പ്രതീകാത്മക ചിത്രം AI Generated
Business

'പണക്കാരന്ക്ക് പണക്കാരന്‍'; ലോകത്തെ ആദ്യ ട്രില്യണയറാകാന്‍ ഇലോൺ മസ്ക്; ഓഹരി വിപണിയില്‍ സ്‌പേസ്എക്‌സ് ചരിത്രം കുറിക്കുമോ?

ഓഹരിവിപണിയിലേക്ക് കടന്നാല്‍ മസ്കിന്റെ നിലവിലെ സമ്പത്ത് 1 ട്രില്യണ്‍ കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ അഭിപ്രായം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ചന്ദ്ര സ്വസ്തി

വാഷിങ്ടണ്‍ : ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇലോണ്‍ മസ്‌ക് ആദ്യ ട്രില്യണയര്‍ പദവിക്കടുത്തെത്തിയതായി റിപ്പോര്‍ട്ടുകള്‍. ടെക് വ്യവസായിയായ മസ്‌കിന്റെ ബഹിരാകാശ കമ്പനിയായ സ്‌പേസ്എക്‌സ് ഓഹരി വിപണിയിലേക്ക് കടക്കാനൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് വിലയിരുത്തലുകള്‍.

റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്‌പേസ്എക്‌സ് ജൂണ്‍ മാസത്തില്‍ നാസ്ഡാക് ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ കമ്പനിയുടെ വിപണിമൂല്യം 1.75 ട്രില്യണ്‍ ഡോളര്‍ വരെ ഉയരുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

നിലവില്‍ മസ്‌കിന്റെ സമ്പത്തിന്റെ വലിയ പങ്കും സ്‌പേസ്എക്‌സ്, ടെസ്ല, എക്‌സ്എഐ തുടങ്ങിയ കമ്പനികളിലെ ഓഹരികളിലാണുള്ളത്. ഓഹരിവിപണിയിലേക്ക് കടന്നാല്‍ നിലവിലെ സമ്പത്ത് 1 ട്രില്യണ്‍ കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായം.

സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം, പുനരുപയോഗിക്കാവുന്ന റോക്കറ്റ് സാങ്കേതികവിദ്യ, മനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള പദ്ധതികള്‍ എന്നിവയാണ് സ്‌പേസ്എക്‌സിന്റെ വളര്‍ച്ചയ്ക്ക് പ്രധാന കരുത്തായി കണക്കാക്കപ്പെടുന്നത്. അടുത്ത കാലത്തായി കൃത്രിമ ബുദ്ധി (എഐ) രംഗത്തുള്ള മസ്‌കിന്റെ സംരംഭങ്ങളുമായി സ്‌പേസ്എക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിച്ചതും നിക്ഷേപകരുടെ താല്‍പര്യം വര്‍ധിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ സ്‌പേസ്എക്‌സിന്റെ മൂല്യനിര്‍ണയം തെറ്റാണെന്നും 1.75 ട്രില്യണ്‍ ഡോളറിനിലും വളരെ കുറവായിരിക്കാം കമ്പനിയുടെ യഥാര്‍ത്ഥ മൂല്യമെന്നും ചില വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. ഭാവിയിലെ സാങ്കേതിക പദ്ധതികളില്‍ നിന്നുള്ള വരുമാന സാധ്യതകളെ അടിസ്ഥാനമാക്കിയാണ് ഇപ്പോഴത്തെ ഉയര്‍ന്ന മൂല്യനിര്‍ണയമെന്നാണ് അവരുടെ വിലയിരുത്തല്‍.

എന്നിരുന്നാലും, സ്‌പേസ്എക്‌സിന്റെ പ്രാരംഭ പബ്ലിക് ഓഫറിങ് ( IPO ) ആഗോള സാമ്പത്തിക ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. ഓഹരി വിപണിയിലെ അരങ്ങേറ്റം പ്രതീക്ഷിച്ച വിജയം നേടിയാല്‍, വ്യവസായ ചരിത്രത്തില്‍ ആദ്യമായി ഒരു വ്യക്തിയുടെ സമ്പത്ത് 1 ട്രില്യണ്‍ ഡോളര്‍ എന്ന നാഴികക്കല്ല് പിന്നിടുന്ന നിമിഷത്തിന് ലോകം സാക്ഷിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Elon Musk to become the world's first trillionaire; Will SpaceX make history in the stock market?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂന്ന് ജില്ലകളില്‍ സൈറണ്‍ മുഴങ്ങും; അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ; നാളെ എട്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Dhanalekshmi DL 55 lottery result

'കെഎം ബഷീറിന്റെ കൊലയാളിയെ ഇരുത്തരുത്'; കൃഷിമന്ത്രിക്കൊപ്പം ശ്രീറാം വെങ്കിട്ടരാമന്‍; പ്രതിഷേധവുമായി മാധ്യമ പ്രവര്‍ത്തകര്‍

റാം ചരണിനടുത്തേക്ക് പാഞ്ഞടുത്ത് ആരാധകൻ! തൂക്കിയെടുത്ത് ബോഡി​ഗാർഡ്; പേടിച്ച് വിറച്ച് ‍ജാൻവി, ഒടുവിൽ

മലയാളം അധ്യാപകർക്ക് കേന്ദ്ര സർക്കാർ ജോലി; പ്രാദേശിക ഭാഷകളിലെ വിദഗ്ധരുടെ പാനൽ ഒരുക്കുന്നു, അവസാന തീയതി ജൂൺ 17

SCROLL FOR NEXT