

നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജോസഫ് വിജയ്‍യും തൃഷയും തമ്മിലുള്ള സൗഹൃദം ആരാധകർക്കിടയിൽ പല തരത്തിലുള്ള ചർച്ചകൾക്കും വഴിവച്ചിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നും ഒന്നിച്ചാണ് താമസമെന്നുമൊക്കെ പല തരത്തിലുള്ള കഥകൾ പ്രചരിച്ചിരുന്നു. എന്നാൽ വിജയ് എവിടെപ്പോയാലും തൃഷയും അദ്ദേഹത്തിനൊപ്പം ഉണ്ടാകാറുണ്ട്.
ഏറ്റവുമൊടുവിൽ ബ്രിട്ടനില്‍ നടന്ന മാന്‍സ് കപ്പ് അന്തര്‍ ദേശീയ മത്സരത്തിനും വിജയ്‍ക്കൊപ്പം തൃഷ എത്തിയിരുന്നു. പൊതുപരിപാടികളിലടക്കം വിജയ്ക്കൊപ്പം തൃഷ എത്തുന്നതാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശക്തമാകാൻ കാരണമായത്. ഇപ്പോഴിതാ ഇരുവരുടെയും സൗഹൃദത്തെക്കുറിച്ച് നടി അംബിക പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
വിജയ്‌യുടെയും തൃഷയുടെയും സ്ഥാനത്ത് താൻ ആയിരുന്നെങ്കിൽ എന്താകും ചെയ്യുക എന്ന് പറഞ്ഞു കൊണ്ടാണ് അംബിക ഇക്കാര്യം വിവരിച്ചത്. തൃഷയുടെ സ്ഥാനത്ത് താനായിരുന്നെങ്കിൽ ഒരടി പിന്നോട്ട് മാറി അദ്ദേഹത്തിന് കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടാക്കാതിരിക്കാൻ ശ്രദ്ധിച്ചേനെ എന്നും അംബിക പറയുന്നു. വൗ തമിഴ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അംബിക. "രണ്ട് സുഹൃത്തുക്കൾ.
ഞാനും എന്റെ ഒരു സുഹൃത്തും ആണെന്ന് വിചാരിച്ചോ. ആണോ പെണ്ണോ ആയിക്കോട്ടേ. കുറച്ചുനാൾ ഞങ്ങളൊന്നിച്ച് സിനിമയിൽ അഭിനയിച്ചു. പിന്നെ നമ്മളിൽ ഒരാൾ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ഒക്കെയായി എന്ന് വിചാരിച്ചോ. ആണോ പെണ്ണോ ആയിക്കോട്ടേ. അത് വിജയ് ആകണമെന്നില്ല, വിജയകുമാരിയും ആകാം. നമ്മളിലൊരാൾ ഒരു വലിയ പദവിയിലെത്തി എന്ന് പറഞ്ഞ് നമ്മൾ തമ്മിലുള്ള സൗഹൃദം വേണ്ടെന്ന് വയ്ക്കാൻ പറ്റില്ല.
കാരണം നമ്മൾ സുഹൃത്തുക്കളാണ്. ഒന്നിച്ച് ഭക്ഷണം കഴിക്കാൻ പോകും, ഐസ്ക്രീം കഴിക്കാൻ പോകും, ഒന്നിച്ച് സിനിമ കാണാൻ പോകും. ഇതെല്ലാം ഓക്കെ ആണ്. ഇനിയിപ്പോൾ എവിടെ പോയാലും അദ്ദേഹം എന്നെ വിളിക്കും എന്ന് വിചാരിച്ചോ. ശരി ഒന്നോ രണ്ടോ മൂന്നോ സ്ഥലത്ത് ഞാൻ ചിലപ്പോൾ കൂടെ പോയി എന്ന് ഇരിക്കും. അപ്പോഴേക്കും പുറത്തുള്ള ആളുകൾ ഇതേപ്പറ്റി സംസാരങ്ങൾ തുടങ്ങി.
ഇതെന്താ എപ്പോൾ നോക്കിയാലും അവർ അദ്ദേഹത്തിന്റെ കൂടെ തന്നെയുണ്ടല്ലോ എന്ന്. അപ്പോൾ നമ്മൾ ചിന്തിക്കില്ലേ, അയ്യോ ഞാൻ കൂടെ പോകുന്നതു കൊണ്ടാണല്ലോ ആളുകൾ ഇങ്ങനെ പറയുന്നതെന്ന്. അടുത്ത പ്രാവശ്യം നമ്മളെ ആ സുഹൃത്ത് കൂടെ വരാൻ വിളിക്കുമ്പോൾ, വേണ്ട, രണ്ട് മൂന്നിടത്ത് നിങ്ങളുടെ കൂടെ വന്നപ്പോൾ നെഗറ്റീവായ ഫീഡ്ബാക്ക് വന്നതായി എനിക്ക് തോന്നുന്നു. അതുകൊണ്ട് ഞാൻ വരുന്നില്ല- എന്ന് ഞാൻ പറയും.
കല്യാണത്തിന് ഒന്നിച്ച് പോകാമെന്ന് നീ അല്ലേ പറഞ്ഞത് എന്ന് അയാൾ ചോദിച്ചാൽ, അത് ശരിയാണ് നിങ്ങൾ രാവിലെ 8 മണിക്ക് പൊയ്ക്കോളൂ, ഞാൻ വൈകുന്നേരം റിസപ്ഷന് പൊയ്ക്കോളാം എന്നേ ഞാൻ പറയൂ. ഞാൻ ആണെങ്കിൽ അങ്ങനയേ പറയൂ. എന്നുവച്ച് തൃഷയും വിജയ്‌യും തമ്മിലുള്ള സൗഹൃദം നിർത്തണമെന്നല്ല ഞാൻ പറയുന്നത്. ആരുടെ സൗഹൃദവും, ആരോടും നിർത്താൻ പറയാൻ നമുക്ക് അവകാശമില്ല.
നിങ്ങൾക്കൊരു സുഹൃത്തുണ്ടെങ്കിൽ, ഇനി മുതൽ അവരോട് നിങ്ങൾ മിണ്ടരുത് എന്ന് എനിക്ക് പറയാൻ പറ്റുമോ ?. അത് എന്റെ ഇഷ്ടം, നീ അതിലൊന്നും പറയണ്ട എന്ന് നിങ്ങൾക്ക് എന്നോട് തിരിച്ചു പറയാമല്ലോ. അതെന്റെ വിഷയമല്ല. വിഷയം അറിയാതെ നമ്മൾ ആരെയും ജഡ്ജ് ചെയ്യാനും പാടില്ല. മുഖ്യമന്ത്രി വിജയ് ആണെങ്കിലും തൃഷ ആണെങ്കിലും രണ്ട് പേരും ചെറിയ കുട്ടികളല്ല. എന്താണ് ചെയ്യേണ്ടതെന്ന് അവർക്കറിയാം. അത് അവർക്കറിയാം.
പക്ഷേ എന്നാലും, ഞാൻ ആണ് അത്തരമൊരു സാഹചര്യത്തിൽ എങ്കിൽ ഉറപ്പായും പൊതുപരിപാടികൾ തീർച്ചയായും ഞാൻ ഒഴിവാക്കും. അവർ എംജിആറും ജയലളിതയും പോലെ ആണെന്ന തരത്തിലുള്ള താരതമ്യപ്പെടുത്തലുകൾ നമ്മളെന്തിന് ചെയ്യണം. ഞാൻ ആണെങ്കിൽ, ഇപ്പോൾ ഒരു പത്ത് ഫങ്ഷൻ വന്നു എന്ന് വച്ചോ, അതിൽ ഒരു രണ്ട് പരിപാടിക്ക് ഒപ്പം പോകും. ബാക്കി എട്ട് പരിപാടികളും ഞാൻ ഒഴിവാക്കും.
ഞാൻ പറയുന്നത് എന്റെ അഭിപ്രായമാണ്. ഞാൻ തൃഷയെ സപ്പോർട്ട് ചെയ്ത് സംസാരിക്കുകയോ വിജയ്‌യെ എതിർത്ത് സംസാരിക്കുകയോ ഒന്നുമല്ല. ജോഡി എന്ന സിനിമ മുതൽ എനിക്ക് തൃഷയെ അറിയാം. വളരെ സ്വീറ്റായ വ്യക്തിയാണ് തൃഷ. നല്ലൊരു സ്ത്രീയാണ് അവർ. വിജയ്ക്കൊപ്പം ഞാൻ അഭിനയിച്ചിട്ടേ ഇല്ല. എന്നാൽ കുട്ടിക്കാലം മുതലേ ആ കുട്ടിയെ എനിക്കറിയാം. മറ്റു തരത്തിലുള്ള ബന്ധമൊന്നും എനിക്ക് അവരോട് ഇല്ല".- അംബിക പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates