

ഇന്ത്യയിലെ ഗ്രാമീണ ബാങ്കുകളിലെ 13,706 ഒഴിവുകളിലേക്ക് നിയമനം നടത്താനുള്ള വിജ്ഞാപനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (IBPS) പുറത്തിറക്കി. കേരളത്തിൽ 435 ഒഴിവുകൾ ഉണ്ട്. ബിരുദം മുതൽ യോഗ്യതയുള്ളവർക്ക് ആണ് അവസരം. പ്രവൃത്തി പരിചയം ആവശ്യമില്ലാത്ത തസ്തികകളിലും ഉണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 27.
അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തിലെ ഒഴിവുകൾ
ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപർപ്പസ്) - 350
ഓഫീസർ സ്കെയിൽ ഒന്ന് I (അസിസ്റ്റന്റ് മാനേജർ)- 55
ഓഫീസർ സ്കെയിൽ III (സീനിയർ മാനേജർ) - 03
ജനറൽ ബാങ്കിങ് ഓഫീസർ- 12
ചാർട്ടേഡ് അക്കൗണ്ടന്റ്- 2
ലോ ഓഫീസർ- 3
ട്രഷറി മാനേജർ - 2
തസ്തികയും മറ്റ് വിവരങ്ങളും
1. ഓഫീസ് അസിസ്റ്റന്റ്
പ്രായപരിധി: 18 മുതൽ 28 വയസ്സ് വരെ.
വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം (Degree).
അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിയണം.
കംപ്യുട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
പ്രവൃത്തിപരിചയം ആവശ്യമില്ല
പ്രായപരിധി: 18 മുതൽ 30 വയസ്സ് വരെ.
വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം (Degree).
മുൻഗണന ലഭിക്കുന്നവർ: അഗ്രികൾച്ചർ, ഐടി, ലോ, ഇക്കണോമിക്സ്, അക്കൗണ്ടൻസി എന്നീ വിഷയങ്ങൾ പഠിച്ചവർക്ക് മുൻഗണന ലഭിക്കും.
അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിയണം.
പ്രവൃത്തിപരിചയം ആവശ്യമില്ല
പ്രായപരിധി: 21 മുതൽ 32 വയസ്സ് വരെ.
വിദ്യാഭ്യാസ യോഗ്യത: കുറഞ്ഞത് 50% മാർക്കോടെ ബിരുദം പാസായിക്കണം.
പ്രവൃത്തിപരിചയം: ഒരു ബാങ്കിലോ അല്ലെങ്കിൽ മറ്റേതെങ്കിലും ധനകാര്യ സ്ഥാപനത്തിലോ ഓഫീസറായി കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി: 21 മുതൽ 32 വയസ്സ് വരെ.
വിദ്യാഭ്യാസ യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളിലെ പ്രൊഫഷണൽ ബിരുദം.
ഐടി (IT) തസ്തികയ്ക്ക് B.Tech/BE, നിയമം (Law) തസ്തികയ്ക്ക് LLB, ഫിനാൻസ് തസ്തികയ്ക്ക് ചാർട്ടേഡ് അക്കൗണ്ടന്റ് (CA), മാർക്കറ്റിംഗിന് MBA.
പ്രവൃത്തിപരിചയം: അതത് മേഖലകളിൽ 1 മുതൽ 2 വർഷം വരെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി: 21 മുതൽ 40 വയസ്സ് വരെ.
വിദ്യാഭ്യാസ യോഗ്യത: കുറഞ്ഞത് 50% മാർക്കോടെ പാസ്സായ ബിരുദം.
പ്രവൃത്തിപരിചയം: ബാങ്കിലോ ധനകാര്യ സ്ഥാപനങ്ങളിലോ ഓഫീസറായി കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
www.ibps.in/wp-content/uploads/CRP-RRBs-XV-notification.pdf
www.ibps.in/wp-content/uploads/Approved_Corrigendum-for-Extension_CRP-RRBs-XV-002.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates