മലപ്പുറത്ത് സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; കെഎസ്ഇബിയുടെ അനാസ്ഥയെന്ന് നാട്ടുകാര്‍

സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം
Student dies tragically after suffering an electric shock
ജുനൈദ്
Edited By:
Updated on: 
1 min read

മലപ്പുറം: സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം. തിരൂരങ്ങാടി ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകന്‍ ജുനൈദാണ് (13) മരിച്ചത്. മരണത്തിന് പിന്നില്‍ കെഎസ്ഇബിയുടെ അനാസ്ഥയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. സ്ഥലത്തെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.

വീടിന് സമീപത്തെ വയലില്‍ വച്ചാണ് സംഭവം. മീന്‍ പിടിക്കാനും മറ്റും കൂട്ടുകാര്‍ക്കൊപ്പം എത്തിയതാണ് ജുനൈദ്. സ്റ്റേ കമ്പിയില്‍ തൊട്ട ജുനൈദിന് ഷോക്കേല്‍ക്കുകയായിരുന്നു. സ്റ്റേ കമ്പിയുടെ ഒരു ഭാഗം വൈദ്യുത ലൈനില്‍ തട്ടിയതിനെ തുടര്‍ന്നാണ് ജുനൈദിന് ഷോക്കേറ്റത്.

ജുനൈദിന് ഷോക്കേറ്റത് കണ്ട് രക്ഷിക്കാന്‍ കൂട്ടുകാര്‍ ഓടിയെത്തിയെങ്കിലും ഷോക്കേല്‍ക്കുമെന്ന് പറഞ്ഞ് തൊട്ടടുത്ത് ഉണ്ടായിരുന്ന നാട്ടുകാരന്‍ ഒച്ചവെച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ മാറി നിന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഉടൻ ജുനൈദിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.

Student dies tragically after suffering an electric shock
ചാല സ്വര്‍ണക്കൊള്ളയില്‍ വഴിത്തിരിവ്, ബിസിനസ് കുടിപ്പക?, ജ്വല്ലറി ഉടമ കസ്റ്റഡിയില്‍
Student dies tragically after suffering an electric shock
നിര്‍മല സീതാരാമന്റെ പേരില്‍ വ്യാജ എഐ വിഡിയോ; കോഴിക്കോട് സ്വദേശിക്ക് നഷ്ടമായത് 1.41 കോടി രൂപ, തട്ടിപ്പ് ഇങ്ങനെ
Summary

Student dies tragically after suffering an electric shock from a stay wire in Malappuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER