

തുല്യതാ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ജൂലൈ – ഓഗസ്റ്റ് മാസങ്ങളിൽ നടത്തിയ ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.results.hse.kerala.gov.in വെബ്സൈറ്റിൽ പരീക്ഷാഫലം ലഭിക്കും. ഒന്നാം വർഷം, ഒന്നാം വർഷ ഇംപ്രൂവ്മെന്റ്, രണ്ടാം വർഷം എന്നീ പരീക്ഷകളുടെ ഉത്തര കടലാസുകളുടെ പുനർ മൂല്യനിർണയം നടത്തുന്നതിനും സൂക്ഷ്മ പരിശോധന നടത്തുന്നതിനും പകർപ്പ് ലഭിക്കുന്നതിനും നിശ്ചിത ഫോമിലുള്ള അപേക്ഷ, ഫീസടച്ച്, പരീക്ഷ എഴുതിയ സ്കൂൾ പ്രിൻസിപ്പാളിന് സെപ്റ്റംബർ 26 വൈകിട്ട് 5ന് മുമ്പ് സമർപ്പിക്കണം.
പുനർ മൂല്യനിർണയം - പേപ്പർ ഒന്നിന് 850 രൂപ, പകർപ്പ്- പേപ്പർ ഒന്നിന് 600 രൂപ, സൂക്ഷ്മ പരിശോധന- പേപ്പർ ഒന്നിന് 400 രൂപ എന്നിങ്ങനെയാണ് ഫീസ്. അപേക്ഷാ ഫോം ഹയർ സെക്കൻഡറി പോർട്ടലിൽ ലഭിക്കും.
'കൂൾ' സ്‌കിൽ ടെസ്റ്റ്
കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു.
ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates