എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് സര്‍ക്കാര്‍

Chief Minister VD Satheesan's intervention to form a medical board for fasting leader Valarmathi
CM VD Satheesan
Edited By:
Updated on: 
1 min read

തിരുവനന്തപുരം: എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍. 22 ദിവസമായി നിരാഹാര സമരം തുടരുന്ന സമര സമിതി നേതാവ് വളര്‍മതിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും നിരാഹാരം തുടരുന്ന സമരനേതാവ് വളര്‍മതിയുടെ ആരോഗ്യനില പരിശോധിക്കാനായി നേരത്തേ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ചിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേരിട്ടുള്ള ഇടപെടലിനെ തുടര്‍ന്നാണ് മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ചത്.

ഇതിനു പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രിയുമായി സമരത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി സമരനേതാക്കളെ അറിയിച്ചത്. അതേസമയം, സര്‍ക്കാരുമായുള്ള ചര്‍ച്ച കഴിഞ്ഞതിനുശേഷം മാത്രമേ നിരാഹാരം അവസാനിപ്പിക്കൂ എന്ന് സമരപ്പന്തലിലെ ഉദ്യോഗാര്‍ഥികളുടെ നിലപാട്. ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന വളര്‍മതിയും ഇതേ അഭിപ്രായമാണ് പങ്കുവച്ചത്.

അതേസമയം, ഐസിയുവില്‍ തുടരുന്ന സമരനേതാവ് വളര്‍മതിയുടെ ആരോഗ്യനില ആശങ്കാജനകമായി തുടരുകയാണ്. ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്നുള്ള വിദഗ്ധ സംഘം ആരോഗ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം വളര്‍മതിയെ പരിശോധിച്ചു. തുടര്‍ന്ന് ചികിത്സ മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചെങ്കിലും വളര്‍മതി സന്നദ്ധയായിട്ടില്ല. തിരുവനന്തപുരം ജില്ലാ കലക്ടറും ഇന്ന് വളര്‍മതിയെ കണ്ടിരുന്നു.

Chief Minister VD Satheesan's intervention to form a medical board for fasting leader Valarmathi
പാത്രിയര്‍ക്കീസ് ബാവയുടെ മണര്‍കാട് പള്ളി സന്ദര്‍ശനം; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ
Chief Minister VD Satheesan's intervention to form a medical board for fasting leader Valarmathi
വേഗം, സുതാര്യത; മുഖ്യമന്ത്രി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍ക്കും ഇനി ശമ്പളം 'സ്പാര്‍ക്ക്' വഴി
Chief Minister VD Satheesan's intervention to form a medical board for fasting leader Valarmathi
വേഗം, സുതാര്യത; മുഖ്യമന്ത്രി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍ക്കും ഇനി ശമ്പളം 'സ്പാര്‍ക്ക്' വഴി
Summary

Chief Minister VD Satheesan's intervention to form a medical board for fasting leader Valarmathi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER