Fixed Deposit scheme file
Business

കൈ നിറയെ പണം, സ്ഥിര നിക്ഷേപത്തിന് 8.05 ശതമാനം വരെ പലിശ; മൂന്ന് ബാങ്കുകളുടെ പുതുക്കിയ പലിശനിരക്ക് അറിയാം

പ്രമുഖ ബാങ്കുകളായ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഡിസിബി ബാങ്ക്, ഇന്ത്യന്‍ ബാങ്ക് എന്നിവ തങ്ങളുടെ സ്ഥിര നിക്ഷപങ്ങളുടെ പലിശനിരക്ക് പരിഷ്‌കരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: പ്രമുഖ ബാങ്കുകളായ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഡിസിബി ബാങ്ക്, ഇന്ത്യന്‍ ബാങ്ക് എന്നിവ തങ്ങളുടെ സ്ഥിര നിക്ഷപങ്ങളുടെ പലിശനിരക്ക് പരിഷ്‌കരിച്ചു. ഈ മൂന്ന് ബാങ്കുകളില്‍ ഡിസിബി ബാങ്ക് സാധാരണ പൗരന്മാര്‍ക്ക് 7.50 ശതമാനം വരെ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. ബാങ്കിന്റെ മൂന്ന് സ്‌കീമുകളിലാണ് സാധാരണ പൗരന്മാര്‍ക്ക് 7.50 ശതമാനം വരെ പലിശ ലഭിക്കുക. അതേസമയം മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ മൂന്ന് സ്‌കീമുകളില്‍ 8.05 ശതമാനം വരെ പലിശ ലഭിക്കും.

ഡിസിബി പലിശനിരക്ക്

24 മാസം മുതല്‍ 25 മാസത്തില്‍ താഴെ വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കും 34 മാസം മുതല്‍ 35 മാസത്തില്‍ താഴെ വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കും 60 മാസം മുതല്‍ 61 മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കുമാണ് ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കുന്നത്. സാധാരണ പൗരന്മാര്‍ക്ക് 7.50 ശതമാനവും 60 വയസിനും 70 വയസിനും ഇടയിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് എട്ടു ശതമാനവും 70 വയസിന് മുകളില്‍ പ്രായമുള്ള സൂപ്പര്‍ സീനിയേഴ്‌സിന് 8.05 ശതമാനവും പലിശയാണ് ലഭിക്കുക.

പലിശനിരക്ക് പരിഷ്‌കരിച്ചതിനെ തുടര്‍ന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ കാലാവധിയിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 2.7 ശതമാനം മുതല്‍ 6.55 ശതമാനം വരെയാണ്. 7 ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് ആണ് പരിഷ്‌കരിച്ചത്.

ഇന്ത്യന്‍ ബാങ്ക് പലിശ നിരക്ക് പരിഷ്‌കരിച്ചതോടെ, സാധാരണ പൗരന്മാര്‍ക്കുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് 2.8 ശതമാനം മുതല്‍ 6.6 ശതമാനം വരെയാണ്. 500 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.15 ശതമാനം പലിശയാണ് ലഭിക്കുക. സൂപ്പര്‍ സീനിയേഴ്‌സിന് 7.40 ശതമാനം പലിശ ലഭിക്കും. ഓഗസ്റ്റ് മുതല്‍ മൂന്ന് ബാങ്കുകളുടെയും പുതുക്കിയ പലിശനിരക്ക് പ്രാബല്യത്തില്‍ വന്നു.

FD interest rates up to 7.50% in August 2026: These 3 banks have revised FD rates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എസ്‌ഐആറില്‍ ഭിന്നതയില്ല, ഫോം 6 സുപ്രീംകോടതി അംഗീകരിച്ചത്'; യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, വിവാദങ്ങള്‍ക്ക് മറുപടി

ഇന്ത്യ വെസ്റ്റ് ഇൻഡീസ് മത്സരം നാളെ; കാര്യവട്ടത്ത് ഗതാഗത നിയന്ത്രണം, പാർക്കിങ് ക്രമീകരണങ്ങൾ അറിയാം

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മുഖ്യ പ്രതി അറസ്റ്റിൽ

ഗ്യാനേഷിനെ പുറത്താക്കാൻ 'ഇന്ത്യ' മുന്നണി ഒന്നിക്കുന്നു; യോഗം സെപ്റ്റംബർ 30ന്

ഭിന്നതയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, കബഡിയില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം, ഹൈക്കോടതി വളപ്പില്‍ നിയന്ത്രണം...; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍