K-TET September: പരീക്ഷയ്ക്കുള്ള വിജ്ഞാപനം ഇറങ്ങി; അറിയേണ്ടതെല്ലാം !

ഭാഷാ അധ്യാപകർ, ആർട്ട് ആൻഡ് ക്രാഫ്റ്റ്, ഫിസിക്കൽ എജുക്കേഷൻ തുടങ്ങിയ സ്പെഷ്യലിസ്റ്റ് അധ്യാപകർക്കും ബന്ധപ്പെട്ട വിഭാഗത്തിൽ K-TET ആവശ്യമാണ്.
K-TET ADMISSION September 2026
Kerala KTET September 2026 Registration Begins September 23 file
Updated on
2 min read

കേരളത്തിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ അധ്യാപകരാകാൻ ലക്ഷ്യമിടുന്നവർക്ക് കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് (K-TET) ഇപ്പോൾ അപേക്ഷിക്കാം. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പരീക്ഷ ഭവൻ പുറത്തിറക്കി. അപേക്ഷകൾ സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 03 വരെ അപേക്ഷകൾ സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://ktet.kerala.gov.in/downloads/sep2026/K-TET%20September%202026-Notification.pdf

K-TET ADMISSION September 2026
എഞ്ചിനീയർമാർക്ക് കേന്ദ്ര സർക്കാർ ജോലി ! 480 ഒഴിവുകൾ, മികച്ച ശമ്പളം നേടാം

ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങളിലെ അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയാണ് K-TET. ഭാഷാ അധ്യാപകർ, ആർട്ട് ആൻഡ് ക്രാഫ്റ്റ്, ഫിസിക്കൽ എജുക്കേഷൻ തുടങ്ങിയ സ്പെഷ്യലിസ്റ്റ് അധ്യാപകർക്കും ബന്ധപ്പെട്ട വിഭാഗത്തിൽ K-TET ആവശ്യമാണ്.

K-TET ADMISSION September 2026
നഴ്സുമാർക്ക് റെയിൽവേയിൽ അവസരം; പാരാമെഡിക്കലിൽ 560 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം !

നാല് വിഭാഗങ്ങളിലായി പരീക്ഷ നടക്കുന്നത്

  • Category 1 – ലോവർ പ്രൈമറി അധ്യാപകർക്ക്

  • Category 2 – അപ്പർ പ്രൈമറി അധ്യാപകർക്ക്

  • Category 3 – ഹൈസ്കൂൾ അധ്യാപകർക്ക്

  • Category 4 – ഭാഷാ അധ്യാപകർ, സ്പെഷ്യലിസ്റ്റ് അധ്യാപകർ, ഫിസിക്കൽ എജുക്കേഷൻ അധ്യാപകർ എന്നിവർക്ക്

K-TET ADMISSION September 2026
പത്താം ക്ലാസുകാർക്ക് ISRO-യിൽ ജോലി നേടാം, നിയമനം തമിഴ്‌നാട്ടിൽ !

യോഗ്യത

Category 1ന് നിശ്ചിത മാർക്കോടെയുള്ള ഹയർ സെക്കൻഡറി യോഗ്യതയ്ക്കൊപ്പം D.El.Ed, B.El.Ed തുടങ്ങിയ അംഗീകൃത അധ്യാപക പരിശീലന യോഗ്യതകളിൽ ഒന്ന് ആവശ്യമാണ്.

Category 2ന് സാധാരണയായി ബിരുദവും B.Ed യോഗ്യതയും ആവശ്യമാണ്. B.El.Ed, BA.Ed, B.Sc.Ed തുടങ്ങിയ അംഗീകൃത യോഗ്യതകളുള്ളവർക്കും നിശ്ചിത വ്യവസ്ഥകൾ പ്രകാരം അപേക്ഷിക്കാം.

K-TET ADMISSION September 2026
ഡിഗ്രി മതി ! 1871 സബ് ഇൻസ്‌പെക്ടർ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

Category 3ന് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം/ബിരുദാനന്തര ബിരുദവും B.Ed, M.Sc.Ed തുടങ്ങിയ അംഗീകൃത അധ്യാപക പരിശീലന യോഗ്യതയും ആവശ്യമാണ്.

Category 4ൽ ഭാഷാ അധ്യാപകർ, സ്പെഷ്യലിസ്റ്റ് അധ്യാപകർ, ഫിസിക്കൽ എജുക്കേഷൻ അധ്യാപകർ എന്നിവർക്കുള്ള ബന്ധപ്പെട്ട യോഗ്യതകളാണ് ബാധകം.

ഓരോ വിഭാഗത്തിന്റെയും കൃത്യമായ യോഗ്യതകൾ ഔദ്യോഗിക വിജ്ഞാപനത്തിൽ പരിശോധിച്ച ശേഷം അപേക്ഷിക്കുന്നതാണ് ഉചിതം.

K-TET ADMISSION September 2026
പത്താം ക്ലാസുകാർക്ക് ISRO-യിൽ ജോലി നേടാം, നിയമനം തമിഴ്‌നാട്ടിൽ !

പ്രധാന തീയതികൾ

സെപ്റ്റംബർ 23 മുതൽ അപേക്ഷ സമർപ്പിക്കാം. ഒക്ടോബർ 3 ആണ് അപേക്ഷിക്കാനും പരീക്ഷാഫീസ് അടയ്ക്കാനുമുള്ള അവസാന തീയതി. ഹാൾടിക്കറ്റ് നവംബർ 4 മുതൽ ഡൗൺലോഡ് ചെയ്യാം. Category 1, Category 2 പരീക്ഷകൾ നവംബർ 14നും Category 3, Category 4 പരീക്ഷകൾ നവംബർ 15നും നടക്കും.

K-TET ADMISSION September 2026
10-ാം ക്ലാസ് മതി, കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡറാകാം; അപേക്ഷാ തീയതി അറിയാം !

പരീക്ഷാഫീസ്

പൊതുവിഭാഗം ഉൾപ്പെടെയുള്ള മറ്റ് വിഭാഗങ്ങൾക്ക് 500 രൂപ ആണ് പരീക്ഷാഫീസ്. SC, ST, ഭിന്നശേഷിക്കാർക്ക് 250 രൂപ ആണ് ഫീസ്.

യോഗ്യത നേടാൻ

പൊതുവിഭാഗം ഉദ്യോഗാർഥികൾക്ക് 60 ശതമാനം അഥവാ 90 മാർക്ക് നേടണം. SC, ST, OBC, OEC വിഭാഗങ്ങൾക്ക് 55 ശതമാനം അഥവാ 82 മാർക്ക് ആണ് യോഗ്യതാ പരിധി. ഭിന്നശേഷിക്കാർക്ക് 50 ശതമാനം അഥവാ 75 മാർക്ക് നേടണം.

K-TET ADMISSION September 2026
VHSE, ITI യോഗ്യതയുണ്ടോ? കൊച്ചിൻ ഷിപ്പ്‌യാർഡിൽ 210 ഒഴിവുകൾ; കേരളത്തിൽ താമസിക്കുന്നവർക്ക് അവസരം !

എങ്ങനെ അപേക്ഷിക്കാം?

K-TETയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച് New Registration തിരഞ്ഞെടുക്കണം. വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യത, വിഭാഗം എന്നിവ രേഖപ്പെടുത്തി ആവശ്യമായ ഫോട്ടോ ഉൾപ്പെടെയുള്ള രേഖകൾ അപ്‌ലോഡ് ചെയ്യണം. തുടർന്ന് ഓൺലൈനായി പരീക്ഷാഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം.

അപേക്ഷയുടെ അന്തിമ പ്രിന്റൗട്ടും ഫീസ് ഇടപാട് വിവരങ്ങളും സൂക്ഷിക്കണം. അപേക്ഷയുടെ പ്രിന്റൗട്ടോ സർട്ടിഫിക്കറ്റ് പകർപ്പുകളോ പരീക്ഷാഭവനിലേക്ക് അയയ്ക്കേണ്ടതില്ല.

ഔദ്യോഗിക വെബ്സൈറ്റ്: ktet.kerala.gov.in

K-TET ADMISSION September 2026
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം !
K-TET ADMISSION September 2026
സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം
K-TET ADMISSION September 2026
ആർമിയിൽ ചേരാൻ നിങ്ങളുടെ കുട്ടിക്ക് ആഗ്രഹമുണ്ടോ?; മിലിട്ടറി കോളജിൽ എട്ടാം ക്ലാസ് പ്രവേശനം നേടാം!
Summary

Kerala Pareeksha Bhavan has announced the KTET September 2026 exam for candidates seeking teaching eligibility in Lower Primary, Upper Primary and High School sections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com