പാത്രിയര്‍ക്കീസ് ബാവയുടെ മണര്‍കാട് പള്ളി സന്ദര്‍ശനം; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ

സമാധാനത്തെക്കുറിച്ച് പ്രസംഗിക്കുന്നവര്‍ തന്നെ സമാധാനത്തിനുള്ള വഴികള്‍ക്ക് തടസം സൃഷ്ടിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി
Patriarch Bava’s visit to Manarcad Church; Orthodox Church criticizes the government
യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ്,ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ
Edited By:
Updated on: 
1 min read

കോട്ടയം: യാക്കോബായ സഭാ പരമാധ്യക്ഷന്‍ പാത്രിയര്‍ക്കീസ് ബാവയുടെ മണര്‍കാട് പള്ളി സന്ദര്‍ശനത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ. സര്‍ക്കാര്‍ ഏകപക്ഷീയമായി നിലപാടെടുത്തെന്നും കോതമംഗലത്തും മണര്‍കാടും നടന്നത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാമെന്നും ഓര്‍ത്തഡോക്‌സ് സഭ മാധ്യമ വിഭാഗം തലവന്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ് മെത്രാപ്പൊലീത്ത വിമര്‍ശിച്ചു.

പാത്രിയര്‍ക്കീസ് ബാവയുടെ സന്ദര്‍ശനത്തോടെ സഭകള്‍ക്കിടയിലെ സമാധാന നീക്കങ്ങള്‍ക്ക് വിള്ളല്‍ വീഴുകയാണുണ്ടായതെന്നും സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത നിയമലംഘനമാണ് നടന്നതെന്നും തര്‍ക്കത്തിലുള്ള പള്ളിയിലേക്ക് യാക്കോബായ സഭാ പരമാധ്യക്ഷനെ കൊണ്ടുവന്നത് ശരിയായില്ലെന്നും ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് പറഞ്ഞു.

സമാധാനത്തെക്കുറിച്ച് പ്രസംഗിക്കുന്നവര്‍ തന്നെ സമാധാനത്തിനുള്ള വഴികള്‍ക്ക് തടസം സൃഷ്ടിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമാധാനദൂതന്‍മാരെന്ന മുഖംമൂടി അണിയുന്ന ചിലരുടെ യഥാര്‍ഥ മുഖം പുറത്തുവരുന്ന കാഴ്ചയാണ് ഇതിലൂടെ ഉണ്ടായത്. നിയമോപദേശത്തിന്റെ അടിസ്ഥാനം രണ്ട് കൂട്ടരെയും ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടായിരുന്നു. അത് ചെയ്യാതെ ഒരു വിഭാഗത്തിനൊപ്പം നിന്ന് മലങ്കരസഭയെ മുറിവേല്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ സമാധാനശ്രമത്തിന് തുരങ്കം വെച്ചത് അദ്ദേഹത്തിന്റെ പാര്‍ട്ടിയിലുള്ളവരും, ചില ഘടകകക്ഷികളും ചേര്‍ന്നാണ്. ഇപ്പോള്‍ ശാശ്വത സമാധാനമെന്ന പ്രതീക്ഷയ്ക്ക് വീണ്ടും വിള്ളല്‍ വീണെന്നും അദ്ദേഹം പറഞ്ഞു.

Patriarch Bava’s visit to Manarcad Church; Orthodox Church criticizes the government
വേഗം, സുതാര്യത; മുഖ്യമന്ത്രി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍ക്കും ഇനി ശമ്പളം 'സ്പാര്‍ക്ക്' വഴി
Patriarch Bava’s visit to Manarcad Church; Orthodox Church criticizes the government
മലപ്പുറത്ത് സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; കെഎസ്ഇബിയുടെ അനാസ്ഥയെന്ന് നാട്ടുകാര്‍
Patriarch Bava’s visit to Manarcad Church; Orthodox Church criticizes the government
ചാല സ്വര്‍ണക്കൊള്ളയില്‍ വഴിത്തിരിവ്, ബിസിനസ് കുടിപ്പക?, ജ്വല്ലറി ഉടമ കസ്റ്റഡിയില്‍
Summary

Patriarch Bava’s visit to Manarcad Church; Orthodox Church criticizes the government

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER