ഇപിഎഫ്ഒ/ ഫയല്‍ ചിത്രം 
Business

മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; ഇപിഎഫ് പലിശ 8.25 ശതമാനമാക്കി ഉയര്‍ത്തി

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് 8.25 ശതമാനമാക്കി ഉയര്‍ത്താന്‍ ഇപിഎഫ്ഒ കേന്ദ്ര ട്രസ്റ്റ് ബോര്‍ഡ് യോഗം ശുപാര്‍ശ ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് 8.25 ശതമാനമാക്കി ഉയര്‍ത്താന്‍ ഇപിഎഫ്ഒ കേന്ദ്ര ട്രസ്റ്റ് ബോര്‍ഡ് യോഗം ശുപാര്‍ശ ചെയ്തു. ധനമന്ത്രാലയം ശുപാര്‍ശ അംഗീകരിച്ചാല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. നടപ്പ് സാമ്പത്തിക വര്‍ഷത്തെ പലിശനിരക്കാണ് ഇപിഎഫ്ഒ ഉയര്‍ത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

കഴിഞ്ഞ വര്‍ഷം 8.15 ശതമാനമായിരുന്നു പലിശ. 2021-22 സാമ്പത്തിക വര്‍ഷം 8.10 ശതമാനമായിരുന്നു പലിശ. ഇതാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം 8.15 ശതമാനമാക്കി ഉയര്‍ത്തിയത്. 2023 മാര്‍ച്ചിലാണ് 8.15 ശതമാനമാക്കി ഉയര്‍ത്താന്‍ ഇപിഎഫ്ഒ തീരുമാനിച്ചത്. 2022 മാര്‍ച്ചില്‍ പലിശനിരക്ക് 8.10 ശതമാനമാക്കി കുറയ്ക്കാന്‍ ഇപിഎഫ്ഒ തീരുമാനിക്കുകയായിരുന്നു. 1977-78 ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. അന്ന് എട്ടു ശതമാനമായിരുന്നു പലിശനിരക്ക്.

പുനഃസംഘടിപ്പിച്ച കേന്ദ്ര ട്രസ്റ്റ് ബോര്‍ഡിന്റെ പ്രഥമ യോഗമാണ് കഴിഞ്ഞദിവസം ചേര്‍ന്നത്. തൊഴില്‍മന്ത്രി ഭൂപേന്ദ്രയാദവ് അധ്യക്ഷനായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും