പ്രതീകാത്മക ചിത്രം 
Business

ഫെയ്‌സ്ബുക്കിന്റെ ലാഭത്തില്‍ വന്‍വര്‍ധന

വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തില്‍ നിരവധി രേഖകള്‍ പുറത്തുവന്ന ഘട്ടത്തിലും ഉപയോക്താക്കള്‍ കൈവിട്ടിട്ടില്ല എന്ന് വ്യക്തമാക്കുന്ന ഫെയ്‌സ്ബുക്കിന്റെ ലാഭ കണക്കുകള്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തില്‍ നിരവധി രേഖകള്‍ പുറത്തുവന്ന ഘട്ടത്തിലും ഉപയോക്താക്കള്‍ കൈവിട്ടിട്ടില്ല എന്ന് വ്യക്തമാക്കുന്ന ഫെയ്‌സ്ബുക്കിന്റെ ലാഭ കണക്കുകള്‍ പുറത്ത്. കഴിഞ്ഞ പാദത്തില്‍ ഉയര്‍ന്ന ലാഭം നേടിയതായി കമ്പനി അറിയിച്ചു.

സാമ്പത്തിക നേട്ടത്തിനാണ് കമ്പനി കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് എന്ന് വാദിക്കുന്ന ഫെയ്‌സ്ബുക്കിന്റേത് എന്ന തരത്തിലുള്ള രേഖകളാണ് അടുത്തിടെ പുറത്തുവന്നത്. ഉപയോക്താക്കളുടെ സുരക്ഷയേക്കാള്‍ കൂടുതല്‍ സാമ്പത്തിക നേട്ടത്തിനാണ് കമ്പനി കൂടുതല്‍  പ്രാധാന്യം നല്‍കുന്നത് എന്ന് വാദിക്കുന്ന ചോര്‍ത്തിയ രേഖകള്‍ വാര്‍ത്താമാധ്യമങ്ങളുടെ കൂട്ടായ്മയാണ് പുറത്തുകൊണ്ടുവന്നത്. ഫെയ്‌സ്ബുക്കിന്റേത് എന്ന തരത്തിലുള്ള ചോര്‍ത്തിയ ആഭ്യന്തര രേഖകളാണ് എപി ഉള്‍പ്പെടെയുള്ള വാര്‍ത്താമാധ്യമങ്ങള്‍ക്ക് ലഭിച്ചത്. കമ്പനിയുടെ വിശ്വാസ്യതയെ വരെ ചോദ്യം ചെയ്യുന്ന റിപ്പോര്‍ട്ടുകള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുമ്പോഴാണ് കമ്പനിയുടെ ലാഭകണക്കുകള്‍ പുറത്തുവന്നത്. 

ഫെയ്‌സ്ബുക്കിന്റെ ലാഭത്തില്‍ വന്‍വര്‍ധന

ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ അറ്റാദായത്തില്‍ 17 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 919 കോടി ഡോളറാണ് ഇക്കാലയളവിലെ അറ്റാദായം. പരസ്യത്തിലൂടെയാണ് ഈ വരുമാനം ലഭിച്ചത്.  മുന്‍വര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് അറ്റാദായത്തില്‍ 785 കോടി ഡോളറിന്റെ വര്‍ധനാണ് ഉണ്ടായത്. വരുമാനത്തില്‍ 35 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ ഓഹരിമൂല്യത്തില്‍ 2.5 ശതമാനത്തിന്റെ വര്‍ധന ഉണ്ടായതായും കമ്പനി അറിയിച്ചു. ഓണ്‍ലൈന്‍ വിദ്വേഷം, തീവ്രവാദം എന്നിവയെ പ്രോത്സാഹിപ്പിച്ചു, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടു, തുടങ്ങി നിരവധി ആരോപണങ്ങളാണ് ഫെയ്‌സ്ബുക്ക് നേരിടുന്നത്. പകരം സാമ്പത്തിക നേട്ടത്തിന് വേണ്ടിയാണ് കമ്പനി കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്ന് രേഖകളെ ഉദ്ധരിച്ച് വാര്‍ത്താമാധ്യമങ്ങളുടെ കൂട്ടായ്മ ആരോപിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

'എന്റെ വയറ്റില്‍ നിന്നാണ് അവന്‍ വന്നത്, നിങ്ങളുടെ വീട്ടിലെ പോലെ എന്റെ കുഞ്ഞിനെ വളര്‍ത്താനാകില്ല'; ഉപദേശകരോട് ദിയ കൃഷ്ണ

SCROLL FOR NEXT