ആ സിനിമ തീര്‍ക്കാന്‍ വീട് പണയം വച്ചു, വിദ്യയ്ക്ക് നല്കിയത് വന്‍ പ്രതിഫലം; നിര്‍മിച്ച ചിത്രത്തെപ്പറ്റി ദിയ മിര്‍സ

സ്റ്റുഡിയോകളും ഫിനാന്‍സിയേഴ്‌സും പിന്മാറി. ഈ സിനിമ നിര്‍മിച്ചേ തീരുവെന്ന് ഞാന്‍ തീരുമാനിച്ചു
Vidya Balan, Dia Mirza
Vidya Balan, Dia Mirza
Updated on
1 min read

അഭിനേത്രിയായി മാത്രമല്ല നിര്‍മാതാവായും ദിയ മിര്‍സ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വിദ്യ ബാലന്‍ നായികയായ ബോബി ജാസൂസ് നിര്‍മിച്ചത് ദിയയായിരുന്നു. എളുപ്പമായിരുന്നില്ല നിര്‍മാതാവിലേക്കുള്ള ആ ചുവടുമാറ്റം ദിയയ്ക്ക്. അവസാന ഘട്ടത്തില്‍ ഫിനാന്‍സിയേഴ്‌സ് പിന്മാറിയതോടെ തനിക്ക് വീട് വരെ പണം വെക്കേണ്ടി വന്നുവെന്നാണ് ദിയ പറയുന്നത്.

2001 ല്‍ സിനിമയിലെത്തിയ ദിയ മിര്‍സ നിര്‍മാതാവാകുന്നത് 2014ലാണ്. പുരുഷാധിപത്യമുള്ളൊരു മേഖലയില്‍ സ്ത്രീയെന്ന നിലയില്‍ തനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചാണ് ദിയ മിര്‍സ സംസാരിക്കുന്നത്. ഷി ദി പീപ്പിളിന് നല്‍കിയ അഭിമുഖത്തിലാണ് ദിയ മിര്‍സ മനസ് തുറന്നത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

''ഞാന്‍ ആദ്യമായി വാങ്ങിയ വീട് വരെ എനിക്ക് പണയം വെക്കേണ്ടി വന്നു. കാരണം അപ്പോഴേക്കും ഞാന്‍ പറയാന്‍ ആഗ്രഹിച്ച കഥ എഴുതിക്കഴിഞ്ഞിരുന്നു. ഞാന്‍ ഒരുപാട് ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന നടി വിദ്യ ബാലന്റെ ഡേറ്റും ഞങ്ങള്‍ക്ക് കിട്ടിയിരുന്നു. ടീം രൂപീകരിക്കപ്പെട്ടിരുന്നു. വിദ്യയുടെ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ വിജയം നേടിയവയുമാണ്'' ദിയ പറയുന്നു.

''പെട്ടെന്ന് സ്റ്റുഡിയോകളും ഫിനാന്‍സിയേഴ്‌സും പിന്മാറി. ഈ സിനിമ നിര്‍മിച്ചേ തീരുവെന്ന് ഞാന്‍ തീരുമാനിച്ചു. എങ്ങനെ സാധ്യമാകും? നമ്മുടെ പക്കല്‍ പണമില്ലെന്ന് എല്ലാവരും ചോദിച്ചു. ഞാന്‍ ബാങ്ക് ലോണ്‍ എടുത്തു. എന്റെ വീട് പണയം വച്ചു. ആഗ്രഹിച്ചത് പോലെ സിനിമ നിര്‍മിച്ചു. അതില്‍ എനിക്ക് അഭിമാനമുണ്ട്. സുന്ദരമായ സിനിമയായിരുന്നു. ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നും'' ദിയ പറയുന്നു.

''അവരുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രതിഫലങ്ങളിലൊന്നാണ് ഞാന്‍ നല്‍കിയതെന്ന് തോന്നുന്നു. അതില്‍ എനിക്ക് അഭിമാനമുണ്ട്. കാരണം അവരാണ് ആ സിനിമയെ നയിക്കുന്നത്. അത് അംഗീകരിക്കണം. അതൊരു പരുഷനായിരുന്നുവെങ്കില്‍ നല്ല പ്രതിഫലം നല്‍കുമായിരുന്നു. പിന്നെ എന്തുകൊണ്ട് സ്ത്രീയ്ക്കും നല്ല പ്രതിഫലം നല്‍കിക്കൂടാ?'' എന്നും ദിയ ചോദിക്കുന്നുണ്ട്. സമര്‍ ഷെയ്ഖ് സംവിധാനം ചെയ്ത ചിത്രമാണ് ബോബി ജാസൂസ്.

Vidya Balan, Dia Mirza
ദേശീയ പുരസ്കാരം സ്വീകരിക്കാൻ ​ഗുജറാത്തിലെത്തി മമ്മൂട്ടി; വൻ വരവേല്പ്
Vidya Balan, Dia Mirza
'ആ കമന്റ് ദേഹത്ത് ചെളിവെള്ളം കോരി ഒഴിച്ചത് പോലെ'; സാധാരണക്കാര്‍ സഹിച്ച് ജീവിക്കണം: മഞ്ജു പത്രോസ്
Vidya Balan, Dia Mirza
നടി അംബിക ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു; പരാതിയുമായി സഹോദരി രാധ
Summary

Dia Mirza reveals she mortgaged her house to produce this Vidya Balan starrer.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Maya Menon, Mammootty
Dia Mirza
Vidya Balan
Dia Mirza
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com