സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിലെ പ്രതി സുഹൈൽ സജീവിന്റെ പരിശോധനാ ഫലം
Suhail Sajeev
Suhail Sajeev
Updated on: 
1 min read

‌‌‌‌എറണാകുളം: മിനി കൂപ്പർ ഇടിച്ച് മൂന്ന് പേർ മരിച്ച നെടുമ്പാശ്ശേരി അപകടത്തിലെ പ്രതി സുഹൈൽ സജീവ് (19) അമിതമായി മദ്യപിച്ചിരുന്നതായി തെളിഞ്ഞു. സുഹൈലിന്റെ രക്തസാമ്പിളടക്കം പരിശോധിച്ച കാക്കനാട്ടെ റീജ്യണൽ കെമിക്കൽ എക്സാമിനേഷൻ ലബോറട്ടറിയുടെ പരിശോധനാ ഫലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പിൾ പരിശോധന ഫലം പൊലീസിന് ലഭിച്ചു. സുഹൈൽ സജീവിൻ്റെ ശരീരത്തിൽ കൂടിയ അളവിൽ മദ്യം ഉണ്ടായിരുന്നതായി പരിശോധന ഫലത്തിൽ പറയുന്നു. രാസലഹരി ഉൾപ്പെടെ ഉപയോഗിച്ചിരുന്നോ എന്ന കാര്യം കൂടുതൽ പരിശോധനയിലേ വ്യക്തമാകൂ. എന്നാൽ എത്രയാണ് കണ്ടെത്തിയ മദ്യത്തിന്റെ അളവ് എന്നത് പുറത്തുവിട്ടിട്ടില്ല.

പ്രതി സുഹൈലുമായി പൊലീസ് തെളിവെടുപ്പ് നടത്തി. അപകടം ഉണ്ടായ എയർപോർട്ട് റോഡിലും മദ്യപിച്ച ബാറുകളിലുമാണ് പ്രതിയെ എത്തിച്ചത്. സുഹൈലിനെ മാത്രമാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. ആദ്യം മൂന്ന് ജീവനുകൾ ഇടിച്ചുതെറിപ്പിച്ച എയർപോർട്ട് റോഡിലേക്കാണ് കൊണ്ടുപോയത്. എന്നാൽ അപകടമുണ്ടായ സ്ഥലത്ത് സുഹൈലിനെ വാഹനത്തിൽ നിന്ന് ഇറക്കിയില്ല. അപകടമുണ്ടായ സ്ഥലവും, പിന്നീട് വാഹനം നിർത്തിയ സ്ഥലവും സുഹൈൽ അന്വേഷണ സംഘത്തിന് ചൂണ്ടിക്കാണിച്ചു കൊടുത്തു.

Suhail Sajeev
മുടി സ്വയം പറ്റെ വെട്ടി, ഒറ്റനോട്ടത്തില്‍ തിരിച്ചറിയില്ല; 'ജയില്‍ മേക്കോവറില്‍' സുഹൈല്‍

ആളുകൾ കൂടിയതോടെ ക്രമസമാധാന പ്രശ്നം ഉണ്ടായേക്കാം എന്ന് കണക്കാക്കിയാണ് പ്രതിയെ പുറത്തിറക്കാതിരുന്നത്. അതിവേഗം തെളിവെടുപ്പ് പൂർത്തിയാക്കി പിന്നീട് നെടുമ്പാശ്ശേരിയിലെ ബാറിലേക്ക് കൊണ്ടുപോയി. ഈ ബാറിൽ വെച്ചാണ് പ്രതികൾ അപകടത്തിന് മുമ്പ് അവസാനമായി മദ്യപിച്ചത്.

Suhail Sajeev
'ഞാന്‍ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു'; കുഴൽനാടനെ തള്ളി മുഖ്യമന്ത്രി
Suhail Sajeev
കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്
Summary

Nedumbassery Mini Cooper Accident investigation confirmed that the main accused, Suhail Sajeev, was heavily drunk at the time of the crash that killed three youths

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com