പ്രതീകാത്മക ചിത്രം 
Business

സിംകാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ?, ബ്ലോക്ക് ചെയ്യാം; അറിയേണ്ടത് ഇത്രമാത്രം 

ആധാര്‍ നമ്പര്‍ ദുരുപയോഗം ചെയ്ത് അജ്ഞാതര്‍ സിം കാര്‍ഡ് ഉപയോഗിക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ധാരാളമായി നടക്കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

നിലവില്‍ സിംകാര്‍ഡ് ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ഒരു ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഒന്‍പത് സിം കാര്‍ഡ് വരെ എടുക്കാവുന്നതാണ്. വീടുകളില്‍ ഒരാളുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് നിരവധി സിംകാര്‍ഡുകള്‍ എടുക്കുന്നത് പതിവാണ്. എന്നാല്‍ ആധാര്‍ കാര്‍ഡിന്റെ ദുരുപയോഗവും നടക്കുന്നുണ്ട്. ഇത് തടയുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്.

ആധാര്‍ നമ്പര്‍ ദുരുപയോഗം ചെയ്ത് അജ്ഞാതര്‍ സിം കാര്‍ഡ് ഉപയോഗിക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ധാരാളമായി നടക്കുന്നുണ്ട്. ഇത് തടയുന്നതിനാണ് സംവിധാനം. കൂടാതെ സിംകാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാനും ഇതുവഴി സാധിക്കും.

തന്റെ പേരില്‍ മറ്റാരെങ്കിലും സിം കാര്‍ഡ് എടുത്തിട്ടുണ്ടോ എന്നറിയുന്നതിന് കേന്ദ്രസര്‍ക്കാര്‍ വെബ്‌പേജിനാണ് രൂപം നല്‍കിയത്. https://tafcop.dgtelecom.gov.in/ എന്ന വെബ്‌സൈറ്റില്‍ കയറി ക്ലിക്ക് ചെയ്ത് പരിശോധിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

തുടര്‍ന്ന് കോളത്തില്‍ മൊബൈല്‍ നമ്പര്‍ നല്‍കുക. മൊബൈലില്‍ വരുന്ന ഒടിപി നല്‍കുന്നതാണ് അടുത്ത ഘട്ടം. തുടര്‍ന്ന് ആക്ഷന്‍ ബട്ടണില്‍ അമര്‍ത്തി മുന്നോട്ടുപോകാനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. ഇതില്‍ അമര്‍ത്തുന്നതോടെ മൊബൈല്‍ നമ്പറുകള്‍ തെളിഞ്ഞുവരും. ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈല്‍ നമ്പറുകളാണ് തെളിഞ്ഞുവരിക. ആധാര്‍ നമ്പര്‍ ദുരുപയോഗം ചെയ്ത് മറ്റാരെങ്കിലും സിംകാര്‍ഡ് എടുത്തിട്ടുണ്ട് എന്ന് തിരിച്ചറിഞ്ഞാല്‍ ബ്ലോക്ക് ചെയ്യാനും ഓപ്ഷന്‍ ഉണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന