investment plan ai image
Business

കൂടുതല്‍ റിട്ടേണ്‍ നേടാം; കെഎസ്എഫ്ഇ എഫ്ഡി- എസ്‌ഐപി സ്ട്രാറ്റജി, വിശദാംശങ്ങള്‍

കേരള സര്‍ക്കാരിന്റെ കീഴിലുള്ള കെഎസ്എഫ്ഇയുടെ ഏറ്റവും കരുത്തുറ്റ നിക്ഷേപ ഓപ്ഷന്‍ ചിട്ടിയാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കേരള സര്‍ക്കാരിന്റെ കീഴിലുള്ള കെഎസ്എഫ്ഇയുടെ ഏറ്റവും കരുത്തുറ്റ നിക്ഷേപ ഓപ്ഷന്‍ ചിട്ടിയാണ്. എന്നാല്‍ മികച്ച റിട്ടേണ്‍ ലഭിക്കാന്‍ കെഎസ്എഫ്ഇയുടെ സ്ഥിര നിക്ഷേപ പദ്ധതിയെയും ആശ്രയിക്കാവുന്നതാണ്. കെഎസ്എഫ്ഇ നിലവില്‍ അവരുടെ ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് 7.75 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. കെഎസ്എഫ്ഇയുടെ രണ്ടുവര്‍ഷം കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 7.50 ശതമാനം പലിശയാണ് ലഭിക്കുക. മൂന്ന് വര്‍ഷത്തേയ്ക്കാണ് നിക്ഷേപിക്കുന്നതെങ്കില്‍ 7.25 ശതമാനം പലിശയാണ് ലഭിക്കുക.

പ്രതിമാസം വരുമാനം കിട്ടുന്ന തരത്തില്‍ പലിശ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. 10,000ന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് മാസംതോറും പലിശ പിന്‍വലിക്കാന്‍ സാധിക്കും. ഇത് സ്ഥിരവരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാണ്. ഈ പദ്ധതി വഴി ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം രൂപ പലിശ വരുമാനം സ്വന്തമാക്കാന്‍ സാധിക്കും. എന്നാല്‍ ഇതിന് ഏകദേശം 12.90 ലക്ഷം രൂപ നിക്ഷേപിക്കേണ്ടതുണ്ട്.

ഇത്തരത്തില്‍ ലഭിക്കുന്ന പലിശവരുമാനം എടുക്കാതെ മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുകയാണെങ്കില്‍ ഇരട്ടി നേട്ടം സ്വന്തമാക്കാന്‍ സാധിക്കും. എന്നാല്‍ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തില്‍ നിന്നുള്ള റിട്ടേണ്‍ ഗ്യാരണ്ടീഡ് അല്ല എന്ന കാര്യവും ഓര്‍ക്കേണ്ടതാണ്. എങ്കിലും ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിച്ചാല്‍ റിട്ടേണ്‍ ലഭിക്കുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ഇതിന് പുറമേ പ്രതിമാസം കിട്ടുന്ന പലിശവരുമാനം അതേപ്പടി എസ്ഐപിയില്‍ നിക്ഷേപിച്ചും വലിയ തുക സമ്പാദിക്കാന്‍ സാധിക്കും. എസ്ഐപി നിക്ഷേപത്തിന് റിസക് ഉണ്ടെങ്കിലും ദീര്‍ഘകാലം ലക്ഷ്യമിട്ട് നിക്ഷേപിക്കുകയാണെങ്കില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

Earn Higher Returns: KSFE FD-SIP Strategy – Details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ ഈ നാട്ടുകാരനല്ല, മാവിലായിക്കാരന്‍; പാര്‍ട്ടിക്കാര്യം കെപിസിസി പ്രസിഡന്റിനോട് ചോദിക്കൂ'

അന്തിമോപചാരങ്ങളോടെ 'നന്ദിനി'ക്ക് വിട; തൃശൂർ കോർപ്പറേഷൻ മൃഗശ്മശാനത്തിലെ ആദ്യ സംസ്കാരം ക്ഷേത്രത്തിലെ പ്രിയപ്പെട്ട പശുവിന്

റാസല്‍ഖൈമയിലെ വാഹനാപകടം; 2 മലയാളികളെ തിരിച്ചറിഞ്ഞു

'ടൊവിനോയുടെ അമ്മ വേഷം ചെയ്യേണ്ട പ്രശ്‌നമൊന്നും എനിക്കില്ല, അങ്ങനെയൊരു ഓഫര്‍ വന്നാല്‍ അപ്പോള്‍ തന്നെ നിരസിക്കും'; സ്വാസിക

ട്രെയിന്‍ നാലുമണിക്കൂര്‍ വൈകി, വിമാനം നഷ്ടമായി; ദമ്പതികള്‍ക്ക് റെയില്‍വേ 63,199 രൂപ നഷ്ടപരിഹാരം നല്‍കണം