Ernakulam tops state in per capita GDDP ai image
Business

വളര്‍ച്ചയില്‍ മുന്നില്‍, ഉയര്‍ന്ന പ്രതിശീര്‍ഷ ജിഡിഡിപിയും എറണാകുളത്തിന് സ്വന്തം; ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ

സംസ്ഥാനത്തെ ജില്ലാ അടിസ്ഥാനമാക്കിയുള്ള സാമ്പത്തികവളര്‍ച്ച വ്യക്തമാക്കുന്ന ജിഡിഡിപിയില്‍ (Gross District Domestic Product ) എറണാകുളം ഒന്നാം സ്ഥാനം നിലനിര്‍ത്തി

വിദ്യാനന്ദന്‍ എംഎസ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ല അടിസ്ഥാനമാക്കിയുള്ള സാമ്പത്തികവളര്‍ച്ച വ്യക്തമാക്കുന്ന ജിഡിഡിപിയില്‍ (Gross District Domestic Product ) എറണാകുളം ഒന്നാം സ്ഥാനം നിലനിര്‍ത്തി. മുന്‍ സാമ്പത്തിക വര്‍ഷം (2024-25) ജില്ലയുടെ ജിഡിഡിപി 1,67,661.90 കോടി രൂപയാണ്. ഏകദേശ കണക്കിനെ സൂചിപ്പിക്കുന്ന ക്യൂക്ക് എസ്റ്റിമേറ്റ് അനുസരിച്ചാണിത്. താല്‍ക്കാലിക എസ്റ്റിമേറ്റായ 1,50,991.63 കോടി രൂപയുടെ സ്ഥാനത്താണ് ഈ വര്‍ധനയെന്ന് സാമ്പത്തിക, സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. എറണാകുളം ജില്ലയിലെ താമസക്കാര്‍ക്കാണ് ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ ജിഡിഡിപി. 4,67,428 രൂപയാണ് ജില്ലയിലെ താമസക്കാരുടെ ശരാശരി പ്രതിശീര്‍ഷ ജിഡിഡിപി.

നിലവിലെ വിപണി വിലയില്‍ ഒരു ജില്ലയില്‍ ഉല്‍പ്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് നോമിനല്‍ ജിഡിഡിപി കണക്കുകള്‍ തയ്യാറാക്കുന്നത്. ജില്ലാ അടിസ്ഥാനത്തില്‍ എറണാകുളത്തിന് തൊട്ടുപിന്നില്‍ തൃശൂര്‍ ആണ്. തൃശൂരിന്റെ ജിഡിഡിപി 1,30,104.05 കോടി രൂപയാണ്. തിരുവനന്തപുരം (1,24,342.30 കോടി രൂപ), കൊല്ലം (1,19,217.76 കോടി രൂപ), മലപ്പുറം (1,08,492.85 കോടി രൂപ) എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ കണക്കുകള്‍. 2023-24ലും ഈ ജില്ലകളെല്ലാം റാങ്കിങ്ങില്‍ ഒരേ സ്ഥാനത്ത് തന്നെയായിരുന്നു. പട്ടികയില്‍ ഏറ്റവും താഴെ വയനാടാണ്. 22,719.57 കോടി രൂപ.

ഒരു ജില്ലയുടെ സാമ്പത്തിക ആരോഗ്യത്തിന്റെയും ജനങ്ങളുടെ ജീവിത നിലവാരത്തിന്റെയും പ്രധാന സൂചകമായ പ്രതിശീര്‍ഷ ജിഡിഡിപിയില്‍ ആലപ്പുഴ രണ്ടാം സ്ഥാനത്തെത്തി. ഒരു ജില്ലയുടെ ജിഡിഡിപിയെ ജനസംഖ്യ കൊണ്ട് ഹരിച്ചാല്‍ ലഭിക്കുന്നതാണ് പ്രതിശീര്‍ഷ ജിഡിഡിപി. ഒരു വ്യക്തിയുടെ ശരാശരി വരുമാനവും സാമ്പത്തിക ഉല്‍പ്പാദനവും അളക്കാന്‍ ഇത് സഹായിക്കുന്നു. 4,41,719 രൂപയുമായി കൊല്ലമാണ് മൂന്നാം സ്ഥാനത്ത്. തൊട്ടുപിന്നില്‍ കോട്ടയവും (4,08,523 രൂപ), ഇടുക്കിയും (4,04,881 രൂപ) ഉണ്ട്. ഏറ്റവും ജനസംഖ്യയുള്ള മലപ്പുറം ജില്ലയിലാണ് ഏറ്റവും കുറഞ്ഞ പ്രതിശീര്‍ഷ ജിഡിഡിപി. 2,20,533 രൂപ.

പ്രതിശീര്‍ഷ ജിഡിഡിപി ഒരു ജില്ലയുടെ വികസനത്തിന്റെയും താമസക്കാരുടെ ജീവിത നിലവാരത്തിന്റെയും സൂചകമാണെന്ന് സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ ഡയറക്ടര്‍ സി വീരമണി അഭിപ്രായപ്പെട്ടു. 'വിവിധ ജില്ലകളിലെ താമസക്കാര്‍ക്കിടയിലെ വരുമാന വിതരണത്തിലെ അസമത്വം ഇത് വെളിപ്പെടുത്തുന്നു. ജില്ലകള്‍ തമ്മിലുള്ള അന്തരം കുറവായിരിക്കുന്നതാണ് ഉത്തമം,'- അദ്ദേഹം ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

പ്രതിശീര്‍ഷ ജിഡിഡിപിയില്‍ പത്തനംതിട്ട ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി. വളര്‍ച്ചാ നിരക്ക് 10 ശതമാനമാണ്. 8 ശതമാനവുമായി കോട്ടയം ആണ് രണ്ടാം സ്ഥാനത്ത്. മലപ്പുറമാണ് പട്ടികയില്‍ ഏറ്റവും താഴെ. രണ്ടു ശതമാനം മാത്രമാണ് വാര്‍ഷികാ വളര്‍ച്ചാനിരക്ക്.

Ernakulam tops state in per capita GDDP

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അറസ്റ്റ് തടയാതെ കോടതി, രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുലിന് തിരിച്ചടി

ഫാക്ടിൽ ഡ്രാഫ്റ്റ്സ്മാൻ ആകാൻ അവസരം; 26,530 വരെ ശമ്പളം, ഇപ്പോൾ അപേക്ഷിക്കാം

നാളെ രാത്രി എട്ടുമണിക്ക് മുന്‍പ് മുഴുവന്‍ റീഫണ്ടും നല്‍കണം, പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി; ഇന്‍ഡിഗോയ്‌ക്കെതിരെ കടുപ്പിച്ച് കേന്ദ്രം

ശുഭ്മാന്‍ ഗില്‍ പൂര്‍ണ ഫിറ്റ്; ടി20 പരമ്പര കളിക്കും

ചുമ്മാ കുടിച്ചിട്ടു കാര്യമില്ല, ​ഗുണമുണ്ടാകണമെങ്കിൽ ​ഗ്രീൻ ടീ ഇങ്ങനെ കുടിക്കണം

SCROLL FOR NEXT