ദക്ഷിണ റെയിൽവേയിൽ സ്‌കൗട്ട് & ഗൈഡുകാർക്ക് അവസരം; നിയമനം കേരളത്തിൽ !

തിരുവനന്തപുരം,പാലക്കാട് അടക്കമുള്ള സ്ഥലങ്ങളിൽ ആണ് ഒഴിവുകൾ. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 18.
Southern Railway Jobs
Southern Railway has announced 17 vacancies under the Scouts and Guides quotaai image
Edited By:
Updated on
2 min read

ദക്ഷിണ റെയിൽവേയ്ക്ക് കീഴിൽ സ്‌കൗട്ട് ആൻഡ് ഗൈഡ് ക്വാട്ടയിൽ ജോലി നേടാൻ അവസരം. ആകെ 17 ഒഴിവുകളാണ് ഉള്ളത്. ലെവൽ 1,ലെവൽ 2 തസ്തികയിലാണ് നിയമനം നടത്തുന്നത്. തിരുവനന്തപുരം,പാലക്കാട് അടക്കമുള്ള സ്ഥലങ്ങളിൽ ആണ് ഒഴിവുകൾ. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 18.

Southern Railway Jobs
നഴ്സുമാർക്ക് റെയിൽവേയിൽ അവസരം; പാരാമെഡിക്കലിൽ 560 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം !

വിദ്യാഭ്യാസ യോഗ്യത

ലെവൽ 2

  • അപേക്ഷകൻ പന്ത്രണ്ടാം ക്ലാസ് 50% മാർക്കോടെ പാസായിരിക്കണം.

  • ടെക്നീഷ്യൻ വിഭാഗത്തിലേക്ക് പത്താം ക്ലാസ് യോഗ്യതയും ഐടിഐയും പാസായിരിക്കണം. അല്ലെങ്കിൽ അപ്രന്റീസ് യോഗ്യതയും പരിഗണിക്കും.

  • സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് 50 % മാർക്ക് നിർബന്ധമില്ല.

ലെവൽ 1

  • പത്താം ക്ലാസ്, ഐടിഐ, അപ്രന്റീസ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കാം.

Southern Railway Jobs
സ്‌കൗട്ട് ആൻഡ് ഗൈഡുകാർക്ക് റെയിൽവേയിൽ അവസരം; പത്താം ക്ലാസ് യോഗ്യത, അവസാന തീയതി ഒക്ടോബർ 06 !

സ്കൗട്ടിംഗ് യോഗ്യതകൾ

അപേക്ഷകർ ഒരു പ്രസിഡന്റ് സ്കൗട്ട്/ഗൈഡ്/റോവർ/റേഞ്ചർ ആയിരിക്കണം, അല്ലെങ്കിൽ ഏതെങ്കിലും വിഭാഗത്തിൽ ഹിമാലയൻ വുഡ് ബാഡ്ജ് (HWB) നേടിയ ആളായിരിക്കണം.

കഴിഞ്ഞ 5 വർഷമായി (തുടർച്ചയായി) സ്കൗട്ട്സ് ഓർഗനൈസേഷനിൽ ഒരു സജീവ അംഗമായി പ്രവർത്തിച്ചിട്ടുള്ള ആളായിരിക്കണം.

ദേശീയ തലത്തിലോ അല്ലെങ്കിൽ ഓൾ ഇന്ത്യ റെയിൽവേസ് തലത്തിലോ നടന്നിട്ടുള്ള കുറഞ്ഞത് രണ്ട് പരിപാടികളിൽ പങ്കെടുത്തിരിക്കണം.

സംസ്ഥാന തലത്തിൽ അല്ലെങ്കിൽ റാലികളിൽ നടന്നിട്ടുള്ള കുറഞ്ഞത് രണ്ട് പരിപാടികളിൽ പങ്കെടുത്തിരിക്കണം.

Southern Railway Jobs
VHSE, ITI യോഗ്യതയുണ്ടോ? കൊച്ചിൻ ഷിപ്പ്‌യാർഡിൽ 210 ഒഴിവുകൾ; കേരളത്തിൽ താമസിക്കുന്നവർക്ക് അവസരം !
Summary

പ്രായ പരിധി

ജനറൽ വിഭാഗത്തിന് 18 മുതൽ 30 വയസ് വരെയുള്ളവർക്ക് ആണ് അവസരം. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് സർക്കാർ നിയമനങ്ങൾ പ്രകാരമുള്ള ഇളവുകൾ ലഭിക്കും.

അപേക്ഷ ഫീസ്

ജനറൽ വിഭാഗത്തിന് 500 രൂപയാണ് അപേക്ഷ ഫീസ്. മറ്റുള്ളവർക്ക് 250 രൂപയാണ് ഫീസ്. പരീക്ഷ എഴുതുന്നവർക്ക് നിശ്ചിത ശതമാനം തുക തിരിച്ചു നൽകും.

തെരഞ്ഞെടുപ്പ് പ്രക്രിയ

എഴുത്ത് പരീക്ഷയുടെയും സ്‌കൗട്ട് ആൻഡ് ഗൈഡ് സർട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. അകെ 100 മാർക്കാണ്. എഴുത്ത് പരീക്ഷയ്ക്ക് 60 മാർക്കും സർട്ടിഫിക്കറ്റുകൾക്ക് 40 മാർക്കും ആണ് ഉള്ളത്. ചോദ്യ പേപ്പർ ഇംഗ്ലീഷ്,ഹിന്ദി ഭാഷകളിൽ ആയിരിക്കും,

Southern Railway Jobs
നഴ്സുമാരെ യു.എ.ഇ വിളിക്കുന്നു ! 1.30 ലക്ഷം ശമ്പളം, 50 ഒഴിവുകൾ; അഭിമുഖം സെപ്റ്റംബർ 26ന്
Southern Railway
Southern Railway has announced 17 vacancies under the Scouts and Guides quotaSouthern Railway

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

https://sr.indianrailways.gov.in/index.jsp?lang=0

Southern Railway Jobs
പത്താം ക്ലാസുകാർക്ക് ISRO-യിൽ ജോലി നേടാം, നിയമനം തമിഴ്‌നാട്ടിൽ !
Southern Railway Jobs
ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !
Southern Railway Jobs
IIT Tirupati: 13 നോൺ ടീച്ചിംഗ് ഒഴിവുകൾ, ITI മുതൽ PhDവരെ യോഗ്യത !
Summary

Southern Railway has announced 17 vacancies under the Scouts and Guides quota across Level 1 and Level 2 posts, including openings in Thiruvananthapuram and Palakkad.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com