

തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച തിരുവനന്തപുരം ചാല സ്വര്‍ണക്കൊള്ളയില്‍ ഒരു ജ്വല്ലറി ഉടമയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മാളവിക ജ്വല്ലറി ഉടമ ജയറാമിനെയാണ് കസ്റ്റഡിയിലെടുത്തത്. ജയറാം തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് സ്വര്‍ണം നഷ്ടപ്പെട്ട വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ സ്വര്‍ണ കച്ചവടക്കാരുടെ കുടിപ്പകയാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. മോഷണത്തിന് ഇരയായ ജ്വല്ലറി ഉടമ നന്ദകുമാറിന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ട മറ്റ് ജ്വല്ലറി ഉടമകള്‍ നല്‍കിയ ക്വട്ടേഷനാണ് കവര്‍ച്ചയെന്നാണ് പൊലീസിന്റെ നിഗമനം. ചാലയില്‍ ചെറിയ സ്വര്‍ണക്കട നടത്തിയിരുന്ന നന്ദകുമാര്‍, അടുത്തിടെ വലിയ തോതില്‍ ബിസിനസ് നടത്തിയതും, വലിയ വീട് വാങ്ങിയതുമാണ് പക ഇരട്ടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മറ്റൊരു ജ്വല്ലറി ഉടമയായ മഹാരാഷ്ട്ര സ്വദേശിയുടെ നേതൃത്വത്തില്‍ നല്‍കിയ ക്വട്ടേഷനാണ് സ്വര്‍ണക്കൊള്ളയെന്നാണ് പൊലീസ് കണ്ടെത്തിയതെന്നാണ് സൂചന. ഇയാളും മുമ്പ് സ്വര്‍ണക്കവര്‍ച്ച കേസുകളില്‍ പ്രതിയായിട്ടുള്ള ദിലീപും ചേര്‍ന്ന് നന്ദകുമാറിനിട്ട് പണി കൊടുക്കണമെന്ന് തീരുമാനിച്ചു. മദ്യപാനത്തിനിടെയാണ് ക്വട്ടേഷന്‍ ആസൂത്രണം ചെയ്തത്. ചാല സ്വദേശി അനൂപുമായി ചേര്‍ന്നാണ് പദ്ധതി പ്ലാന്‍ ചെയ്തത്. കവര്‍ച്ച ചെയ്തു കിട്ടുന്നതിന്റെ പകുതിയിലേറെ ക്വട്ടേഷന്‍ സംഘത്തിന് നല്‍കാമെന്നാണ് വാഗ്ദാനം ചെയ്തത്.
പ്രതികളിലൊരാളായ ഷാഡോ അനിയുടെ വാട്‌സ്ആപ്പ് ഡിപി ചിത്രമാണ് ഇവരിലേക്ക് എത്തിച്ചത്. കവര്‍ച്ച നടത്തിയ ശേഷം പ്രതികള്‍ ഇരുചക്രവാഹനം പാപ്പനംകോട് ഉപേക്ഷിച്ച്, കാത്തു കിടന്ന അനൂപ് രാജിന്റെ കാറില്‍ കയറി. തുടര്‍ന്ന് തമിഴ്‌നാട്ടിലേക്ക് പോയി. പൊലീസ് പിന്തുടരുന്നത് അറിഞ്ഞ് ബാംഗ്ലൂരിലേക്ക് കടന്നു. അവിടെ നിന്നും വയനാട്ടിലേക്ക് എത്തിയപ്പോഴാണ് പൊലീസ് കാര്‍ വളഞ്ഞ് പ്രതികളെ പിടികൂടുന്നത്. മൂന്നുപേര്‍ വയനാട്ടില്‍ വെച്ചും രണ്ടുപേര്‍ തിരുവനന്തപുരത്തുമാണ് അറസ്റ്റിലായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates