ഫെഡറല്‍ ബാങ്ക്  ഫയല്‍ ചിത്രം
Business

ഒരു വര്‍ഷത്തെ വെല്‍നസ് പ്ലാന്‍, ഇന്‍ഷുറന്‍സ് കവറേജ്...; 'സ്റ്റെല്ലര്‍' സേവിങ്‌സ് അക്കൗണ്ടുമായി ഫെഡറല്‍ ബാങ്ക്

വ്യക്തിഗത ബാങ്കിങ് അനുഭവത്തിന് പുതുമ നല്‍കുന്ന സ്‌റ്റെല്ലര്‍ സേവിങ്‌സ് അക്കൗണ്ടുമായി ഫെഡറല്‍ ബാങ്ക്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വ്യക്തിഗത ബാങ്കിങ് അനുഭവത്തിന് പുതുമ നല്‍കുന്ന സ്‌റ്റെല്ലര്‍ സേവിങ്‌സ് അക്കൗണ്ടുമായി ഫെഡറല്‍ ബാങ്ക്. ഇടപാടുകാരുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായകമായ രീതിയില്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത സേവനങ്ങളാണ് സ്‌റ്റെല്ലര്‍ സേവിങ്‌സ് അക്കൗണ്ട് നല്‍കുക എന്ന് ഫെഡറല്‍ ബാങ്ക് അറിയിച്ചു.

ഇടപാടുകാരുടെ മാനസിക, ശാരീരിക ആരോഗ്യ ക്ഷേമത്തിന് മുന്‍ഗണന നല്‍കി ഒരു വര്‍ഷത്തെ വെല്‍നസ് പ്ലാന്‍, അപ്രതീക്ഷിത പ്രതിസന്ധി ഘട്ടങ്ങളില്‍ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന ഇന്‍ഷുറന്‍സ് കവറേജ്, ഓരോ ഘട്ടങ്ങളിലും ലഭിക്കുന്ന സവിശേഷ അനകൂല്യങ്ങളും അവകാശങ്ങളും, ഓരോ ഇടപാടിനും ലഭിക്കുന്ന റിവാര്‍ഡ് പോയിന്റുകള്‍, യാത്ര, ഇലക്ട്രോണിക്‌സ്, വസ്ത്രം എന്നീ പര്‍ച്ചേസുകളില്‍ ഡെബിറ്റ് കാര്‍ഡിന്‍മേല്‍ റിവാഡ് പോയിന്റുകള്‍, പ്രകൃതിസൗഹൃദ ഡെബിറ്റ് കാര്‍ഡ് തുടങ്ങിയവയാണ് സ്‌റ്റെല്ലര്‍ അക്കൗണ്ടിന്റെ സവിശേഷതകള്‍.

ഇടപാടുകാര്‍ക്ക് ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കാനുള്ള പ്രതിജ്ഞാബദ്ധതയാണ് ഫെഡറല്‍ ബാങ്കിന്റെ തത്വശാസ്ത്രമെന്ന് ഫെഡറല്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു. സാമ്പത്തിക ക്ഷേമ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഇടപാടുകാരെ ശാക്തീകരിക്കുക എന്നത് ഇതിന്റെ ഒരു ഭാഗമാണ്. കൂടുതല്‍ സമഗ്രമായ സേവനങ്ങള്‍ നല്‍കാന്‍ കഴിയുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. തീര്‍ച്ചയായും ഇടപാടുകാരുടെ പ്രതീക്ഷകളെ മറികടക്കുകയും അവരുടെ ബാങ്കിങ് അനുഭവങ്ങളെ മെച്ചപ്പെടുത്തുകയും ചെയ്യുന്ന സേവനമായിരിക്കും സ്‌റ്റെല്ലര്‍ എന്നും ശാലിനി വാര്യര്‍ പറഞ്ഞു.

എല്ലാ ഫെഡറല്‍ ബാങ്ക് ശാഖകളിലും നിലവിലെ ഇടപാടുകാര്‍ക്കും പുതിയ ഇടപാടുകാര്‍ക്കും സ്‌റ്റെല്ലര്‍ സേവിങ്‌സ് അക്കൗണ്ട് സേവനം ലഭിക്കുന്നതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT