ഇലോൺ മസ്ക് 
Business

ഇനി ട്വീറ്റുകള്‍ക്കു പണം നല്‍കണം? സൗജന്യം പരിമിതപ്പെടുത്തുമെന്ന് മസ്‌ക്, വരുന്നത് വന്‍ മാറ്റങ്ങള്‍

കൊമേഴ്‌സ്യല്‍, ഗവണ്‍മെന്റ് ഉപയോക്താക്കളില്‍നിന്ന് ട്വിറ്റര്‍ ചെറിയ ഫീസ് ഈടാക്കിയേക്കുമെന്ന് മസ്‌ക്

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നവരില്‍നിന്നും സര്‍ക്കാരുകളില്‍നിന്നും ട്വിറ്റര്‍ സേവനത്തിന് പണം ഈടാക്കുമെന്ന സൂചനയുമായി ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. സാധാരണ ഉപയോക്താക്കള്‍ക്ക് ട്വിറ്റര്‍ സൗജന്യമായിത്തന്നെ തുടരുമെന്ന് മസ്‌ക് ട്വീറ്റ് ചെയ്തു.

കൊമേഴ്‌സ്യല്‍, ഗവണ്‍മെന്റ് ഉപയോക്താക്കളില്‍നിന്ന് ട്വിറ്റര്‍ ചെറിയ ഫീസ് ഈടാക്കിയേക്കുമെന്ന് മസ്‌ക് പറഞ്ഞു. സൗജന്യമായി സേവനം നല്‍കുന്നതാണ് ഫ്രീമേസന്‍സിന്റെ പരാജയത്തിനു കാരണമെന്ന് മറ്റൊരു ട്വീറ്റില്‍ മസ്‌ക് പറഞ്ഞു.

ട്വീറ്റുകള്‍ക്ക് പണം ഈടാക്കിത്തുടങ്ങിയാല്‍ സേവനത്തിന് ചാര്‍ജ് ഈടാക്കുന്ന ആദ്യ പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആയി ട്വിറ്റര്‍ മാറും. ഇതുള്‍പ്പെടെ ഒട്ടേറെ പോളിസി മാറ്റങ്ങള്‍ ട്വിറ്ററില്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ട്വിറ്ററിന്റെ സെന്‍സര്‍ഷിപ്പ് പോളിസിയില്‍ മാറ്റമുണ്ടാവുമെന്ന് മസ്‌ക് ഇതിനകം അറിയിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത