണ്.
രാജസ്ഥാനു പുറമേ മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളിലും ഡീസല്‍ വില വരുംദിവസങ്ങളില്‍ നൂറു കടക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates