investment strategy ai image
Business

അഞ്ചുലക്ഷത്തിന്റെ ചിട്ടി, തിരികെ കിട്ടുക 11 ലക്ഷം രൂപ; അറിയാം കിടിലന്‍ കോമ്പോ സ്ട്രാറ്റജി

100 ശതമാനം സുരക്ഷിതമായ ഒരു നിക്ഷേപ മാര്‍ഗം തേടുന്നവര്‍ക്ക് കെഎസ്എഫ്ഇ ഒരു മികച്ച ഓപ്ഷനാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

100 ശതമാനം സുരക്ഷിതമായ ഒരു നിക്ഷേപ മാര്‍ഗം തേടുന്നവര്‍ക്ക് കെഎസ്എഫ്ഇ ഒരു മികച്ച ഓപ്ഷനാണ്. കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം 100 ശതമാനം സുരക്ഷയാണ് വാഗ്ദാനം ചെയ്യുന്നത്. കെഎസ്എഫ്ഇയുടെ ഏറ്റവും കരുത്തുറ്റ നിക്ഷേപ ഓപ്ഷന്‍ ചിട്ടിയാണ്. എന്നാല്‍ മികച്ച റിട്ടേണ്‍ ലഭിക്കാന്‍ കെഎസ്എഫ്ഇയുടെ സ്ഥിര നിക്ഷേപ പദ്ധതിയെയും ആശ്രയിക്കാവുന്നതാണ്.

കെഎസ്എഫ്ഇ ചിട്ടിയും മ്യൂച്ചല്‍ ഫണ്ടും സംയോജിപ്പുള്ള ഒരു സ്മാര്‍ട്ട് നിക്ഷേപ തന്ത്രം പരിചയപ്പെടാം. അല്‍പ്പം റിസ്‌ക് ഉണ്ടെങ്കിലും മികച്ച നേട്ടത്തിനുളള വഴിയാണിത്. ആദ്യം തന്നെ നിശ്ചിത തുക കെഎസ്എഫ്ഇ ചിട്ടിയിലേക്ക് അടച്ച് അച്ചടക്കമുള്ള സമ്പാദ്യശീലം ഉണ്ടാക്കുകയാണ് പ്രധാനം. ചിട്ടി പകുതി കാലയളവ് എത്തുമ്പോഴോ, ന്യായമായ ലേലക്കിഴിവിലോ ലേലം വിളിച്ചെടുക്കണം. തുടര്‍ന്ന് ഒറ്റത്തവണയായി ലഭിക്കുന്ന ചിട്ടിത്തുക നേരിട്ട് ഉയര്‍ന്ന വളര്‍ച്ച നല്‍കുന്ന ഇക്വിറ്റി മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കണം. ചിട്ടിയില്‍ നിന്ന് പ്രതിമാസം ലഭിക്കുന്ന ലേല ലാഭവിഹിതം മിച്ചംപിടിച്ച് അത് ചെറിയ എസ്‌ഐപിയില്‍ നിക്ഷേപിക്കാവുന്നതുമാണ്.

ഉദാഹരണമായി പ്രതിമാസം 10,000 രൂപ അടവുള്ള 50 മാസത്തെ 5 ലക്ഷം രൂപയുടെ കെഎസ്എഫ്ഇ ചിട്ടിയില്‍ ചേരുന്നുവെന്ന് കരുതുക. 25-ാമത്തെ മാസത്തില്‍ ചിട്ടി ഏകദേശം 3.75 ലക്ഷം രൂപയ്ക്ക് വിളിച്ചെടുക്കുക. ഈ തുക ദീര്‍ഘകാലത്തേയ്ക്ക് പ്രതിവര്‍ഷം ശരാശരി 12 ശതമാനം റിട്ടേണ്‍ പ്രതീക്ഷിക്കുന്ന മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുക.

ശേഷിക്കുന്ന 24 മാസത്തെ ചിട്ടി ഗഡുക്കള്‍ സ്വന്തം വരുമാനത്തില്‍ നിന്ന് സാധാരണ പോലെ അടച്ചുതീര്‍ക്കുക. ചിട്ടിയുടെ 50 മാസം പൂര്‍ത്തിയാകുമ്പോള്‍ മ്യൂച്ചല്‍ ഫണ്ടിലിട്ട 3.75 ലക്ഷം ഏകദേശം 4.70 ലക്ഷമായി വളര്‍ന്നിട്ടുണ്ടാകും. ഇതേ തുക പിന്‍വലിക്കാതെ 10 വര്‍ഷം കൂടി വളരാന്‍ അനുവദിച്ചാല്‍ നിക്ഷേപം 11 ലക്ഷത്തിലെത്തുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.

മ്യൂച്ചല്‍ ഫണ്ടുകള്‍ വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്ക് വിധയമാണ് എന്ന കാര്യം ഓര്‍മ്മിക്കേണ്ടതാണ്. അതിനാല്‍ ഒന്നോ രണ്ടോ വര്‍ഷത്തിനകം തിരിച്ചെടുക്കേണ്ട ആവശ്യങ്ങള്‍ക്ക് ഈ തുക ഇക്വിറ്റിയില്‍ നിക്ഷേപിക്കരുത്. അത്തരം ആവശ്യങ്ങള്‍ക്ക് ട്രഷറി ഡെപ്പോസിറ്റോ ബാങ്ക് എഫ്ഡിയോ ഉപയോഗിക്കുന്നതാകും ഉചിതം.

Five lakh chitty that yields 11 lakh rupees; combo strategy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊച്ചിയിലെ യാത്രാദുരിതം പരിഹരിക്കാൻ 'സ്‌കൈ മെട്രോ'; നിര്‍ദേശവുമായി ഇ ശ്രീധരന്‍

മുന്നണിയോഗം ചേരുന്നില്ല, ലീഗിന് മാത്രം പരിഗണന; അതൃപ്തി പരസ്യമാക്കി ആര്‍എസ്പി

ചിന്നക്കനാൽ 301 കോളനി വികസനം: രണ്ട് മാസത്തിനകം താമസം തുടങ്ങിയില്ലെങ്കിൽ പട്ടയം റദ്ദാക്കുമെന്ന് ജില്ലാ ഭരണകൂടം

ശ്രീഗംഗാനഗര്‍ സ്‌ഫോടനത്തിന് പിന്നില്‍ ഐഎസ്‌ഐ? : യുവാവും യുവതിയും പഞ്ചാബില്‍ പിടിയില്‍

വീണ്ടും നിരാശപ്പെടുത്തി സീനിയേഴ്‌സ്; നീലപ്പടയെ എറിഞ്ഞിട്ട് കിവികള്‍, 209ന് പുറത്ത്