EPFO introduces 'Passbook Lite' to check summary ഫയൽ
Business

വിവരങ്ങള്‍ എളുപ്പത്തില്‍ തിരയാം, പാസ്ബുക്ക് ലൈറ്റ് അവതരിപ്പിച്ച് ഇപിഎഫ്ഒ; പിഎഫ് അക്കൗണ്ട് ഇനി വേഗത്തില്‍ മാറ്റാം

പിഎഫ് അംഗങ്ങള്‍ക്ക് തങ്ങളുടെ അക്കൗണ്ടിലെ വിവരങ്ങള്‍ എളുപ്പത്തില്‍ പരിശോധിക്കാന്‍ സംവിധാനമൊരുക്കി ഇപിഎഫ്ഒ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പിഎഫ് അംഗങ്ങള്‍ക്ക് തങ്ങളുടെ അക്കൗണ്ടിലെ വിവരങ്ങള്‍ എളുപ്പത്തില്‍ പരിശോധിക്കാന്‍ സംവിധാനമൊരുക്കി ഇപിഎഫ്ഒ. ഇപിഎഫ്ഒയുടെ പോര്‍ട്ടലില്‍ 'പാസ്ബുക്ക് ലൈറ്റ്' എന്ന പേരിലാണ് പുതിയ സംവിധാനം. അംഗങ്ങള്‍ക്ക് 'സമ്മറി' എളുപ്പം പരിശോധിക്കാന്‍ കഴിയുന്നവിധമാണ് 'പാസ്ബുക്ക് ലൈറ്റ്' ക്രമീകരിച്ചിരിക്കുന്നത്. നിലവില്‍ ഇപിഎഫ്ഒയുടെ പാസ്ബുക്ക് പോര്‍ട്ടല്‍ വഴിയാണ് അംഗങ്ങള്‍ സംഭാവനകളും ഇടപാടുകളും പിന്‍വലിക്കലുമെല്ലാം പരിശോധിക്കുന്നത്. എന്നാലിനി പാസ്ബുക്ക് ലൈറ്റില്‍ കയറി എളുപ്പം പരിശോധിക്കാം. അതേസമയം, സമഗ്രമായ വിവരങ്ങള്‍ക്ക് പാസ്ബുക്ക് പോര്‍ട്ടലില്‍ത്തന്നെ കയറണം.

ജോലിമാറുന്നവര്‍ക്ക് പിഎഫ് അക്കൗണ്ടുകള്‍ പുതിയ സ്ഥാപനത്തിലേക്ക് മാറ്റുന്നതും എളുപ്പമാക്കി. നിലവില്‍ ഫോം 13 വഴി ഓണ്‍ലൈനിലാണ് ഇത് ചെയ്യേണ്ടത്. അതിനുശേഷം ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് (അനക്ഷര്‍ കെ) പഴയ പിഎഫ് ഒഫീസില്‍നിന്ന് പുതിയതിലേക്ക് അയക്കും. അതായത് നിലവില്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് പിഎഫ് ഓഫീസുകള്‍ തമ്മില്‍ മാത്രമേ കൈമാറൂ.

അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍മാത്രമേ അവര്‍ക്ക് നല്‍കിയിരുന്നുള്ളൂ. എന്നാല്‍, ഇനി ഓണ്‍ലൈനായി അംഗങ്ങള്‍ക്ക് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടലില്‍ ലഭിക്കും. ഇതുവഴി അക്കൗണ്ട് മാറ്റാനുള്ള അപേക്ഷയുടെ തല്‍സ്ഥിതി പരിശോധിക്കാനാകും. ഇപിഎഫ്ഒ 3.0 പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നത്.

EPFO introduces 'Passbook Lite' to check summary, shifting of provident fund made easier

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപ്- കാവ്യ രഹസ്യബന്ധം അറിഞ്ഞ് മഞ്ജു പൊട്ടിക്കരഞ്ഞു; ബന്ധം തുടരില്ലെന്ന് കാവ്യ ഉറപ്പു നല്‍കി

അധികാരത്തില്‍ ഇരുന്ന് ഞെളിയരുത്, ആര്യ രാജേന്ദ്രന് അഹങ്കാരവും ധാര്‍ഷ്ട്യവും; വിമര്‍ശിച്ച് വെള്ളാപ്പള്ളി

'30 കോടി നീ വെള്ളം ചേര്‍ത്തതല്ലേടാ'; പോസ്റ്റിന് താഴെ മുഴുവന്‍ തെറി, ലാലേട്ടനോട് പോസ്റ്റ് ഇടേണ്ടെന്ന് പറഞ്ഞു: തരുണ്‍ മൂര്‍ത്തി

ശ്വാസകോശ അർബുദം നേരത്തേ കണ്ടെത്താം, എഐ സഹായത്തോടെ രക്തപരിശോധന

വിമാനത്തിന്റെ ടയര്‍ പൊട്ടാന്‍ കാരണം ജിദ്ദയിലെ റണ്‍വേയില്‍ നിന്നുള്ള വസ്തു?, അന്വേഷണം

SCROLL FOR NEXT