'ഞാന്‍ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു'; കുഴൽനാടനെ തള്ളി മുഖ്യമന്ത്രി

സര്‍ക്കാര്‍ ആരോടും രാഷ്ട്രീയ വിരോധം തീര്‍ക്കാനോ പ്രതികാരം ചെയ്യാനോ അധികാരം ദുര്‍വിനിയോഗം ചെയ്യില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകും എന്നും അദ്ദേഹം പറഞ്ഞു.
V. D. Satheesan
CM Stands by Government’s Stand in CMRL Exalogic Case Says He Takes Full Responsibility.
Edited By:
Updated on: 
1 min read

തിരുവനന്തപുരം:  സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ തള്ളി മുഖ്യമന്ത്രി വി.ഡി സതീശനും രംഗത്ത്. സര്‍ക്കാര്‍ പറയാത്ത് ഒരു കാര്യവും അഡ്വക്കേറ്റ് ജനറല്‍ കോടതിയിൽ പറഞ്ഞിട്ടില്ല. കേസിലെ പ്രതികൾക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുകയോ വേട്ടയാടുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

V. D. Satheesan
കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

'കേസുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്താൻ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ, കേസിൽ എഫ്.ഐ.ആര്‍ ഇടണമെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് പറഞ്ഞു. ഇതിനെത്തുടർന്ന് സര്‍ക്കാര്‍ എഫ്‌ഐആര്‍ എടുത്തു. ആ നടപടി ഇപ്പോള്‍ കോടതി ശരിവച്ചു' മുഖ്യമന്ത്രി പറഞ്ഞു.

പിണറായി വിജയനെതിരെ പ്രതികാരം തീര്‍ക്കുന്നു എന്ന ആരോപണം ശരിയല്ല. സര്‍ക്കാര്‍ ആരോടും രാഷ്ട്രീയ വിരോധം തീര്‍ക്കാനോ പ്രതികാരം ചെയ്യാനോ അധികാരം ദുര്‍വിനിയോഗം ചെയ്യില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകും എന്നും അദ്ദേഹം പറഞ്ഞു.

V. D. Satheesan
അതിശക്ത മഴ മുന്നറിയിപ്പ്; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

'' സര്‍ക്കാരിന്റെ നിലപാടാണ് ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് ജനറല്‍ എടുത്തത്. സര്‍ക്കാര്‍ പറയാത്ത് ഒരു കാര്യവും അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞിട്ടില്ല. ഞാന്‍ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു. നേതാക്കൻമാരോടെല്ലാം ആലോചിച്ചിട്ടാണ് സര്‍ക്കാര്‍ എന്തു നടപടിയാണ് കോടതിയില്‍ സ്വീകരിക്കേണ്ടത് എന്നു തീരുമാനിച്ചത്. കോടതിയിലെ അഡ്വക്കേറ്റ് ജനറലിന്റെ വാദങ്ങള്‍ ചില മാധ്യമങ്ങൾ വളച്ചൊടിക്കുകയാണ്' വി.ഡി സതീശൻ വ്യക്തമാക്കി.

V. D. Satheesan
'കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?'

മുൻപ്, ഈ കേസുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലിന്റെ നിലപാടിനെത്തള്ളി മാത്യു കുഴല്‍നാടന്‍ രംഗത്ത് എത്തിയിരുന്നു. പ്രഥമദൃഷ്ട്യാ എഫ്‌ഐആര്‍ നിലനില്‍ക്കില്ലെന്ന് നിലപാട് എടുത്തത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ല. കോടതിയിൽ എജി സ്വീകരിച്ച നിലപാട് ബന്ധപ്പെട്ടവര്‍ ഇക്കാര്യം പാര്‍ട്ടി വേദിയില്‍ വിശദീകരിക്കണം എന്നായിരുന്നു മാത്യു പറഞ്ഞത്. പിന്നാലെ കേസില്‍ സര്‍ക്കാരിന് തെറ്റുപറ്റിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു.

V. D. Satheesan
'ഇത്തരക്കാരെ ബോധ്യപ്പെടുത്തുന്നതിലും ഭേദം ആനയെ ബോധ്യപ്പെടുത്തുന്നത്'; സഭയിൽ ഷിബു ബേബി ജോണും ജനീഷ് കുമാറും തമ്മിൽ വാക്‌പോര്
Summary

CM Stands by Government’s Stand in CMRL Exalogic Case Says He Takes Full Responsibility.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com