FPIs dump Indian equities worth Rs 21,000 cr in first half of Aug ഫയൽ/പിടിഐ
Business

വിദേശ നിക്ഷേപകര്‍ 'വില്‍പ്പനക്കാരായി'; ഈ വര്‍ഷം ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത് ഒരു ലക്ഷം കോടി കടന്നു

ഓഗസ്റ്റില്‍ ഇതുവരെ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 21,000 കോടി രൂപ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓഗസ്റ്റില്‍ ഇതുവരെ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 21,000 കോടി രൂപ. ഇന്ത്യ- അമേരിക്ക വ്യാപാര സംഘര്‍ഷവും രൂപ ദുര്‍ബലമായതും നിറംമങ്ങിയ കമ്പനികളുടെ ആദ്യ പാദ ഫല കണക്കുകളുമാണ് വിപണിയെ ബാധിച്ചത്.

21,000 കോടി രൂപ കൂടി പിന്‍വലിച്ചതോടെ ഈ വര്‍ഷം ഇതുവരെ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ച മൊത്തം നിക്ഷേപം 1.16 ലക്ഷം കോടി രൂപയായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അമേരിക്ക- റഷ്യ സംഘര്‍ഷം കുറഞ്ഞത് വരും ദിവസങ്ങളില്‍ വിപണിക്ക് കരുത്തുപകരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. സംഘര്‍ഷത്തില്‍ അയവ് വന്നില്ലായിരുന്നുവെങ്കില്‍ അധികമായി 25 ശതമാനം തീരുവ കൂടി ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അമേരിക്ക ചുമത്തിയെനേ. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഓഗസ്റ്റ് 27 മുതല്‍ അമേരിക്ക ചുമത്തുമെന്ന് പറഞ്ഞ 25 ശതമാനം അധിക തീരുവ ഇന്ത്യയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്താനുള്ള സാധ്യത വിരളമാണെന്ന് വിപണി വിദഗ്ധര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ജൂലൈയില്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശനിക്ഷേപകര്‍ പിന്‍വലിച്ചത് 17,741 കോടിയാണ്. ഇതിന് തൊട്ടുമുന്‍പുള്ള മൂന്ന് മാസം 38,673 കോടി രൂപ നിക്ഷേപിച്ച സ്ഥാനത്താണ് ജൂലൈയിലെയും ഓഗസ്റ്റിലെയും പിന്‍വലിക്കല്‍.

അഞ്ചു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന

ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ അഞ്ചെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 60,675 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.

കഴിഞ്ഞയാഴ്ച ബിഎസ്ഇ സെന്‍സെക്‌സ് 739 പോയിന്റിന്റെ നേട്ടമാണ് സ്വന്തമാക്കിയത്. നിഫ്റ്റി 268 പോയിന്റ് നേട്ടത്തോടെ 1.10 ശതമാനം ഉയര്‍ന്നു. എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയ്ക്ക് പുറമേ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ് എന്നിവയാണ് നേട്ടം ഉണ്ടാക്കിയത്. അതേസമയം ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എല്‍ഐസി, ബജാജ് ഫിനാന്‍സ് ഓഹരികള്‍ നഷ്ടം നേരിട്ടു.

എസ്ബിഐയുടെ വിപണി മൂല്യത്തില്‍ 20,445 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 7,63,095 കോടിയായാണ് എസ്ബിഐയുടെ വിപണി മൂല്യം ഉയര്‍ന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക് 14,083 കോടി, ഇന്‍ഫോസിസ് 9,887 കോടി, ഭാരതി എയര്‍ടെല്‍ 8,410 കോടി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് 7,848 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന.

അതേസമയം എല്‍ഐസിയുടെ വിപണി മൂല്യത്തില്‍ 15,306 കോടിയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. 5,61,881 കോടിയായാണ് എല്‍ഐസിയുടെ വിപണി മൂല്യം താഴ്ന്നത്. ബജാജ് ഫിനാന്‍സ് 9,601 കോടി, ഐസിഐസിഐ ബാങ്ക് 6,513 കോടി, ടിസിഎസ് 4,558 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. ഇത്തവണയും റിലയന്‍സ് തന്നെയാണ് വിപണി മൂല്യത്തില്‍ ഒന്നാമത്.

FPIs dump Indian equities worth Rs 21,000 cr in first half of Aug

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ഉംറ വിസയിൽ നിർണ്ണായക മാറ്റവുമായി സൗദി അറേബ്യ

ചരിത്രമെഴുതാന്‍ ഒറ്റ ജയം! കന്നി ലോകകപ്പ് കിരീടത്തിനായി ഹര്‍മന്‍പ്രീതും പോരാളികളും

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

SCROLL FOR NEXT