മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി; ദേശീയ പുരസ്കാരം ഏറ്റുവാങ്ങി നടൻ

ഇത് നാലാം തവണയാണ് ദേശീയ ചലച്ചിത്ര പുരസ്കാരം മമ്മൂട്ടിയെ തേടിയെത്തുന്നത്.
Mammootty
Mammoottyവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

അഹമ്മദാബാദ്: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. മികച്ച നടനുള്ള പുരസ്കാരം നടൻ മമ്മൂട്ടി ഏറ്റുവാങ്ങി. 'ഭ്രമയു​ഗം' എന്ന ചിത്രത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം ലഭിച്ചത്. 'ചന്തു ചാംപ്യൻ' എന്ന ചിത്രത്തിനായി നടൻ കാർത്തിക് ആര്യനും മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങി. ഇത് നാലാം തവണയാണ് ദേശീയ ചലച്ചിത്ര പുരസ്കാരം മമ്മൂട്ടിയെ തേടിയെത്തുന്നത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

രാഷ്ട്രപതി ദ്രൗപദി മുർമു ആണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. ഗുജറാത്തിലെ കെവാദിയയിലാണ് (ഏകതാ നഗർ) പുരസ്കാര വിതരണ ചടങ്ങുകൾ നടന്നത്. 'എആർഎം' എന്ന ചിത്രത്തിലെ 'അങ്ങു വാന കോണില്' എന്ന ഗാനം ആലപിച്ച വൈക്കം വിജയലക്ഷ്മിക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്കാരം സമ്മാനിച്ചു.

എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് സദസ് മമ്മൂട്ടിയെ ആദരിച്ചത്. ഐവറി സ്യൂട്ട് അണിഞ്ഞ് വേദിയിലെത്തിയ മമ്മൂട്ടിക്കൊപ്പം ഭാര്യ സുൽഫത്തും നിർമാതാവ് ആന്റോ ജോസഫും ചടങ്ങിൽ പങ്കെടുക്കാൻ കേവാഡിയയിലെത്തിയിരുന്നു.

കഥാപാത്രത്തിന്റെ ഭാവ വ്യത്യാസങ്ങളും സംഭാഷണശൈലിയും ശരീരഭാഷയും ഉൾപ്പെടെ നിരവധി തലങ്ങളിലൂടെയാണ് മമ്മൂട്ടി കൊടുമൺ പോറ്റിയെ അവതരിപ്പിച്ചത്. സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ ശക്തമായ രീതിയിൽ അവതരിപ്പിച്ചതിനാണ് ദേശീയ തലത്തിൽ ഈ അംഗീകാരം ലഭിച്ചത്.

Mammootty
'ഞാനായിട്ട് പ്രത്യേകിച്ച് മാജിക് ഒന്നും ചെയ്യുന്നില്ല; അര മണിക്കൂറോളം അവർക്കൊപ്പം ചെലവഴിച്ചപ്പോഴാണ് എനിക്ക് കൊടുമൺ പോറ്റി ആകാനായത്'
Mammootty
ആ സിനിമ തീര്‍ക്കാന്‍ വീട് പണയം വച്ചു, വിദ്യയ്ക്ക് നല്കിയത് വന്‍ പ്രതിഫലം; നിര്‍മിച്ച ചിത്രത്തെപ്പറ്റി ദിയ മിര്‍സ
Mammootty
ദേശീയ പുരസ്കാരം സ്വീകരിക്കാൻ ​ഗുജറാത്തിലെത്തി മമ്മൂട്ടി; വൻ വരവേല്പ്
Summary

Mammootty receives his 4th National Film Award for Bramayugam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com